'എല്ലാം ഞൊടിയിടയിൽ സംഭവിച്ചപോലെ... ജീവിതം മാറി മറിഞ്ഞിട്ട് ഒരു വർഷം'; റിതു മന്ത്ര പറയുന്നു!
മോഡലും മിസ് ഇന്ത്യ മത്സരാർത്ഥിയുമായ ഋതു മന്ത്ര ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും പിന്തുണച്ച ലഭിച്ച മത്സരാർഥികളിൽ ഒരാളായിരുന്നു. താരം ബിഗ് ബോസിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തുടക്കത്തിൽ പലർക്കും റിതുവിന്റെ മുഖം പരിചിതമല്ലായിരുന്നു. നടിയും മോഡലും ഗായികയുമാണ് റിതു മന്ത്ര. കണ്ണൂർ സ്വദേശിനി കൂടിയാണ്. 2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തിൽ മിസ് ടാലന്റഡ് പട്ടം കരസ്ഥമാക്കിയ വ്യക്തിയാണ് റിതു. രണ്ട് വയസ്സുള്ളപ്പോൾ അച്ഛനെ നഷ്ടപ്പെടുകയും അമ്മയുടെ തണലിൽ വളർന്ന് വരികയും ചെയ്ത പെൺകുട്ടിയാണ് റിതു. പഠിച്ചത് മലയാളം മീഡിയത്തിലായിരുന്നു.
ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത റിതു മോഡലിംഗിലൂടെയാണ് അറിയപ്പെടുന്നത്. അനുമോൾ ആർ. എന്ന പേരിലാണ് ഋതു മിസ് ഇന്ത്യ മത്സരത്തിൽ എത്തിയത്. പിന്നീടാണ് റിതു മന്ത്ര എന്ന പേരിലേക്ക് താരം എത്തിയത്. ബിഗ് ബോസിൽ മത്സരാർഥിയായിരുന്നപ്പോഴും പൊതുവെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ വളരെ ശാന്തമായിട്ടാണ് റിതു ആളുകളെ കൈകാര്യം ചെയ്ത്. എങ്കിലും സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും വെറുതെ കളയാറും ഇല്ലായിരുന്നു.

കിംഗ് ലയർ, തുറമുഖം, റോൾ മോഡൽസ്, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച സിനിമകൾ. ബിഗ് ബോസിൽ പങ്കെടുത്ത ശേഷം നിരവധി ആരാധകരെയാണ് റിതുവിന് ലഭിച്ചത്. ഫൈനൽ ത്രീയിൽ ഉൾപ്പെടാൻ സാധിച്ചില്ലെങ്കിലും റിതുവിന്റെ പ്രകടനത്തിന് നിരവധിപേർ ആരാധകരായിരുന്നു. ബിഗ് ബോസ് അവസാനിച്ച ശേഷം ഏറ്റവും കൂടുതൽ വിവാദത്തിൽപ്പെട്ട നടി കൂടിയാണ് റിതു മന്ത്ര. താരത്തിന്റെ മുൻ കാമുകനായിരുന്നു പരാതിയുമായി വന്നത്. റിതു തന്നെ പറഞ്ഞ് പറ്റിച്ചുവെന്നാണ് താരത്തിന്റെ കാമുകൻ എന്ന് അവകാശപ്പെട്ട മോഡൽ പറഞ്ഞത്. അതേസമയം റംസാനുമായി റിതുവിന് ഉണ്ടായിരുന്ന അടുത്ത ആത്മബന്ധവും പ്രണയമാണോ എന്ന് പോലും തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. സംഭവ ബഹുലമായിരുന്ന ബിഗ് ബോസ് ജീവിതത്തെ കുറിച്ച് വീണ്ടും കുറിപ്പുമായി എത്തിയിരിക്കുകയാണ് റിതു മന്ത്ര.

അവിശ്വസനീയമായ അനുഭവമായിരുന്നു ബിഗ് ബോസ് യാത്രയെന്നാണ് റിതു കുറിച്ചത്. ജീവിതം മാറ്റിമറിച്ച ഇതിഹാസത്തിന്റെ ഭാഗമായതിന് നന്ദി പറഞ്ഞാണ് റിതു കുറിപ്പ് പങ്കുവെച്ചത്. 365 ദിവസങ്ങൾ ഇത്രയം വേഗതയിൽ കഴിഞ്ഞുപോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ വർഷം ഫെബ്രുവരി 14ന് എന്റെ ജീവിതത്തിൽ വലിയ മാറ്റം സംഭവിച്ചു. ബിഗ് ബോസ് മലയാളം മൂന്ന്. അതൊരു ഇതിഹാസം തന്നെയായിരുന്നു. സ്വപ്നതുല്യമായ ഒരു അനുഭവമായി അത് കടന്നുപോയി. ആ 100 ദിവസങ്ങൾ ആഘോഷിക്കാൻ നൽകിയതിനും എന്റെ ജീവിത യാത്രയുടെ ഭാഗമായതിനും വളരെ നന്ദി. നിങ്ങളുടെ പിന്തുണയും സ്നേഹവും ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ഇത് സാധ്യമാകുമായിരുന്നില്ല. എത്ര അഗാധമായി നന്ദിയുള്ളവളാണ് എന്ന് പറയാൻ പോലും എനിക്ക് കഴിയില്ല. എന്റെ എല്ലാ ഫാൻ പേജുകളോടും... നിങ്ങൾ നല്ലവരാണ്. നിങ്ങളുടെ ജോലി തുടരുക.. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. എല്ലാ പ്രിയപ്പെട്ട ഹൃദയങ്ങൾക്കും വാലന്റൈൻസ് ഡേ ആശംസകൾ ജീവിക്കുക, സ്നേഹിക്കുക, ചിരിക്കുക.

അടുത്തിടെ കേദാർനാഥിലേക്ക് നടത്തിയ യാത്രയുടെ വിശേഷവും ഋതു മന്ത്ര പങ്കുവച്ചിരുന്നു. യാത്രയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. അടുത്തിടെ ഏഷ്യാനെറ്റിൽ ആര്യ അവതരിപ്പിക്കുന്ന വാൽക്കണ്ണാടിയെന്ന പരിപാടിയിൽ അതിഥിയായി ഋതു എത്തിയിരുന്നു. അന്ന് ചില ചോദ്യങ്ങൾക്ക് ഋതുവിൻറെ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. 'ബ്രേക്കപ്പിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു ആര്യയുടെ ചോദ്യം. നമുക്ക് ആളെ പറ്റില്ലെന്ന് ഉണ്ടെങ്കിൽ ബ്രേക്കപ്പ് ആവാമെന്നാണ് ഞാൻ പറയുന്നത്. നമ്മൾക്ക് നമ്മളുടേതായിട്ടുള്ള ഒരു സെൽഫ് ലൗ എത്രത്തോളം ആണെന്നുള്ളത് മനസിലാക്കാനുള്ള ഏറ്റവും നല്ല പ്രധാനപ്പെട്ട ഫാക്ടറാണ് ബ്രേക്കപ്പ് ആവുക എന്നുള്ളത്' എന്നാണ് റിതു പറഞ്ഞത്.


Click it and Unblock the Notifications