സംഗീത സംവിധായകന്‍ ശരത്തിന്റെ മോശം പെരുമാറ്റം വേദനിപ്പിച്ചിട്ടുണ്ടെന്ന് റിമി ടോമി
തൃശ്ശൂര്‍: ടെലിവിഷന്‍ ചാനലുകളിലെ നിറസാന്നിദ്ധ്യവും മലയാളികളുടെ പ്രിയഗായികയുമായ റിമി ടോമിയെ വേദനിപ്പിച്ച കൂട്ടത്തില്‍ ശരത്തും ഉള്‍പ്പെടും. ആരാണ് ഈ ശരത്ത്..? റിയാലിറ്റി ഷോകളിലെ നിറഞ്ഞ സാന്നിദ്ധ്യമായ സംഗീത സംവിധായകന്‍ ശരത്തിനെക്കുറിച്ചാണ് റിമി പറയുന്നത്. ശരത്തിന്റെ കൂടെ റിയാലിറ്റി ഷോകളില്‍ റിമിക്ക് പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്.
ശരത്തിന്റെ കര്‍ക്കശ നിലപാടില്‍ മുന്‍പും താരങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഒടുവില്‍ റിമി ടോമിയും മനസ്സു തുറക്കുകയാണ്. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ തനിക്ക് വളരെയധികം ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെന്നാണ് റിമി പറയുന്നത്. റിയാലിറ്റി ഷൂട്ടിനിടെയാണ് സംഭവം നടക്കുന്നത്.

നാലു ദിവസത്തെ റിയാലിറ്റി ഷോയുടെ റെക്കോര്‍ഡിങ്ങിന് പോയ തനിക്ക് രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചു പോരേണ്ടിവന്നിട്ടുണ്ട്. അവര്‍ക്ക് അവരുടെ സമപ്രായക്കാര്‍ അല്ലാത്തതുകൊണ്ടാവാം മോശമായി പെരുമാറുന്നത്. അദ്ദേഹത്തിന്റെ വിവരം എന്തായാലും തനിക്കില്ല, എങ്കിലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ ഞാന്‍ പെരുമാറാറില്ല.
അതുകൊണ്ടുതന്നെയാവാം മറ്റുള്ളവരുടെ ചെറിയ കളിയാക്കല്‍ പോലും എന്നെ വേദനിപ്പിക്കാറുണ്ട്. ശരത്തേട്ടന്റെ പെരുമാറ്റം മോശമാണെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകളെ എന്നും എപ്പോഴും ഞാന്‍ ഇഷ്ടപ്പെടുന്നുവെന്നും റിമി പറയുന്നു. പ്രമുഖ ചാനല്‍ ചര്‍ച്ചയിലാണ് താരം പറഞ്ഞത്.

പാലായില്‍ വളര്‍ന്ന റിമി കന്യാസ്ത്രീയെങ്ങാനും ആയിരുന്നെങ്കില്‍ എന്നു ചോദിച്ചതിന് റിമിക്ക് അപ്പോഴും രസകരമായ മറുപടി ഉണ്ടായിരുന്നു. കന്യാസ്ത്രീയെങ്ങാനും ആയിരുന്നെങ്കില്‍ മഠം പൊളിച്ച് പുറത്ത് ചാടുമായിരുന്നു എന്നാണ് റിമി പറഞ്ഞത്. താന്‍ കന്യാസ്ത്രീ ആവാത്തത് സഭയുടെ രക്ഷയായെന്നും റിമി പൊട്ടിചിരിച്ചുക്കൊണ്ട് പറഞ്ഞു.


Click it and Unblock the Notifications











