ഞങ്ങളുടെ ഹൃദയങ്ങൾ നിറച്ച ചെറിയ അത്ഭുതം; കൺമണിയുടെ മുഖം വെളിപ്പെടുത്തി പ്രീത പ്രദീപ്, ഹൃദയം നിറഞ്ഞെന്ന് ആരാധകർ!

കാത്തിരുന്ന കൺമണി കൈകളിൽ എത്തിയ സന്തോഷത്തിലാണ് സീരിയൽ-സിനിമാ താരം പ്രീത പ്രദീപ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രീതയ്ക്ക് ആദ്യത്തെ കൺമണി പിറന്നത്. വിവാഹം കഴി‍ഞ്ഞ് ആറ് വർഷം പിന്നിടുമ്പോഴാണ് കുഞ്ഞ് പിറന്നത് എന്നതുകൊണ്ട് തന്നെ 2026 പ്രീതയ്ക്ക് ഏറെ സ്പെഷ്യലാണ്. ​വിവാഹശേഷം ഭർത്താവിനൊപ്പം യുകെയിൽ സെറ്റിൽഡാണ് പ്രീത. ​ഗർഭകാലം ഏഴാം മാസത്തിൽ എത്തിയപ്പോഴാണ് നാട്ടിലേക്ക് തിരികെ എത്തിയത്.

മല്ലിക ചേച്ചി തെറിവിളിച്ചതിൽ പ്രശ്നമില്ല, ബോംബെയിൽ മാത്രം ഇരിക്കാതെ ഇടയ്ക്ക് അമ്മയെ വന്ന് കെട്ടിപിടിച്ചോളൂ!
മല്ലിക ചേച്ചി തെറിവിളിച്ചതിൽ പ്രശ്നമില്ല, ബോംബെയിൽ മാത്രം ഇരിക്കാതെ ഇടയ്ക്ക് അമ്മയെ വന്ന് കെട്ടിപിടിച്ചോളൂ!

വയറ്റുപൊങ്കാലയും സീമന്തവും വയറ്റുപൊങ്കാലയുമെല്ലാം നാട്ടിൽ കുടുംബത്തോടും സുഹൃത്തുക്കൾക്കും ഒപ്പം ആഘോഷിക്കാൻ അതിനാൽ തന്നെ പ്രീതയ്ക്ക് കഴിഞ്ഞു. ആൺകുഞ്ഞാണ് പ്രീതയ്ക്കും ഭർത്താവ് വിവേകിനും പിറന്നത്. ​ഗർഭിണിയായിരുന്നപ്പോൾ മുതൽ കുഞ്ഞിപാപ്പ എന്ന ഓമനപ്പേരിലാണ് കുഞ്ഞിനെ പ്രീത വിളിച്ചിരുന്നത്.

Preetha Pradeep

അതുകൊണ്ട് തന്നെ കുഞ്ഞിന് വേണ്ടി കരുതിയ സാധനങ്ങളിൽ എല്ലാം കുഞ്ഞിപാപ്പ എന്ന് പ്രിന്റ് ചെയ്തിരുന്നു. ഇപ്പോഴിതാ പ്രസവശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി വീട്ടിലേത്ത് എത്തിയപ്പോൾ‌‍ കുടുംബാം​ഗങ്ങളും ഭർത്താവും ചേർന്ന് നൽകിയ മനോഹരമായ സ്വീകരണത്തിന്റെയും തന്റെ മകന്റെ മുഖവും റിവീൽ‌ ചെയ്തുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രീത.

ഞങ്ങളുടെ ലോകത്തിലേക്ക് എത്തിയ ചെറിയ സന്തോഷ കൂമ്പാരം. ഞങ്ങൾ ഒരിക്കലും കരുതാത്തത്ര സ്നേഹത്തോടെ ഇതിനകം തന്നെ ഞങ്ങളുടെ ഹൃദയങ്ങൾ നിറച്ച ഒരു ചെറിയ അത്ഭുതം എന്നാണ് കുഞ്ഞിനെ പ്രീത വിശേഷിപ്പിച്ചത്. കുഞ്ഞുമായി എത്തിയ പ്രീതയെ ആരതി ഉഴിഞ്ഞാണ് അമ്മ സ്വീകരിച്ചത്.

മാഹീനെ കാണാതായോ?; 'റീച്ചിന് വേണ്ടിയുള്ള ​ഗിമ്മിക്കാകാം, ചങ്ങാടത്തിന് ഉറപ്പില്ല, ഈ സാഹസത്തിന്റെ ആവശ്യമുണ്ടോ?'
മാഹീനെ കാണാതായോ?; 'റീച്ചിന് വേണ്ടിയുള്ള ​ഗിമ്മിക്കാകാം, ചങ്ങാടത്തിന് ഉറപ്പില്ല, ഈ സാഹസത്തിന്റെ ആവശ്യമുണ്ടോ?'

ഹാളും പ്രീത‍യ്ക്കും കുഞ്ഞിനുമായി ഒരുക്കിയ ബെഡ്റൂമുമെല്ലാം നീല ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. വീടിന് അകത്തേക്ക് കയറിയ താരം ആദ്യം വീട്ടിലെ തലമൂത്ത ആളായ മുത്തശ്ശിയുടെ മടിയിലേക്കാണ് തന്റെ കുഞ്ഞിപ്പാപ്പയെ വെച്ചുകൊടുത്തത്. കൊച്ചുമകനെ കണ്ണ് നിറച്ച് കാണുന്ന മുത്തശ്ശിയുടെ രം​ഗങ്ങളാണ് വീഡിയോയിലെ ഏറ്റവും ഹൃദ്യമായ ഭാ​ഗം.

കുഞ്ഞിന്റെ മുഖം കാണാൻ ആ​ഗ്രഹിച്ചവർക്കെല്ലാം സർപ്രൈസായിരുന്നു പ്രീതയുടെ പുതിയ വീഡിയോ. നിരവധി പേരാണ് അമ്മയ്ക്കും മകനും ആശംസകളും പ്രാർത്ഥനകളും നേർന്ന് എത്തിയത്. പ്രസവത്തിനായി തയ്യാറായി ലേബർ റൂമിന് മുമ്പ് നിൽക്കുന്ന വീഡിയോയും പ്രീത നേരത്തെ പങ്കുവെച്ചിരുന്നു. ഞാനൊക്കെ പ്രസവിക്കാൻ ലേബർ റൂമിലേക്ക് പോകുമ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിരുന്നു.

Preetha Pradeep

ടെൻഷൻ കാരണം മുഖത്ത് എക്സ്പ്രഷൻ പോലും വന്നില്ല. പ്രീത എന്ത് ഹാപ്പിയായാണ് ലേബർ റൂമിന് പുറത്ത് നിൽക്കുന്നത്. ഇത്ര സിംപിൾ ആണോ പ്രസവം എന്നിങ്ങനെ രസകരമായ കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചിരുന്നു. 2019ലാണ് പ്രീത വിവാഹിതയാകുന്നത്. സീരിയലിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ച് സജീവമായി നിൽക്കുമ്പോഴായിരുന്നു വിവാഹം. അവതാരകയായും കയ്യടി നേടിയിട്ടുണ്ട് താരം.

എന്ന് നിന്റെ മൊയ്തീന്‍, അലമാര, സണ്‍ഡെ ഹോളിഡെ തുടങ്ങിയവയാണ് പ്രീത ഭാ​ഗമായ സിനിമകളില്‍ ചിലത്. ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകള്‍ ഞാന്‍ കണ്ടപ്പോള്‍. ആ പ്രഭാതം... ലോകം ചെറുതായ പോലെ തോന്നി. മനസ് നിശ്ശബ്ദമായി. പെട്ടെന്നുള്ള സന്തോഷം കണ്ണുകള്‍ നനയിച്ചു. എല്ലാം ജഗദീശ്വരന്‍ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം.

ഏട്ടനുമായി പിണങ്ങുന്നതിനെക്കുറിച്ച് പൊന്നൂസ്! കളികള്‍ കുറച്ച് കൂടുന്നുണ്ടെന്ന് സുജിനയും! പോസ്റ്റ് വൈറല്‍
ഏട്ടനുമായി പിണങ്ങുന്നതിനെക്കുറിച്ച് പൊന്നൂസ്! കളികള്‍ കുറച്ച് കൂടുന്നുണ്ടെന്ന് സുജിനയും! പോസ്റ്റ് വൈറല്‍

പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങള്‍ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നു എന്നാണ് പ്ര​ഗ്നൻസി റിവീൽ ചെയ്തുകൊണ്ട് കുറച്ച് മാസം മുമ്പ് സോഷ്യൽമീഡിയയിൽ പ്രീത കുറിച്ചത്. പായസം ഒരു ചെറിയ ക്ലാസില്‍ പകര്‍ന്ന് നല്‍കിയാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത ഭര്‍ത്താവിനെ പ്രീത അറിയിച്ചത്. സന്തോഷം കൊണ്ട് പ്രീതയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X