രണ്ടുതവണ നേരിടേണ്ടി വന്നിട്ടുണ്ട്! കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍!

ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ച് മുന്നേറുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്യുന്ന പരിപാടിയെ ടെലിവിഷന്‍ പ്രേക്ഷകര്‍ ഇതിനകം തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് പരിപാടിയില്‍ മാറ്റുരയ്ക്കാനായി എത്തുന്നത്. എലിമിനേഷന്‍ എപ്പിസോഡില്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളാണ് പലരും നടത്തിക്കൊണ്ടിരിക്കുന്നത്. മീ ടൂ, കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട തുറന്നുപറച്ചിലുകളും ബിഗ് ബോസില്‍ അരങ്ങേറിയിരുന്നു.

അത്തരത്തിലൊരു തുറന്നുപറച്ചിലുമായാണ് രോഹിണി റെഡ്ഡി എത്തിയത്. ജീവിതത്തില്‍ രണ്ട് തവണ കാസ്റ്റിങ് കൗച്ചിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. അടുത്തിടെയായിരുന്നു താരം ബിഗ് ബോസില്‍ നിന്നും പുറത്തായത്. ബി ടെക് കഴിഞ്ഞ് സിനിമാതാല്‍പര്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു ആദ്യം മോശം അനുഭവമുണ്ടായത്. സിനിമയ്ക്ക് മുന്നോടിയായി ടെലിവിഷനിലെ അവസരത്തിനായി ശ്രമിച്ചിരുന്നു. ഒരു സീരിയലില്‍ കോമഡി റോളില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു ലഭിച്ചത്.

Big Boss

അതിന് ശേഷമാണ് മാനേജര്‍ കമ്മിറ്റ്‌മെന്റ് തരണമെന്ന് പറഞ്ഞത്. ആദ്യം കേട്ടപ്പോള്‍ മനസ്സിലായില്ല. പിന്നീടാണ് അവരുടെ ഉദ്ദേശം മറ്റ് പലതുമായിരുന്നുവെന്ന് മനസ്സിലാക്കിയത്. ഇതോടെ ആ അവസരം നിഷേധിക്കുകയായിരുന്നു. സമാനമായ കാര്യമായിരുന്നു പിന്നീടും ആവര്‍ത്തിച്ചത്. പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി താന്‍ അഭിനയത്തിലേക്ക് ഇറങ്ങുകയാണെന്നറിയിച്ചപ്പോള്‍ കുടുംബം എതിര്‍ത്തിരുന്നുവെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X