തീർത്താൽ തീരാത്ത കടപ്പാട് എന്റെ ഏട്ടനോടാണ്! സംസ്ഥാന പുരസ്‌കാരത്തില്‍ സന്തോഷം പങ്കുവെച്ച് രശ്മി

By Prashant V R

ഹാസ്യ പരിപാടികളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് രശ്മി അനില്‍. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് നടി ശ്രദ്ധേയായയത്. കുട്ടന്‍ ചേട്ടന്റെ ഭാര്യയായുളള നടിയുടെ കോമഡി സ്‌കിറ്റ് മുന്‍പ് ശ്രദ്ധേയമായി മാറിയിരുന്നു. ഇടയ്ക്ക് സിനിമകളിലും അഭിനയിച്ച താരം പ്രേക്ഷകരുടെ ഇഷ്ട നടി കൂടിയാണ്. കഴിഞ്ഞ ദിവസം മികച്ച ഹാസ്യ നടിക്കുളള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ പുരസ്കാരം രശ്മിക്കാണ് ലഭിച്ചത്.

അമൃത ടിവിയിലെ കോമഡി മാസ്‌റ്റേഴ്‌സ് എന്ന പരിപാടിയിലെ പ്രകടനത്തിനാണ് നടിക്ക് പുരസ്‌കാരം ലഭിച്ചത്. പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്കാരത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ചുളള നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ജീവിതത്തില്‍ എത്തിച്ചേര്‍ന്ന മഹാഭാഗ്യത്തെ കുറിച്ച് നടി എഫ്ബി പോസ്റ്റിലൂടെ പങ്കുവെക്കുന്നു.

രശ്മിയുടെ വാക്കുകളിലേക്ക്

രശ്മിയുടെ വാക്കുകളിലേക്ക്‌; പറയാൻ വാക്കുകളില്ല. ഞാൻ പ്രതീക്ഷിക്കാത്ത അംഗീകാരം. അതിൽ അതിശയോക്തി വേണ്ട കാരണം എല്ലാവരും നന്നായി നല്ല നിലയിൽ എത്തും അവാർഡ് കിട്ടും എന്നൊക്കെ പറയുമ്പോഴും അഭിനയം എൻ്റെ ജീവവായു ആയിരുന്നു. പിന്നെ അതിൽ നിന്നു കിട്ടുന്ന തുക എൻ്റെ വരുമാന മാർഗ്ഗവും. അംഗീകരിക്കപ്പെടുക എന്നത് അഭിമാനകരമാണ്.

ഞാൻ എല്ലാവരോടും

ഞാൻ എല്ലാവരോടും നന്ദി പറയുന്നു. ആദ്യം അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമിനോടും അതിൻ്റെ സംവിധായകന്‍ അമർജിത്തിനോടും, പിന്നെ ഞാൻ അഭിനയിക്കുന്ന എല്ലാ സ്കിറ്റുകളും എഴുതി പഠിപ്പിച്ചുതരുന്ന എൻ്റെ പ്രിയപ്പെട്ട എബ്രഹാമിനോടും, അനീഷേട്ട(അനീഷ് ബാൽ)നോടും ഞങ്ങളുടെ വെട്ടിയാർ സാറിനോടും ശ്രീകാന്ത് വെട്ടിയാർ. പിന്നെ എൻ്റെ കൂടെ അഭിനയിച്ച എല്ലാ ആർട്ടിസ്റ്റിനോടും. മനോരമ, ഏഷ്യാനെറ്റ്, സൂര്യ, ഫ്ലവേഴ്സ്, സീകേരളം തുടങ്ങിയ പ്രമുഖ ചാനലിനോട്.

പിന്നെ എൻ്റെ

പിന്നെ എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട്, എന്നെ ഫീൽഡിൽ കൊണ്ടുവന്ന എല്ലാവരോടും ഞാൻ ചെയ്ത ഷോകളിലെ ഭാഗമായ എല്ലാവരോടും ഒരു വാക്കിൽ തീരില്ല ഒരായിരം നന്ദി. ഏറ്റവും കടപ്പാട് എൻ്റെ ഏട്ടനോടാണ് നിഴലുപോലെ എൻ്റെ കൂടെയുള്ള എൻ്റെ കുഞ്ഞുകുഞ്ഞു ഇഷ്ടങ്ങളും അറിഞ്ഞ് പ്രവർത്തിക്കുന്ന എൻ്റെ ഏട്ടനോട് തീർത്താൽ തീരാത്ത കടപ്പാടാണ്.

പിന്നെ എൻ്റെ

നന്ദി. പിന്നെ എൻ്റെ മക്കളെ പൊന്നുപോലെ നോക്കുന്ന എന്നെ വളർത്തി ഒരു കലാകാരിയാക്കിയ അമ്മയോട് .അമ്മയുടെ ഇഷ്ടങ്ങൾ അറിഞ്ഞ് പരിഭവങ്ങൾ ഇല്ലാതെ അമ്മയെ സ്നേഹിക്കുന്ന എൻ്റെ പുന്നാര മക്കളോട്. എന്നെ ഞാനാക്കിയ പ്രേക്ഷകരോട്, അളവറ്റ് എന്നെ സ്നേഹിക്കുന്ന ദൈവത്തോടും നന്ദി.എൻ്റെ എല്ലാ കൂട്ടുകാർക്കും നന്ദി, രശ്മി കുറിച്ചു.

Read more about: serial television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X