twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞങ്ങള്‍ അടി കൂടുമ്പോള്‍ എന്തോ നല്ലത് വരാന്‍ പോവുകയാണെന്ന് അറിയാം; വിജയ് ബാബുവും സാന്ദ്രയും അന്ന് പറഞ്ഞത്

    |

    മലയാളത്തില്‍ ഹിറ്റ് സിനിമകളൊരുക്കിയ നിര്‍മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് ആരംഭിച്ച കമ്പനി ഇപ്പോള്‍ വിജയിയുടെ ഉടമസ്ഥതയിലാണ്. മുന്‍പ് സാന്ദ്രയുമായി പിണക്കത്തലാവുകയും രണ്ടാളും വേര്‍പിരിയുകയുമൊക്കെ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

    ഇരുവരും ഒരുമിച്ച് സജീവമായിരുന്ന കാലത്ത് പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. രണ്ടാളും നേര്‍വിപരീതമായ സ്വഭാവമായത് കൊണ്ട് ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടാറുണ്ടെന്നാണ് താരങ്ങള്‍ പറഞ്ഞത്. മാത്രമല്ല നിര്‍മാണം വിജയകരമായി കൊണ്ട് പോവുന്നതിന്റെ കാരണമെന്താണെന്നും ആനീസ് കിച്ചണില്‍ പങ്കെടുക്കവേ വിജയ് ബാബുവും സാന്ദ്രയും വെളിപ്പെടുത്തി.

    രണ്ടാളുടെയും സ്വഭാവം മാച്ചിങ്ങ് ആണോ

    രണ്ടാളുടെയും സ്വഭാവം മാച്ചിങ്ങ് ആയത് കൊണ്ടാണോ ബിസിനസില്‍ വിജയിക്കുന്നതെന്നാണ് ആനി ചോദിച്ചത്.

    എന്നാല്‍ രണ്ടാളും രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ്. അതാണ് ഈ മാച്ചിങ്ങിന് പിന്നിലെന്നാണ് വിജയ് ബാബു പറയുന്നത്. ഏത് നേരവും തല്ലുണ്ടാക്കും. ഇപ്പോഴാണെങ്കിലും ഞങ്ങള്‍ തല്ലുണ്ടാക്കിയിട്ടാണ് വന്നിരിക്കുന്നത്. ഡെയ്‌ലി സാന്ദ്രയുമായി രണ്ട് ദിവസമെങ്കിലും വഴക്കുണ്ടാക്കാത്ത ദിവസങ്ങളില്ലെന്നാണ് വിജയ് പറഞ്ഞത്.

    എല്ലാ കാര്യത്തിലും നേരെ വിപരീതമായ അഭിപ്രായമാണുള്ളത്

    എല്ലാ കാര്യത്തിലും നേരെ വിപരീതമായ അഭിപ്രായമാണുള്ളതെന്ന് സാന്ദ്രയും സൂചിപ്പിക്കുന്നു. എന്റെ വീക്ക്‌നെസുകളെല്ലാം സാന്ദ്രയ്ക്ക് ഇഷ്ടമാണ്. സാന്ദ്രയ്ക്ക് ഇഷ്ടമില്ലാത്തതൊക്കെ എനിക്കും ഇഷ്ടമാണ്. അതെവിടെയോ മാച്ച് ചെയ്യുമ്പോഴാണ് ഇങ്ങനെ വരുന്നത്.

    ചിലപ്പോള്‍ അവള്‍ പറയുന്നതായിരിക്കും ശരി. അങ്ങനെ ഒരു അടി വരുമ്പോള്‍ കുറച്ച് പോസിറ്റീവ് അവിടുന്നും കുറച്ച് ഇവിടുന്നും വരും. അങ്ങനെ അത് നല്ല പ്രൊഡക്ടായി മാറും.

    പ്രശ്‌നം വന്നപ്പോള്‍ ആറ് ആറര അടി പൊക്കമുള്ള ഒരുത്തന്‍ ബാത്‌റൂമില്‍ കയറി ഒളിച്ചു; വ്യക്തിഹത്യ വേണ്ടെന്ന് ആരാധകർപ്രശ്‌നം വന്നപ്പോള്‍ ആറ് ആറര അടി പൊക്കമുള്ള ഒരുത്തന്‍ ബാത്‌റൂമില്‍ കയറി ഒളിച്ചു; വ്യക്തിഹത്യ വേണ്ടെന്ന് ആരാധകർ

    ഞങ്ങള്‍ അടി കൂടുമ്പോള്‍ എന്തോ നല്ലത് വരാന്‍  പോവുകയാണെന്ന് അറിയാം

    ഞങ്ങള്‍ അടി കൂടുമ്പോള്‍ എന്തോ നല്ലത് വരാന്‍ പോവുകയാണെന്ന് ഞങ്ങള്‍ക്കറിയാം. പ്രൊഡക്ഷനിലെ ജോലികള്‍ രണ്ടാളും പങ്കിട്ടാണ് ചെയ്യുന്നത്. ഞാന്‍ അഭിനയിക്കുന്നതില്‍ അവള്‍ ഇടപെടാറില്ല. എനിക്കിഷ്ടമുള്ളത് ഞാന്‍ തിരഞ്ഞെടുക്കും. നല്ല അഭിപ്രായങ്ങള്‍ പറയുമെന്നേയുള്ളു. നിര്‍മാണത്തിലേക്ക് വരുമ്പോള്‍ രണ്ടാളും രണ്ട് ഏരിയ തിരിച്ചിട്ടുണ്ട്.

    പ്രൊഡക്ഷന്‍ മുഴുവന്‍ കണ്‍ട്രോള്‍ ചെയ്യുന്നത് സാന്ദ്രയാണ്. അതിന് മുന്നേയുള്ള സബ്ജക്ട് തിരഞ്ഞെടുക്കുന്നത്, കാസ്റ്റിങ്, കോസ്റ്റിങ്, ബിസിനസ് പ്ലാനിങ് ഒക്കെ ഞാനാണ്. എളുപ്പമുള്ള പണി എനിക്കാണ്. പത്ത് പതിനാറ് വര്‍ഷത്തോളം ഇത് തന്നെ ചെയ്യുന്നത് കൊണ്ട് തനിക്ക് എളുപ്പമാണതൊക്കെ. ഏറ്റവും ഇന്‍ഡസ്ട്രിങ് ഉള്ളതും അത് തന്നെയാണെന്ന് സാന്ദ്രയും പറയുന്നു.

    വിജയിക്കില്ലായിരിക്കാം, പക്ഷേ ലക്ഷ്മിപ്രിയ പുറത്തായാല്‍ സംഭവിക്കാന്‍ പോവുന്നത് ഇതായിരിക്കും; മുന്നറിയിപ്പ്വിജയിക്കില്ലായിരിക്കാം, പക്ഷേ ലക്ഷ്മിപ്രിയ പുറത്തായാല്‍ സംഭവിക്കാന്‍ പോവുന്നത് ഇതായിരിക്കും; മുന്നറിയിപ്പ്

    തന്റെ പ്ലാനിങ്ങ് പേപ്പര്‍ ഞാന്‍ സാന്ദ്രയിലേക്ക് കൊടുക്കും

    തന്റെ പ്ലാനിങ്ങ് പേപ്പര്‍ ഞാന്‍ സാന്ദ്രയിലേക്ക് കൊടുക്കും. പിന്നെയുള്ള അറുപത് ദിവസത്തെ വര്‍ക്ക് അവളുടേതാണ്. പുള്ളിക്കാരിയുടെ കണ്‍ട്രോളിലാണ് ആ സെറ്റിലെ കാര്യങ്ങളൊക്കെ നടത്തുന്നത്.

    ബിസിനസ് പ്ലാനിലുള്ള കോസ്റ്റില്‍ അത് തീര്‍ക്കുക എന്നത് സാന്ദ്രയുടെ കഴിവാണ്. അതില്‍ ഞാന്‍ ഇടപെടാറ് പോലുമില്ല. ഇനി ആ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഞാന്‍ സെറ്റില്‍ പോവുന്നത് ഒരു നടനായിട്ടാണ്.

    എന്തെങ്കിലും വിളിച്ച് പറഞ്ഞു എന്നത് കൊണ്ട് തളര്‍ന്ന് പോകുന്നതല്ല ഷാഫി കൊല്ലം, പിന്തുണച്ച് സലീം കോടത്തൂര്‍എന്തെങ്കിലും വിളിച്ച് പറഞ്ഞു എന്നത് കൊണ്ട് തളര്‍ന്ന് പോകുന്നതല്ല ഷാഫി കൊല്ലം, പിന്തുണച്ച് സലീം കോടത്തൂര്‍

    സീനിയറായ എന്നെ സാന്ദ്ര മേഡം തെറി വിളിച്ചു സാര്‍, എന്ന് പറഞ്ഞ് പലരും വന്നു

    ഇത്രയും സീനിയറായ എന്നെ സാന്ദ്ര മേഡം തെറി വിളിച്ചു സാര്‍, എന്ന് പറഞ്ഞ് പലരും എന്റെ അടുത്ത് പരാതിയുമായി വരാറുണ്ട്. അത് കേട്ടാലും ഞാന്‍ ഒരു സൈഡില്‍ കൂടി പോവുകയാണ് ചെയ്യാറുള്ളത്. കാരണം എന്തേലും പറയാന്‍ ചെയ്യാന്‍ ആ തെറി നമ്മളും കേള്‍ക്കേണ്ടി വരുമെന്ന് സാന്ദ്രയെ കുറിച്ച് വിജയ് പറയുന്നു.

    അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

    Read more about: sandra thomas vijay babu
    English summary
    Actress Sandra Thomas And Vijay Babu Opens Up About Their Chemistry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X