സ്‌ക്രീനിലെ മക്കളെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി! സങ്കടം തോന്നുന്ന ചിലരുണ്ടെന്ന് നടി രേഖ രതീഷ്
പരസ്പരം സീരിയലിലെ അമ്മ കഥാപാത്രമായിരുന്നു നടി രേഖ രതീഷിന് ജനപ്രീതി നേടി കൊടുത്തത്. പിന്നെയും ഒരുപാട് കഥപാത്രങ്ങളിലൂടെ രേഖ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറി. ഇടക്കാലത്ത് നടിയുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ എല്ലാത്തിനെയും അതിജീവിച്ച് സന്തോഷത്തോടെ കഴിയുകയാണ് നടിയിപ്പോള്‍.
കൊറോണ കാരണം മാസങ്ങളോളം ഷൂട്ടിങ് നിര്‍ത്തി വെച്ചിരുന്നതിനാല്‍ പുതിയ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. എന്നാല്‍ സെറ്റിലേക്ക് തിരിച്ച് വന്നതിന് ശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചും ഓണ്‍സ്‌ക്രീനിലെ മക്കളെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രേഖ പറഞ്ഞിരിക്കുകയാണ്.

'കുറെ നാളുകള്‍ക്ക് ശേഷം എന്റെ ഓണ്‍സ്‌ക്രീനിലെ മക്കളെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഇത്രയും ദിവസം വീഡിയോ കോളുകളിലൂടെയും മറ്റും പരസ്പരം കണ്ടു സംസാരിച്ചിരുന്നു. എങ്കിലും നേരിട്ട് കാണുമ്പോള്‍ തോന്നുന്ന സന്തോഷവും ആശ്വാസവും രണ്ടും രണ്ടാണ്. ഇപ്പോള്‍ അവരെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണെന്നും രേഖ പറയുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ശന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് സീരിയല്‍ ഷൂട്ടിങ് ആരംഭിച്ചത്. ഇപ്പോള്‍ സ്ഥിരമായി ടെംമ്പറേച്ചര്‍ ചെക്ക് ചെയ്യുന്നത് മുതല്‍ ഒരുപാട് കാര്യങ്ങള്‍ സെറ്റില്‍ തന്നെ ഉണ്ടെന്ന കാര്യവും നടി പറുന്നു. നേരത്തെ എല്ലാവര്‍ക്കും ഒന്നിച്ചാണ് ഭക്ഷണം കൊണ്ട് വന്നിരുന്നെങ്കില്‍ ഇപ്പോള്‍ ഓരോ അംഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഭക്ഷണ പൊതികള്‍ ആണ്.

മുന്‍പൊരിക്കലും സംഭവിക്കാത്ത കാര്യമാണ് വേഗം പാക്ക് അപ് ചെയ്യുക എന്നത്. ദിവസങ്ങളോളം നീണ്ട് പോകുമായിരുന്നു. പക്ഷെ ഇപ്പോള്‍ എല്ലാം ടീം അംഗങ്ങള്‍ക്കും എല്ലാം ശീലമായി മാറിയിരിക്കുകയാണ്. ഷൂട്ടിങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ ജോലി നഷ്ടപ്പെട്ട ടെക്നീഷ്യന്‍സിനെ കുറിച്ച് ആലോചിക്കുമ്പോളാണ് കൂടുതല്‍ സങ്കടം തോന്നുന്നത്.
ഷൂട്ടിങ് സെറ്റ് എന്ന് പറയുന്നത് ഒരു കുടുംബം പോലെയാണ്. നടീ നടന്മാര്‍ മുതല്‍ ഓരോ ടെക്‌നീഷ്യനും ആ കുടുംബത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ ഓരോരുത്തരും അവരെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. അതിനേക്കാളൊക്കെ വേദന തോന്നുന്നത് ഇത് അവരുടെ ജോലിയാണ് എന്ന് ഓര്‍ക്കുമ്പോഴാണ്. അവരുടെ ഉപജീവനമാര്‍ഗ്ഗം നഷ്ടപെടുന്നത് വല്ലാതെ വേദനിപ്പിക്കുന്നു. പക്ഷെ എന്ത് ചെയ്യാം അവസ്ഥ അതാണല്ലോ എന്നും രേഖ പറയുന്നു.


Click it and Unblock the Notifications