»   » പ്രിയങ്ക ചോപ്ര സിനിമാഭിനയം നിര്‍ത്തി സീരിയലില്‍ എത്തിയോ!

പ്രിയങ്ക ചോപ്ര സിനിമാഭിനയം നിര്‍ത്തി സീരിയലില്‍ എത്തിയോ!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സുന്ദരി ഇനി കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ എത്തുന്നു. പ്രേക്ഷകര്‍ക്ക് ഇനിമുതല്‍ പ്രിയങ്കയെ എന്നും കാണാം. ഹോളിവുഡ് സീരിയലിലൂടെയാണ് പ്രിയങ്ക നിങ്ങള്‍ക്കുമുന്നില്‍ എത്തുന്നത്. എബിസി ചാനലില്‍ സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന സീരിയലാണ് ക്വാണ്ടിക്കോ.

നിലവിലുള്ള സീരിയല്‍ വിഷയങ്ങളില്‍ നിന്നും മാറി വ്യത്യസ്ത കഥയാണ് ക്വാണ്ടിക്കോ പറയുക. സിനിമയിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രിയങ്ക സീരിയലിലും ശക്തമായ കഥാപാത്രവുമായിട്ടാണ് എത്തുന്നത്. ക്വാണ്ടിക്കോ എന്ന സീരിയലിന്റെ ആദ്യ ടീസര്‍ ഇതിനോടകം പുറത്തിറക്കി കഴിഞ്ഞു. എട്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവിട്ടത്.

priyanka

അലക്‌സ് എന്ന കഥാപാത്രമായാണ് പ്രിയങ്ക സീരിയലില്‍ പ്രത്യക്ഷപ്പെടുന്നത്. സെപ്തംബര്‍ 27നാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുക. ഇംഗ്ലീഷ് ചാനല്‍ എബിസിയിലൂടെയാണ് രാത്രി പത്തുമണിക്കാണ് ക്വാണ്ടിക്കോ സംപ്രേക്ഷണം ചെയ്യുക.

English summary
‘ABC’s new thriller show ‘Quantico’ starring Bollywood actress Priyanka Chopra is all set for a premiere on September 27.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam