കാര്‍ത്തിക ദീപം സെറ്റില്‍ നിന്നും രശ്മി സോമന്റെ പുതിയ ചിത്രങ്ങള്‍, വൈറലായി ക്യാപ്ഷന്‍

By Midhun Raj

സിനിമാ-സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് നടി രശ്മി സോമന്‍. സിനിമകളേക്കാള്‍ മിനിസ്‌ക്രീന്‍ രംഗത്തായിരുന്നു നടി കൂടുതല്‍ സജീവമായിരുന്നത്. നിരവധി ജനപ്രിയ പരമ്പരകളില്‍ പ്രധാന വേഷങ്ങളില്‍ രശ്മി അഭിനയിച്ചു. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെയാണ് നടി വീണ്ടും സീരിയല്‍ രംഗത്ത് തിരിച്ചെത്തിയത്. മഴവില്‍ മനോരമയിലെ അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു രശ്മി സോമന്‌റെ തിരിച്ചുവരവ്. പിന്നാലെ സീ കേരളത്തിലെ കാര്‍ത്തിക ദീപം എന്ന പരമ്പരയിലും നടി എത്തി. കാര്‍ത്തിക ദീപത്തില്‍ കരിയറില്‍ ആദ്യമയി വില്ലത്തി വേഷത്തിലാണ് നടി അഭിനയിക്കുന്നത്.

reshmi-soman

ദേവനന്ദ എന്നാണ് രശ്മി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‌റെ പേര്. അടുത്തിടെയാണ് തന്‌റെ പ്രതിനായികാ വേഷത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ നടി വെളിപ്പെടുത്തിയത്. അതേസമയം സീരിയല്‍ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമണാണ് രശ്മി സോമന്‍. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്. രശ്മി സോമന്‍റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു.

പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

തന്‌റെ എറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇത്തവണ നടി എത്തിയത്. ചിത്രത്തിനൊപ്പം രശ്മി കുറിച്ച ക്യാപ്ഷനും വൈറലായി. നല്ല ഒരു ഫോട്ടോ കിട്ടാന്‍ എത്ര ഫോട്ടോകള്‍ എടുക്കണം എന്നാണ് തന്‌റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മി സോമന്‍ കുറിച്ചിരിക്കുന്നത്. കാര്‍ത്തിക ദീപം സെറ്റില്‍ നിന്നുളള പുതിയ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ഷൂട്ടിംഗ് ചിത്രങ്ങള്‍ക്കൊപ്പം തന്‌റെ എറ്റവും പ്രിയപ്പെട്ട ഇടം എന്നും നടി ഇന്‍സ്റ്റയില്‍ കുറിച്ചു. ബാലതാരമായിട്ടാണ് രശ്മി സോമന്‍ സിനിമയില്‍ തുടക്കം കുറിച്ചത്.

Recommended Video

2020ൽ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ മലയാള സിനിമയിലെ പ്രധാനതാരങ്ങൾ

പിന്നീട് നായികയായും സഹനടിയായുമൊക്കെ രശ്മി സോമന്‍ അഭിനയിച്ചു. ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുളള അരങ്ങേറ്റം. പിന്നാലെ സാമൂഹ്യപാഠം, വര്‍ണ്ണപകിട്ട്, എന്ന് സ്വന്തം ജാനകി കുട്ടി, പ്രേംപൂജാരി, അരയന്നങ്ങളുടെ വീട്, സൂസന്ന തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലും രശ്മി സോമന്‍ അഭിനയിച്ചു. ഇരുപതിലധികം സീരീയലുകളിലാണ് നടി തന്റെ കരിയറില്‍ അഭിനയിച്ചത്. ഡിഡി മലയാളത്തിലെ ഹരി എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. ഇപ്പോള്‍ കാര്‍ത്തിക ദീപം വരെ എത്തിനില്‍ക്കുന്നു നടിയുടെ കരിയര്‍.

More from Filmibeat

Read more about: actress serial malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X