മമ്മൂട്ടി ഭര്‍ത്താവിനെപ്പോലെ,മോഹന്‍ലാലിനെ പ്രേമിക്കാന്‍ കൊള്ളാം! രസകരമായ കമന്‍റുമായി രസ്‌ന പവിത്രന്‍

സഹോദരി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് രസ്‌ന പവിത്രന്‍. ഊഴമെന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറിയത്. പൃഥ്വിരാജിനൊപ്പമാണ് അഭിനയിക്കേണ്ടതെന്നറിഞ്ഞപ്പോള്‍ ആദ്യം പരിഭ്രമമുണ്ടായിരുന്നു. അദ്ദേഹം സ്ട്രിക്റ്റാണെന്നൊക്കെയാണ് കേട്ടത്. പേര് രസ്‌നയാണെന്ന് പറഞ്ഞപ്പോള്‍ അമ്മയുടെ കോളയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ചിരിയും തമാശയുമൊക്കെയായിരുന്നു ഊഴം ചിത്രീകരണം. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു രസ്‌ന വിശേഷങ്ങള്‍ പങ്കുവെച്ചത്.

മരിച്ചുകിടക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. മേക്കപ്പിടുമ്പോള്‍ കൂടുതല്‍ സുന്ദരിയാവുമെന്നായിരുന്നു കരുതിയത്. മൃതദേഹമായി കിടത്തുകയായിരുന്നു ആദ്യ സീനില്‍ത്തന്നെ. തൊട്ടപ്പുറത്ത് ബാലചന്ദ്രമേനോന്‍ സാറും സീത മാമുമൊക്കെ ഇത് പോലെ കിടക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോഴാണ് കമ്പനിക്ക് ആളുണ്ടല്ലോയെന്ന് കരുതിയത്. അടുത്ത ചിത്രമായ ജോമോന്റെ സുവിശേഷങ്ങളില്‍ ക്രിസ്ത്യന്‍ കുടുംബത്തിലെ സഹോദരിയായാണ് അഭിനയിച്ചത്.

ഊഴത്തില്‍ വില്ലന്‍മാര്‍ ആക്രമിക്കുന്ന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നു. വിറച്ച് താഴത്ത് നില്‍ക്കുകയായിരുന്നു. അലറി വിളിക്കുകയും ചെയ്തിരുന്നു. താന്‍ അലറി വിളിക്കുന്നത് കണ്ടിട്ടും ജീത്തു സാര്‍ എന്താണ്് പ്രതികരിക്കാത്തതെന്നായിരുന്നു ചോദിച്ചത്. ഈ സീന്‍ ഞാന്‍ കുളമാക്കുമോയെന്നായിരുന്നു അദ്ദേഹം ആലോചിച്ചത്. അതൊരു ചലഞ്ചിങ്ങായിരുന്ന രംഗമായിരുന്നു അത്.

Rasna Pavithran

Recommended Video

മമ്മൂക്കയെ കുറിച്ച് തമിഴ് സംവിധായകന്‍ | Filmibeat Malayalam

മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെയാണോ കൂടുതല്‍ ഇഷ്ടമെന്നും അവതാരകനായ ജയകൃഷ്ണന്‍ ചോദിച്ചിരുന്നു. മമ്മൂട്ടി ഭര്‍ത്താവിനെപ്പോലെയും മോഹന്‍ലാല്‍ ടൈംപാസിനെപ്പോലെയുമായാണ് തോന്നുന്നതെന്നായിരുന്നു രസ്‌ന പറഞ്ഞത്. മമ്മൂട്ടിയെയാണ് കൂടുതല്‍ ഇഷ്ടമെന്നുമായിരുന്നു താരം പറഞ്ഞത്.

കോളേജ് പഠനകാലത്ത് അമ്മയെ അടുക്കളയില്‍ സഹായിക്കാറുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അമ്മ ഉണ്ടാക്കുന്ന വിഭവങ്ങളെല്ലാം ഇഷ്ടമാണ്. ലൊക്കേഷനില്‍ നിന്നും വന്ന് കഴിഞ്ഞാല്‍ കഞ്ഞിയും ചമ്മന്തിയും വേണമെന്നാണ് പറയാറുള്ളത്. ബിരിയാണിയാണ് ഇഷ്ടപ്പെട്ട വിഭവം. ചിക്കന്‍ ബിരിയാണിയാണ് ഉണ്ടാക്കാറുള്ളത്. ഉണ്ടാക്കാന്‍ എളുപ്പമാണ്. ഫോട്ടോ കണ്ടാണ് സിനിമയിലേക്ക് അവസരം ലഭിച്ചതെന്നും രസ്ന പവിത്രന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X