ബിഗ് ബോസിനുശേഷം ബെസ്റ്റ് ഫ്രണ്ട്സ് പദം ഉപയോഗിക്കാൻ പേടിയാണ്, നേരത്തെ ഞാൻ ഒരു മണ്ടിയായിരുന്നു; റെനീഷ
ടെലിവിഷന്‍ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായിരുന്ന റെനീഷ റഹ്മാന് യൂത്തിന് ഇടയിൽ അടക്കം കൂടുതൽ സ്വീകാര്യത ലഭിച്ചത് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി പങ്കെടുത്ത ശേഷമാണ്. സംവിധായകനും നടനുമായ അഖിൽ മാരാർ ആയിരുന്നു അഞ്ചാം സീസണിലെ വിജയി. റെനീഷയായിരുന്നു റണ്ണറപ്പ്. ഗ്രാന്റ് ഫിനാലെ എത്തിയപ്പോൾ ഇരുവരും തമ്മിൽ കടുത്ത മത്സരമായിരുന്നു നടന്നത്.
ഇതുവരെ ബിഗ് ബോസിന്റെ ഭാഗമായിട്ടുള്ള മത്സരാർത്ഥികളിൽ ഡീസന്റ് മത്സരാർത്ഥികളുടെ പട്ടികയിലാണ് റെനീഷയ്ക്ക് ബിബി പ്രേക്ഷകർ നൽകിയിരിക്കുന്ന സ്ഥാനം. ഷോയ്ക്കുശേഷം സിനിമ, സീരിയൽ, പ്രമോഷൻ, മോഡലിങ് എല്ലാമായി സജീവമാണ് നടി. ഇപ്പോഴിതാ ബിഗ് ബോസിനുശേഷമുള്ള ജീവിതത്തെ കുറിച്ച് സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് താരം.

ഷോയുടെ ഭാഗമായശേഷം കരിയറിന് കൂടുതൽ എക്സ്പോഷർ ലഭിച്ചതായും കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞതായും തോന്നിയിട്ടുണ്ടെന്ന് റെനീഷ പറയുന്നു. ബിഗ് ബോസിനുശേഷം ലൈഫ് ചെയ്ഞ്ചായതായി എനിക്ക് തോന്നിയിട്ടില്ല. കുറേ നല്ല ചെയ്ഞ്ചസ് ഉണ്ടായിട്ടുണ്ട്. പക്ഷെ അത് മേജർ ചെയ്ഞ്ചൊന്നുമല്ല.
സീരിയൽ ചെയ്തിരുന്ന സമയത്ത് സീരിയൽ പ്രേക്ഷകരായ അമ്മമാരും ചേച്ചിമാരുമായിരുന്നു എന്റെ പ്രേക്ഷകർ. അവർക്ക് മാത്രമെ എന്നെ അറിയുമായിരുന്നുള്ളു. ബിഗ് ബോസിൽ വന്നശേഷം യങ്സ്റ്റേഴ്സിനിടയിലും ഞാൻ അറിയപ്പെടുന്നുണ്ട്. പുറത്ത് നിന്ന് കാണുമ്പോൾ ആളുകൾ കൂടുതൽ തിരിച്ചറിയുന്നുണ്ട്. അതുപോലെ മോണിറ്ററി ബെനിഫിറ്റ്സിൽ വ്യത്യാസം വന്നിട്ടുണ്ട്. അവസരങ്ങൾ വരുന്നത് ഇംപ്രൂവ് ആയിട്ടുണ്ട്.
എക്സ്പോഷർ കൂടി ഇത്രയൊക്കെ മാറ്റങ്ങളെ ഉണ്ടായിട്ടുള്ളു. അല്ലാതെ എനിക്ക് ചുറ്റുമുള്ള മറ്റ് കാര്യങ്ങളൊന്നും മാറിയിട്ടില്ല. ബിഗ് ബോസിനുശേഷം സ്വഭാവത്തിൽ മാറ്റം വന്നു എന്നൊക്കെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ സ്വഭാവത്തിലും ചെറിയ മാറ്റം വന്നിട്ടുണ്ട്. നേരത്തെ ഞാൻ ഒരു മണ്ടിയായിരുന്നു. എല്ലാവരേയും പെട്ടന്ന് വിശ്വസിക്കും, പെട്ടന്ന് കമ്പിനിയാകും എന്ന രീതിയായിരുന്നു. ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ട്.
ആരുടേയും സ്വകാര്യ ജീവിതത്തിൽ കയറുന്നയാളുമല്ല ഞാൻ. എന്റെ സർക്കിളും ചെറുതായി. അത് നല്ലതാണെന്ന് തോന്നുന്നു. പിന്നിൽ നിന്ന് കുത്താൻ പാടില്ല, ഡബിൾ സ്റ്റാന്റ് പാടില്ല, എന്നെ വിഷമിപ്പിക്കുന്ന കാര്യമാണെങ്കിലും മുഖത്ത് നോക്കി പറയണം, വിശ്വസ്ഥത ഉള്ള ആളായിരിക്കണം ഈ ഗുണങ്ങൾ ഉള്ളവരെയാണ് ഞാൻ എന്റെ സൗഹൃദവലയത്തിൽ പെടുത്തുക.

സ്കൂൾ ഫ്രണ്ട്സുമായി ഇപ്പോഴും സൗഹൃദമുണ്ട്. അവരിൽ ബെസ്റ്റ് ഫ്രണ്ട്സുമുണ്ട്. ബിഗ് ബോസ് കഴിഞ്ഞശേഷം ബെസ്റ്റ് ഫ്രണ്ട്സ് എന്ന വേർഡ് പറയാൻ തന്നെ പേടിയാണ്. എവിടെ നിന്നാണ് ട്രോൾ വരികയെന്ന് പറയാൻ പറ്റില്ല. ബിഗ് ബോസിൽ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നവരോട് ഇപ്പോൾ അത്ര ബോണ്ടില്ല. മറ്റുള്ളവരിൽ നിന്നും എക്സ്പെക്ട് ചെയ്യുന്നതും നിർത്തി.
ചേട്ടൻ എന്നെ കൊഞ്ചിക്കാറില്ല. പക്ഷെ എന്റെ ബാക്ക് ബോൺ ആണ്. സ്‍ട്രോങ് സപ്പോർട്ടാണ്. നല്ലതും ചീത്തയും സെലക്ട് ചെയ്യാൻ സഹായിക്കും. ചേട്ടൻ പറയുന്നതിൽ ഭൂരിഭാഗവും ശരിയായിരിക്കും. ബിഗ് ബോസിൽ ഒരു ദിവസം വന്ന് പോയശേഷം മത്സരിക്കാൻ വരണമെന്ന ആഗ്രഹമൊക്കെ വന്നിരുന്നു. ആ ഒറ്റ ദിവസം കൊണ്ട് ചേട്ടൻ ഫാൻസിനേയും ഉണ്ടാക്കി.
എനിക്കൊപ്പം അല്ല ചിലരൊക്കെ ചേട്ടനൊപ്പം ഫോട്ടോയെടുക്കാനാണ് വരാറുള്ളതെന്നും റെനീഷ പറയുന്നു. ബിഗ് ബോസ് സീസൺ ഏഴ് ആഗസ്റ്റ് മൂന്നിന് ആരംഭിക്കും. അവസാനവട്ട ഓഡീഷൻ അടക്കമുള്ളവ തകൃതിയായി പുരോഗമിക്കുകയാണ്. കോളിളക്കം സൃഷ്ടിച്ച സീസണായിരുന്നു ആറാം സീസൺ.


Click it and Unblock the Notifications