»   » എനിക്ക് എന്റെ മോനേ വളര്‍ത്തണം, അതുക്കൊണ്ട് അഭിനയത്തിലേക്ക് തിരിച്ചു വന്നേ പറ്റു

എനിക്ക് എന്റെ മോനേ വളര്‍ത്തണം, അതുക്കൊണ്ട് അഭിനയത്തിലേക്ക് തിരിച്ചു വന്നേ പറ്റു

Posted By:
Subscribe to Filmibeat Malayalam

മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ് പറയുന്നത്. എന്നാലോ കുറച്ച് മയമുള്ള രീതിയില്‍ പറയാനൊന്നും പത്മാവതിയ്ക്ക് അറിയില്ല. പറയാനുള്ളത് പത്മാവതി വെട്ടി തുറന്ന് പറയും. പറഞ്ഞ് വരുന്നത് പരസ്പരത്തിലെ പത്മാവതിയെ കുറിച്ചാണ്‌. ഇതുപോലൊരു അമ്മായി അമ്മ മറ്റെവിടെയും കാണില്ല. എന്നാല്‍
പത്മാവതിയുടെ വേഷം അവതരിപ്പിക്കാന്‍ യഥാര്‍ത്ഥത്തില്‍ തനിക്ക് പേടിയായിരുന്നുവെന്നാണ് രേഖ പറയുന്നത്. നാലു മക്കളുടെ അമ്മായി അമ്മയായി അഭിനയിക്കാനൊക്കെ തനിക്ക് പറ്റുമോ? പക്ഷേ പ്രൊഡ്യൂസര്‍ ജയകുമാര്‍ തന്ന ധൈര്യത്തില്‍ താന്‍ അഭിനയിച്ചുവെന്ന് രേഖ പറയുന്നു

ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് രേഖ അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഒരു റിയാലിറ്റി ഷോയിലൂടെയാണ് രേഖ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. എന്റെ മോനെ വളര്‍ത്തണം, അതുക്കൊണ്ട് തന്നെ എനിക്ക് അഭിനയത്തിലേക്ക് തിരിച്ചു വന്നേ പറ്റൂ.. രേഖ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

എനിക്ക് എന്റെ മോനേ വളര്‍ത്തണം, അതുക്കൊണ്ട് അഭിനയത്തിലേക്ക് തിരിച്ചു വന്നേ പറ്റു

എന്റെ കുടുംബ പ്രശ്‌നങ്ങള്‍ വല്ലാതെ എന്നെ തളര്‍ത്തിയിട്ടുണ്ട്. തന്റെ ഭാഗത്തെ ശരിയോ തെറ്റോ മറ്റുള്ളവര്‍ നോക്കില്ല. അതിനെ നമ്മള്‍ എത്ര ന്യായീകരിച്ചാലും ആരും വിശ്വസിക്കാനും പോകുന്നില്ല.

എനിക്ക് എന്റെ മോനേ വളര്‍ത്തണം, അതുക്കൊണ്ട് അഭിനയത്തിലേക്ക് തിരിച്ചു വന്നേ പറ്റു

അഭിനയം എന്റെ തൊഴിലാണ്. എനിക്ക് എന്റെ മോനെ വളര്‍ത്തണം. അതുക്കൊണ്ട് തന്നെ എനിക്ക് അഭിനയത്തിലേക്ക് തിരിച്ചു വന്നേ പറ്റൂ. രേഖ പറയുന്നു.

എനിക്ക് എന്റെ മോനേ വളര്‍ത്തണം, അതുക്കൊണ്ട് അഭിനയത്തിലേക്ക് തിരിച്ചു വന്നേ പറ്റു

ഭര്‍ത്താവ് രഞ്ജിത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി നോക്കുകയാണ്. ഞാന്‍ അഭിനയത്തിലേക്ക് തിരിച്ചു വരുന്നതിന് ഭര്‍ത്താവിന്റെ പിന്തുണയുണ്ട്.

എനിക്ക് എന്റെ മോനേ വളര്‍ത്തണം, അതുക്കൊണ്ട് അഭിനയത്തിലേക്ക് തിരിച്ചു വന്നേ പറ്റു

എന്റെ ജീവിതത്തിലേക്ക് പ്രശ്‌നങ്ങള്‍ വന്നതോടെ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. പക്ഷേ അതോടു കൂടി ഞാന്‍ അഭിനയം നിര്‍ത്തിയെന്ന് പലരും വിചാരിച്ചു. രേഖ പറയുന്നു.

എനിക്ക് എന്റെ മോനേ വളര്‍ത്തണം, അതുക്കൊണ്ട് അഭിനയത്തിലേക്ക് തിരിച്ചു വന്നേ പറ്റു

പരസ്പരം സീരിയലില്‍ പത്മാവതിയുടെ വേഷം താന്‍ അവതരിപ്പിച്ചാല്‍ ശരിയാകുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഇതില്‍ ഒരു ചെറുപ്പകാരിയായ അമ്മായി അമ്മയുടെ വേഷമാണെന്ന് പ്രൊഡ്യൂസര്‍ ജയകുമാര്‍ പറഞ്ഞു. അങ്ങനെ അദ്ദേഹം തന്ന ധൈര്യത്തിലാണ് പരസ്പരത്തിലെ പത്മാവതിയുടെ വേഷം ഞാന്‍ ചെയ്യുന്നത്.

English summary
Actress Rekha about her career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam