പ്രമുഖ നടന്‍ രാത്രി കിടക്ക പങ്കിടാന്‍ വിളിച്ചു; സിനിമ ചെയ്യാന്‍ പേടിയായി; തുറന്ന് പറഞ്ഞ് സീരിയല്‍ താരം
മലയാള സിനിമയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം പങ്കിട്ട് നടി സാന്ദ്ര ലാര്‍വിന്‍. സ്വര്‍ഗ വാതില്‍ പക്ഷി എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സാന്ദ്ര. പരമ്പരയില്‍ പത്ത് വേഷങ്ങള്‍ മാറിമാറി ചെയ്ത് സാന്ദ്ര കയ്യടി നേടിയിരുന്നു. സീരിയില്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര തന്റെ അനുഭവം പങ്കുവച്ചത്.
ആദ്യ സിനിമയില്‍ ബോള്‍ഡ് ആയ രംഗത്തില്‍ അഭിനയിച്ചതിനാല്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. ആദ്യ സിനിമയിലെ കഥാപാത്രം ലൈംഗിക തൊഴിലാളിയുടേതായിരുന്നു. ആ രംഗം വൈറലായിരുന്നു. അതിന് ശേഷം വിളിക്കുന്നതെല്ലാം അത്തരം കഥാപാത്രങ്ങള്‍ തന്നെയായിരുന്നു. അഭിനയത്തിനായിരുന്നില്ല അവര്‍ വിളിച്ചിരുന്നത്, ബോള്‍ഡ് സീനില്‍ അഭിനയിക്കാന്‍ വരുന്ന ഒരാള്‍ എന്ന രീതിയിലായിരുന്നു കണ്ടിരുന്നത് എന്നാണ് സാന്ദ്ര പറയുന്നത്.

രണ്ടാമത്തെ എന്‍ട്രി നല്‍കുന്നത് സീരിയലാണ്. അനുരാഗ ഗാനം പോലെ എന്ന പരമ്പരയിലെ വേഷം വ്യത്യസ്തമായിരുന്നു. പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. തനിക്ക് സീരിയലിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അഭിനയിച്ച സിനിമയില്‍ നിന്നല്ല മോശം അനുഭവമുണ്ടായത്. അതിന് ശേഷം ബന്ധപ്പെട്ട നിര്‍മ്മാതാക്കള്‍, സംവിധായകര്‍, സിനിമയുമായി ബന്ധപ്പെട്ടവര്‍ തുടങ്ങിയവരില്‍ നിന്നാണ്. അതിനാല്‍ സിനിമ ചെയ്യാന്‍ പേടി തോന്നി. മലയാളത്തില്‍ നിന്ന് മാത്രമല്ല ഇതെന്നും താരം പറയുന്നു.
പേര് പറയുന്നില്ലെങ്കില്‍ പ്രസക്തിയില്ല. എങ്കിലും തന്റെ അനുഭവം ആയതിനാല്‍ പറയാം. പ്രശസ്തനായൊരു നടന്‍ തന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമയില്‍ ചെറിയൊരു വേഷം തനിക്കുണ്ടായിരുന്നു. ഒരു രാത്രിയായിരുന്നു ഷൂട്ട്. ശേഷം തിരിച്ചു പോയി. രാത്രി തന്നെ ഹോട്ടലിലേക്ക് വിളിച്ചു. എന്തിനാണ് എന്ന് ചോദിച്ചു. സിനിമയുമായി ബന്ധപ്പെട്ട കാര്യമാണെങ്കില്‍ പോകും. കാണുന്നതിലോ സംസാരിക്കുന്നതിലോ തനിക്ക് പ്രശ്‌നമില്ലെന്നും സാന്ദ്ര പറയുന്നു.
അവര്‍ ഡിമാന്റ് ചെയ്യുന്നത് പോലെയാണ് സംസാരിക്കുന്നത്. ബോള്‍ഡ് ആയി അഭിനയിക്കുന്ന നടിയല്ലേ, പിന്നെ എന്തുകൊണ്ട് മുറിയിലേക്ക് വന്നു കൂടാ, ഒരു രാത്രി കൂടെ നിന്നുകൂടാ? ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുകൂടാ? എന്നൊക്കെ ചോദിച്ചു. സിനിമയിലേത് അഭിനയമാണ്. മുറിയില്‍ അടച്ചിരുന്ന് ആരും കാണാതെ ചെയ്യുന്നതല്ല. ഇത്രയും അറിയപ്പെടുന്നൊരാള്‍ അങ്ങനെ ചോദിച്ചപ്പോള്‍ പെട്ടെന്ന് എനിക്ക് വല്ലാതായി. നോ പറഞ്ഞുവെങ്കിലും താന്‍ പേടിച്ചിരുന്നുവെന്നാണ് താരം പറയുന്നു.

പിന്നെ ഞാന്‍ കോള്‍ കട്ട് ചെയ്തു. വീണ്ടും വിളിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തു. വീട്ടിലേക്ക് വരാന്‍ പറഞ്ഞു. പിന്നെ ഞാന്‍ കോള്‍ എടുക്കാതായി. തുടര്‍ന്ന് ആ സിനിമയെക്കുറിച്ച് ഞാന്‍ കേട്ടിട്ടില്ല. ആ സിനിമ ഇപ്പോള്‍ റിലീസാകാന്‍ പോവുകയാണെന്നും താരം പറയുന്നു. തന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും സാന്ദ്ര സംസാരിക്കുന്നുണ്ട്.
കാനഡയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ആ സമയത്താണ് ഭര്‍ത്താവിനെ കാണുന്നത്. അതോടെ ഞാന്‍ മറ്റെല്ലാം മറന്നു പോയി. ഇവിടെ നിന്നും പോകാന്‍ തോന്നിയില്ല. ഭര്‍ത്താവിന്റെ വീട്ടുകാര്‍ എന്നെ അംഗീകരിച്ചിട്ടില്ല. എന്റെ ഭര്‍ത്താവിന്റേത് ഹിന്ദു കുടുംബമാണ്. എന്റേത് ക്രിസ്ത്യന്‍ കുടുംബമാണ്. രണ്ടും രണ്ട് ദിക്കിലാണ്. അവര്‍ സാധാരണ ട്രാന്‍സ്‌ജെന്ററുകളുടെ ജീവിതം വച്ചാണ് എന്നെ നോക്കിക്കാണുന്നത്. എന്നെ അവര്‍ അംഗീകരിച്ചില്ലെങ്കിലും എന്റെ ഭര്‍ത്താവിനെ അവര്‍ അംഗീകരിക്കണം എന്നാണ് ആഗ്രഹം എന്നാണ് സാന്ദ്ര പറയുന്നത്.


Click it and Unblock the Notifications