»   » കറുത്ത മുത്തിനെ പോലെ ജീവിതത്തിലും പാവമാണ് ഞാന്‍, പക്ഷേ..സീരിയല്‍ സിനിമാ വിശേഷങ്ങള്‍ പങ്കു വച്ച് നടി

കറുത്ത മുത്തിനെ പോലെ ജീവിതത്തിലും പാവമാണ് ഞാന്‍, പക്ഷേ..സീരിയല്‍ സിനിമാ വിശേഷങ്ങള്‍ പങ്കു വച്ച് നടി

Posted By: Pratheeksha
Subscribe to Filmibeat Malayalam

കറുത്ത മുത്ത് എന്ന ജനപ്രിയ സീരിയലിലെ കാര്‍ത്തുവിനെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായി മാറിയ കാര്‍ത്തുവിനെ അനശ്വരമാക്കിയത് രേണു സൗന്ദര്‍ ആണ്. മറ്റൊരു നടിയ്ക്കു പകരക്കാരകിയായാണ് രേണു എത്തിയതെങ്കിലും വളരെ കുറച്ചു കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കാര്‍ത്തുവായി മാറാന്‍ രേണുവിനു കഴിഞ്ഞു.

സീരിയല്‍ നടിയായി മാത്രമല്ല രേണുവിപ്പോള്‍ അറിയപ്പെടുന്നത് സിനിമാ അഭിനേത്രിയെന്ന നിലയിലും കൂടിയാണ് .മിനിസ്‌ക്രീനിലെയും വെള്ളിത്തിരയിലെയും തന്റെ അനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് നടി. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സു തുറന്നത്.

കറുത്ത മുത്തില്‍ നിന്നും മാന്‍ഹോളിലേയ്ക്ക്

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്ന കറുത്ത മുത്തില്‍ മറ്റൊരു നടിയുടെ പകരക്കാരിയാണ് രേണു എത്തിയത്. പിന്നാടാണ് വനിതാ സംവിധായിക വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്.രാജ്യാന്തതര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലേക്കു തിരഞ്ഞെടുത്ത മലയാള ചലച്ചിത്രങ്ങളിലൊന്നാണ് മാന്‍ഹോള്‍.

ഒരു സീരിയലിലൂടെ വെളളിത്തിരയിലെയും ഒരു ചിത്രത്തിലൂടെ ഒരു നല്ല സിനിമയിലെയും ഭാഗ്യതാരമാവാന്‍ കഴിഞ്ഞെന്നാണ് രേണു പറയുന്നത്. മാന്‍ഹോളില്‍ വളരെ കരുത്തുറ്റ കഥാപാത്രത്തെയാണ് രേണു അവതരിപ്പിച്ചത്.

വനിതാ സംവിധായികയോടൊപ്പം ആദ്യമായി

ആദ്യമായാണ് വനിതാസംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നതെന്നും അഭിഭാഷകയുടെ റോളായിരുന്നു തനിക്കെന്നും രേണു പറയുന്നു. ഷൂട്ടിങ് കഴിയുന്നതുവരെ അഭിഭാഷകര്‍ കഥാപാത്രങ്ങളായി വരുന്ന ചിത്രങ്ങള്‍ കാണരുതെന്നും സ്വാഭാവികമായി അഭിനയിച്ചാല്‍ മതിയെന്നുമായിരുന്നു സംവിധായിക പറഞ്ഞത് താനത് പൂര്‍ണ്ണമായും അനുസരിച്ചതുകൊണ്ട് കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ടു അഭിനയിക്കാനായി. അഴുക്കുചാലുകളിലും മാന്‍ഹോളുകളിലും ജോലിചെയ്യുന്നവരുടെ ജീവിതം പകര്‍ത്തുന്നതായി ദിവസങ്ങളോളം അവരുടെ കോളനികളില്‍ ചിലവഴിച്ചിരുന്നു

സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രം

വനിതാ സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിനു പുറമേ സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിലും വളരെ സന്തോഷമുണ്ടെന്നു രേണു പറയുന്നു

നെഗറ്റീവ് കഥാപാത്രങ്ങളായാലും ചെയ്യും

ഇപ്പോള്‍ അഭിനയിക്കുന്ന കറുത്ത മുത്തില്‍ പോസിറ്റീവ് കഥാപാത്രമാണ് കാര്‍ത്തു. നെഗറ്റീന് കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാലും ചെയ്യുമെന്നാണ് രേണു പറയുന്നത്. കഥാപാത്രങ്ങളോട് പരമാവധി നീതി പുലര്‍ത്തുക എന്നേയുള്ളൂ.

കറുത്തമുത്തിനെ പോലെ പാവമാണ്

കറുത്ത മുത്തിലെ കാര്‍ത്തുവിനെ പോലെ ജീവിതത്തിലും പാവമാണെന്നും പക്ഷേ ബോള്‍ഡ് ആയി നില്‍ക്കേണ്ടിടത്ത് അങ്ങനെ തന്നെ നില്‍ക്കുമെന്നുമാണ് രേണു പറയുന്നത്.

ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിനി

കാലടി ശ്രീശങ്കര യൂണിവേഴ്‌സിറ്റയില്‍ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിനിയാണ് രേണു. പഠനവും അഭിനയവും ഒന്നിച്ചു കൊണ്ടുപോവുന്നത് സഹപാഠികളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ്. രണ്ടു പതിറ്റാണ്ടിന്റെ ചരിത്രമുള്ള ചലച്ചിത്രമേളയുടെ മല്‍സരവിഭാഗത്തില്‍ ആദ്യമായി ഒരു മലയാളി വനിതാ സംവിധായികയുടെ ചിത്രം പ്രവേശനം നേടുമ്പോള്‍ അതിലെ പ്രധാന കഥാപാത്രമായി അഭിനയിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമായാണ് കരുതുന്നതെന്നും രേണു പറയുന്നു.

English summary
actress renu sounder talking about her serial movie entry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam