'ബാത്ത് ടവ്വൽ ഉടുത്ത് അഭിനയിച്ച സ്ത്രീയല്ലേ?, എങ്ങനെ സൈക്കോളജിയിൽ ഡിഗ്രി കിട്ടി'; വിചിത്രയ്ക്ക് വിമർശനം!
ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍ ഇതിനകം പിന്നിട്ട ബിഗ് ബോസിന്‍റെ ഏഴാം സീസണ്‍ ഇപ്പോള്‍ തമിഴില്‍ ആരംഭിച്ചിരിക്കുകയാണ്. സ്റ്റാര്‍ വിജയ് ടിവിയിലാണ് പ്രേക്ഷപണം.
ഒക്ടോബര്‍ ഒന്ന് ഞായറാഴ്ചയാണ് ഏഴാം സീസണിന്‍റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഉലകനായകന്‍ കമല്‍ഹാസനാണ് തമിഴ് ബിഗ് ബോസിന്‍റെ അവതാരകന്‍. വിചിത്ര, യുഗേന്ദ്ര, പ്രദീപ് ആന്‍റണി, വിജയ് വര്‍മ്മ, അനന്യ റാവു, വിനുഷ, രവീണ, ബാവ ചെല്ലദുരൈ, നിക്സണ്‍, ഐഷു, ശരവണ വിക്രം, വിഷ്ണു വിജയ്,
കൂള്‍ സുരേഷ്, മണി ചന്ദ്ര, ജോവിക, മായ കൃഷ്ണ, പൂര്‍ണ്ണിമ, അക്ഷയ ഉദയകുമാര്‍ എന്നിങ്ങനെ 18 പേരാണ് ഈ സീസണില്‍ പങ്കെടുക്കുന്നത്. ഇതില്‍ നടന്മാരും നടിമാരും മുതല്‍ സോഷ്യല്‍ മീഡിയ താരങ്ങളും ആക്ടിവിസ്റ്റുകളും അടക്കം ഏഴാം സീസണിൽ ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ 2വിന്‍റെ ഷൂട്ടിങ് സംബന്ധിച്ച് കമല്‍ തിരക്കയതിനാലാണ് തമിഴ് ബിഗ് ബോസ് തുടങ്ങാൻ അല്‍പ്പം വൈകിയത് എന്നാണ് സൂചന. ബിഗ് ബോസ് തുടങ്ങുമ്പോൾ മുതൽ തന്നെ വിവാദങ്ങളും ചർച്ചകളും ആരംഭിക്കും. സീസൺ സെവനിലും വിവാദങ്ങൾക്ക് കുറവില്ല. ഏഴാം സീസണിന്റെ ഒന്നാം ആഴ്ചയിൽ തന്നെ നോമിനേഷൻ പ്രക്രിയ നടന്നു.
മുമ്പൊക്കെ ആദ്യത്തെ നോമിനേഷൻ ഫ്രീയാക്കി മത്സരിക്കാനുള്ള അവസരം മത്സരാർത്ഥികൾക്കും അവരെ വിലയിരുത്താനുള്ള അവസരം പ്രേക്ഷകർക്കും ലഭിക്കുമായിരുന്നു. എന്നാൽ സീസൺ സെവനിൽ അതിനുള്ള സാവകാശം മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയിട്ടില്ല.
അതുകൊണ്ട് തന്നെ സീസൺ സെവനിലെ ആദ്യത്തെ നോമിനേഷൻ പ്രക്രിയ നടന്നു. നോമിനേഷനിൽ ഏറ്റവും ചർച്ചയായത് സഹമത്സരാർത്ഥിയെ നോമിനേറ്റ് ചെയ്യാൻ നടി വിചിത്ര പറഞ്ഞ കാരണങ്ങളാണ്. ഹൗസിലെ വിഷപാമ്പ് എന്ന് വരെയുള്ള വിശേഷണങ്ങൾ പ്രേക്ഷകർ വിചിത്രയ്ക്ക് നൽകി കഴിഞ്ഞു. സഹമത്സരാർത്ഥികളായ രവീണയേയും ഐഷുവിനെയുമാണ് വിചിത്ര നോമിനേറ്റ് ചെയ്തത്.
ഇരുവരും മാന്യമായി വസ്ത്രം ധരിക്കുന്നില്ലെന്നും വലിയവരും ചെറിയവരും അടക്കം ഇത്തവണ മത്സരാർത്ഥികളായി ബിഗ് ബോസ് ഹൗസിൽ എത്തിയ സാഹചര്യത്തിൽ ഇരിക്കുമ്പോൾ പോലും രവീണയും ഐഷുവും മാന്യത പാലിക്കുന്നില്ലെന്നുമാണ് വിചിത്ര നോമിനേറ്റ് ചെയ്തപ്പോൾ പറഞ്ഞത്.

വിചിത്രയുടെ വീഡിയോ വൈറലായതോടെ താരത്തിന് എതിരെ വിമർശനം ഉയരാൻ തുടങ്ങി. മറ്റുള്ളവരുടെ വസ്ത്രധാരണത്തെ വിലയിരുത്തി കുറ്റപ്പെടുത്താൻ വിചിത്രയ്ക്ക് എന്താണ് യോഗ്യത എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും ചോദിക്കുന്നത്. കാരണം ഒരു കാലത്ത് നിരവധി ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്ന നടിയാണ് വിചിത്ര.
തമിഴിൽ പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളിലും അടിപ്പാവാടയും ബാത്ത് ടവ്വലും മാത്രം ഉടുത്തും അൽപ്പ വസ്ത്രം ധരിച്ചും ഗ്ലാമറസായി വിചിത്ര അഭിനയിച്ചിട്ടുണ്ടെന്നും സെക്‌സി രംഗങ്ങളിലും ബലാത്സംഗ രംഗങ്ങളിലും നടി അഭിനയിച്ചിട്ടുണ്ടെന്നും അതെല്ലാം ഒന്ന് ഓർത്ത ശേഷം മാത്രം കുറ്റപ്പെടുത്തുന്നതാവും നല്ലതെന്നുമാണ് വിചിത്രയ്ക്ക് വരുന്ന വിമർശനങ്ങൾ.
ബിഗ് ബോസ് ഫെയിം സനം ഷെട്ടിയും വിചിത്രയെ വിമർശിച്ച് എത്തി. കമൽഹാസൻ ഈയാഴ്ച വിചിത്രയെ കീറിമുറിച്ച് വീട്ടിലേക്ക് പറഞ്ഞയക്കാൻ സാധ്യതയുണ്ടെന്നും വിചിത്ര എങ്ങനെ സൈക്കോളജി പഠിച്ച് ബിരുദം നേടുമെന്ന് അറിയില്ലെന്നുമാണ് സനം ഷെട്ടി ട്വീറ്റ് ചെയ്തത്.
കന്നഡ, തെലുങ്ക് സീരിയലുകളിലും വിചിത്ര സജീവമാണ്. മലയാളത്തിൽ ഗന്ധർവരാത്രി, ഏഴാമിടം എന്നീ ചിത്രങ്ങളിലും വിചിത്ര അഭിനയിച്ചിട്ടുണ്ട്. കുത്ത് വിത്ത് കോമാളി എന്ന ഷോയിലും വിചിത്ര പങ്കാളിയായിരുന്നു.


Click it and Unblock the Notifications