നന്നായി ഇരുന്ന കൊച്ച് പാക്ക് പോലെയായി... എന്ത് കോലമാണ് പ്രിയങ്കേ?; വകതിരിവ് വട്ടപൂജ്യം, ബോഡിഷെയിം ചെയ്ത് ആനി!

അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന നടി ആനി കുക്കറി ഷോകളും മറ്റുമായി മിനിസ്ക്രീനിൽ സജീവമാണ്. അതിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ളത് അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കുക്കറി ചാറ്റ് ഷോയായ ആനീസ് കിച്ചണിനാണ്. ഇടയ്ക്കിടെ മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലുമുള്ള താരങ്ങൾ അതിഥികളായി ഈ ഷോയിലേക്ക് എത്തുകയും തങ്ങളുടെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണൽ ലൈഫിലേയും വിശേഷങ്ങൾ പങ്കിടാറുമുണ്ട്.

അക്കൂട്ടത്തിൽ അടുത്തിടെ ഷോയിലേക്ക് അതിഥിയായി എത്തിയത് നടി പ്രിയങ്ക നായർ ആയിരുന്നു. ശരീരഭാരം കുറച്ച് പുതിയ ഹെയർസ്റ്റൈലുമെല്ലാമായി അടിമുടി ഒരു മേക്കോവർ നടത്തിയാണ് പ്രിയങ്ക എത്തിയത്. പ്രിയങ്കയുടെ പുതിയ മേക്കോവറിനെ കുറിച്ച് ആനി പറഞ്ഞ കമന്റാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

Priyanka nair
Photo Credit: Priyanka nair / annie

പ്രിയങ്കയെ ബോഡി ഷെയിം ചെയ്യുന്ന തരത്തിലാണ് ഷോയിലേക്ക് സ്വാ​ഗതം ചെയ്ത് ആനി സംസാരിച്ചത്. എന്റെ പ്രേക്ഷകരോട് ഞാൻ ആദ്യം ഒരു കാര്യം പറയട്ടെ... ശരിക്കും പ്രിയങ്കയെ ഞാൻ ഇങ്ങനെയല്ല പ്രതീക്ഷിച്ചത്. ഇന്ന് പ്രിയങ്കയെ കാണുമ്പോൾ ഞാൻ പറയുന്ന ഓരോ വാക്കും നിങ്ങൾക്ക് മനസിലാകും. ഇത് എന്നാ കോലവാ പ്രിയങ്കേ..? പ്രിയങ്ക നായർ എന്നതെല്ലാം മാറ്റി പ്രിയങ്ക ​ഗാന്ധിയെന്ന് വല്ലോം ആക്കിയാലോയെന്ന് വിചാരിക്കുന്നു.

ഇത് എന്തുവാ..? ഒത്തിരി അങ്ങ് മാറ്റമാണല്ലോ. കഴിഞ്ഞ പ്രാവശ്യം കണ്ടതിൽ നിന്നും ഒരുപാട് മാറിയല്ലോ എന്നായിരുന്നു ആനി പറഞ്ഞത്. പുതിയൊരു പ്രോജക്ടിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു കഴിഞ്ഞ ഒരു വർഷമായിട്ട്. അതിന്റെ രൂപാന്തരമാണ് എനിക്ക് സംഭവിച്ചിരിക്കുന്നത്. ചെയ്യുന്ന കഥാപാത്രത്തിന് ആ രീതിയിലുള്ള ലുക്കിന്റെ ട്രാൻസ്ഫോർമേഷൻ വേണമായിരുന്നു.

അതിന് വേണ്ടി ചെയ്തതാണ് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. നന്നായി ഇരുന്ന കൊച്ച് പാക്ക് പോലെയായിപ്പോയി. ഇതാണോ ട്രൂ ഡെഡിക്കേഷൻ എന്ന് പറയുന്നത്? എന്നാണ് പ്രിയങ്കയുടെ മറുപടി കേട്ട് ആനി ചോദിച്ചത്. ആനിയും പ്രിയങ്കയും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലായതോടെ ആനി വീണ്ടും എയറിലായി. അറിയപ്പെടുന്ന അഭിനേത്രിയാണെങ്കിലും ആനിക്ക് വകതിരിവ് വട്ടപൂജ്യമാണെന്നാണ് നടിയെ വിമർശിച്ച് ഏറെയും ആളുകൾ കുറിച്ചത്.

ആനിയുടെ തലയിൽ സൂര്യൻ വന്നു വീണാലും നേരം വെളുക്കില്ല, ആനിക്ക് കാലം ഇത്രയുമായിട്ടും ഒരു മാറ്റവുമില്ലല്ലോ. ഫാമിലി ഫങ്ഷനുകളിൽ ചെന്നാൽ വളരെ അധികം ആകുലതയോടെ മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്ന അമ്മായിമാരെ കാണാം. അതിന്റെ പെർഫെക്ട് ഉദ്ഹരണമാണ് ആനി, ആനിയുടെ സംസാരം കേൾക്കുമ്പോൾ തന്നെ ദേഷ്യം വരുന്നു.

Priyanka nair
Photo Credit: Priyanka nair / annie

പ്രിയങ്കയെ കാണാൻ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല. എല്ലാവരും ആനിയെപ്പോലെ കുലസ്ത്രീ ചമഞ്ഞ് നടക്കണം എന്നുണ്ടോ?. പാക്ക് പോലെയായി എന്നൊക്കെ എങ്ങനെ മുഖത്ത് നോക്കി പറയാൻ കഴിയുന്നു?, ആനി മനപൂർവ്വം ട്രോള് കിട്ടാൻ വേണ്ടിയാണോ ഇങ്ങനെ പറയുന്നതും സംസാരിക്കുന്നതും?, കുലസ്ത്രീ അൾട്രാ പ്രോമാക്സാണ് ആനി എന്നിങ്ങനെ നീളുന്നു കമന്റ് ബോക്സിൽ ആനിക്ക് എതിരെ വന്ന കമന്റുകൾ. ​

ആദ്യമായല്ല പൊളിറ്റിക്കലി ഇൻകറന്റായ പരാമർശങ്ങൾ ആനിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്. മുമ്പൊരിക്കൽ നവ്യ നായർ ​ഗസ്റ്റായി എത്തിയപ്പോൾ പാചകം അറിയില്ലെന്നതിന്റെ പേരിൽ നവ്യ നായരെ പരിഹസിക്കുന്ന തരത്തിൽ സംസാരിച്ചതിനും ആനിക്ക് എതിരെ സോഷ്യൽമീഡിയ തിരിഞ്ഞിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ ആനി വിവാഹശേഷമാണ് അഭിനയം ഉപേക്ഷിച്ചത്.

നാൽപ്പതുകാരിയായ പ്രിയങ്ക നായർ കിച്ചാമണി എംബിഎയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇവിടം സ്വർ​ഗമാണ് അടക്കം നിരവധി മലയാളി സിനിമകളിൽ അഭിനയിച്ച പ്രിയങ്ക തമിഴിലും കന്നഡയിലും സിനിമകൾ ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: priyanka nair annie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X