For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനൊപ്പമുള്ള ട്രെയിന്‍ യാത്രയിലുണ്ടായ ദുരനുഭവം; ഇപ്പോഴും ശരീരം വിറയ്ക്കുകയാണെന്ന് നടി റീന ബഷീർ

  |

  നടിയായും അവതാരകയായിട്ടുമൊക്കെ മലയാളക്കരയില്‍ നിറഞ്ഞ് നിന്ന താരമാണ് റീന ബഷീര്‍. സിനിമയില്‍ കൂടുതലും ഭാര്യ വേഷങ്ങളിലാണ് നടി അഭിനയിച്ചിട്ടുള്ളത്. തന്റെ ജീവിതത്തിലുണ്ടായ സംഭവബഹുലമായിട്ടുള്ള നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. മുന്‍പ് ഭര്‍ത്താവിനൊപ്പം നടത്തിയ ട്രെയിന്‍ യാത്രയിലുണ്ടായ വലിയൊരു ദുരനുഭവത്തെ കുറിച്ച് റീന തുറന്ന് പറയുകയാണ്.

  അന്ന് നടന്ന സംഭവത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇപ്പോഴും തന്റെ ശരീരം വിറയ്ക്കുമെന്നാണ് റീന പറയുന്നത്. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായിട്ടെത്തുന്ന ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതായിരുന്നു റീന ബഷീര്‍. അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോഴാണ് ഒരിക്കലും മറക്കാനിടയില്ലാത്ത സംഭവങ്ങളെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

  Also Read: ലിവിങ് ടുഗദറായി ജീവിച്ചതില്‍ കുറ്റബോധമുണ്ടോ? റാണിയെ പോലെ തന്നെ ഇനിയും ജീവിക്കുമെന്ന് അഭയ ഹിരണ്‍മയി

  ഞങ്ങള്‍ മുംബൈയില്‍ നിന്ന് അഹമ്മാദബാദിലേക്കുള്ള യാത്രയിലായിരുന്നു. ടിക്കറ്റ് റിസേര്‍വ് ചെയ്തിട്ടാണ് ഞങ്ങള്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിയത്. ഞാനും ഭര്‍ത്താവ് ബഷീര്‍ ഇക്കയും അതിനകത്ത് കയറുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പെട്ടന്ന് രണ്ട് പേര്‍ കയറി വന്നു, എന്നിട്ട് നിങ്ങള്‍ എന്താ ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു.

  പിന്നാലെ തന്നെ നിങ്ങള്‍ വീട്ടില്‍ എത്തിച്ചേരില്ലെന്നും പറഞ്ഞു. ഞങ്ങള്‍ക്ക് ഈ യാത്ര മുഴുവനാക്കാന്‍ പറ്റില്ലെന്ന തരത്തില്‍ ഭീഷണിയായിരുന്നു അവര്‍ പറഞ്ഞത്. അതിനെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും എന്റെ ശരീരം വിറയ്ക്കുകയാണെന്ന് റീന പറയുന്നു.

  Also Read: തന്റെ മുന്‍കാലത്തെ അംഗീകരിച്ചു; അവിടെയാണേലും ഇവിടെയാണേലും ഹാപ്പിയാണ്, അഭയയുടെ സംസാരത്തെ പറ്റി വൈറൽ കുറിപ്പ്

  അതേ സമയം ഭർത്താവ് ബഷീറിനെ മുംബൈയിൽ വച്ച് കാണാതായ കഥയും റീന പറഞ്ഞിരുന്നു. അന്ന് എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാത്ത അവസ്ഥയിലായി പോയി താനെന്നാണ് നടി പറയുന്നത്... 'മുഹമ്മദലി സ്ട്രീറ്റ് എന്ന് പറഞ്ഞ് ബോംബെയില്‍ ഒരു വലിയ സ്ട്രീറ്റ് ഉണ്ട്. ഞങ്ങള്‍ രണ്ട് പേരും കൂടിയാണ് അങ്ങോട്ട് പോവുന്നത്. ആറ് മണിയൊക്കെ ആയപ്പോഴേക്കും ഞങ്ങളുടെ ഷോപ്പിങ് കഴിഞ്ഞു. ഇതിനിടയില്‍ ബഷീറിക്ക കൊറിയര്‍ ഓഫീസിലേക്ക് കയറി. കുറേ നേരമായിട്ടും അദ്ദേഹം തിരിച്ച് വരുന്നില്ല...

  ഷൂട്ടിങ്ങ് കഴിഞ്ഞ് എല്ലാവരും പാക്കപ്പ് ചെയ്യുന്ന സമയമായി. ഞാനാണെങ്കില്‍ ഒറ്റയ്ക്കായത് പോലെ. അത്രയും നാള്‍ ഓര്‍മ്മയിലുണ്ടായിരുന്ന ഭര്‍ത്താവന്റെ മൊബൈല്‍ നമ്പര്‍ ഞാന്‍ മറന്ന് പോയി. ചുണ്ടൊക്കെ വരണ്ട് ഉണങ്ങി, ആകെ തണുപ്പുള്ളത് പോലെ, ആ സമയത്ത് എന്താണ് നടക്കുന്നതെന്ന് എനിക്ക് തന്നെ അറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും', റീന വ്യക്തമാക്കുന്നു.

  സിനിമയിലേക്ക് വന്നതിനെ കുറിച്ചും റീന പരിപാടിയില്‍ വച്ച് സംസാരിച്ചിരുന്നു. 'ഞാനൊരു റിയാലിറ്റി ഷോ യില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു. അത് കണ്ടതിന് ശേഷമാണ് ലാല്‍ ജോസ് സാര്‍ എന്ന സിനിമയിലേക്ക് ക്ഷണിച്ചതെന്നാണ്', റീന പറയുന്നത്. ഇതിനൊപ്പം സിനിമയിലെ തുടക്ക കാലത്തെ കുറിച്ചടക്കം നടി പറഞ്ഞു.

  അതേസമയം ഭര്‍ത്താവ് ബഷീറിനെ കുറിച്ചും മരിച്ച് പോയ പിതാവിനെ കുറിച്ചുമെല്ലാം നടി പരിപാടിയില്‍ വെച്ച് വെളിപ്പെടുത്തുന്നുണ്ട്. തനിക്കേറ്റവും പ്രിയപ്പെട്ട പിതാവിൻ്റെ വേർപാടിൽ വികാരഭരിതയായിട്ടാണ് നടി സംസാരിച്ചത്. ഭര്‍ത്താവുമായിട്ട് ഒന്‍പതര വയസിന്റെ വ്യത്യാസമുണ്ടെന്നാണ് നടി പറയുന്നത്.

  Read more about: actress നടി
  English summary
  Actress Reena Basheer Opens Up About Her Bad Experience In A Train With Husband. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X