കുടുംബവിളക്കിലെ സുമിത്രയുടെ മാറ്റത്തിന് പിന്നിൽ ഈ നടിയാണ്, പുതിയ വിശേഷം പങ്കുവെച്ച് താരം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സംഗീത മോഹൻ. താരത്തിന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓർമ വരുന്നത് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായ ജ്വാലയായിലെ സോഫി എന്ന കഥാപാത്രത്തെയാണ്. സീരിയൽ അവസാനിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സോഫി എന്ന പേരിലൂടെയാണ് സംഗീത പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഏഷ്യനെറ്റ്, സൂര്യ, കൈരളി, അമൃത , മഴവിൽ മനോരമ തുടങ്ങിയ പ്രമുഖ ചാനലുകളിലെ സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാഗമeകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം. ഇപ്പോൾ എഴുത്തിന്റെ മേഖലയിലാണ് സംഗീത മോഹൻ. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകൾക്ക് തൂലിക ചലിപ്പിച്ചിരിക്കുന്നത് സംഗീതയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പര കുടുംബവിളക്ക്, സീത കല്യാണം സൂര്യ ടിവിയിലെ സ്വന്തം സുജാത തുടങ്ങിയ പരമ്പരകൾക്ക് തിരക്കഥ എഴുതുന്നത് സംഗീതയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള പരമ്പരകളാണിത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ആത്മസഖി ഹിറ്റായതോടെയാണ് സംഗീത എഴുത്തിൽ കൂടുതൽ സജീവമാകാൻ തുടങ്ങിയത്.

സംഗീതയുടെ കുറിപ്പ്

സോഷ്യൽ സജീവമാണ് സംഗീത. തന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇവയ്ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിതക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംഗീത പങ്കുവെച്ച ഒരു കുറിപ്പാണ്.

ഫേസ്ബുക്ക് പോസ്റ്റ്

കലണ്ടറിന്റെ അവസാന താളും മറിഞ്ഞു കഴിഞ്ഞിട്ടും മറ്റൊരു വർഷം തുടങ്ങാത്തതു പോലെ ഒരിടവേള..ജന്മങ്ങളുണ്ടെങ്കിൽ അവയ്ക്കിടയിലെവിടെയോ വന്നു പോകുന്ന അവ്യക്തത അങ്ങനെയായിരിക്കണം..അറിയാതെ അതിലേക്കൊഴുകുന്ന ഒരു നദിയായിരിക്കണം ഞാൻ..എന്നിൽ നീ വരച്ചിട്ട അടയാളങ്ങൾ ചേർത്തു വയ്ക്കാൻ ഒരു പ്രതലം പോലുമില്ലാതെ,രണ്ടു ശ്വാസങ്ങൾക്കിടയിലെ അനിശ്ചിതത്വത്തിൽ,ഒരു ഒടുക്കത്തിനും മറ്റൊരു തുടക്കത്തിനുമിടയിലെ നിരർത്ഥകതയിൽ,അല്ലെങ്കിൽ ഞാനിങ്ങനെ ഒഴുകിപ്പടരുമായിരുന്നില്ലല്ലോ... എന്നായിരുന്നു താരത്തിന്റ വാക്കുകൾ.

ആരാധകർക്ക്  അറിയേണ്ടത്

സംഗീതയുടെ വരികൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടിയുടെ പോസ്റ്റിനെ കുറിച്ചുള്ള അഭിപ്രായം പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ വിശേഷങ്ങളും ചോദിക്കുന്നുണ്ട്. ഇപ്പോള്‍ അഭിനയം - തിരക്കഥ ഒന്നുമില്ലേ .. കണ്ടിട്ട് ഒരുപാട് കാലമായി എന്ന് ഒരു ആരാധകൻ നടിയോട് ചോദിക്കുന്നുണ്ട്. ആരാധകരുടെ ചോദ്യത്തിന് മറുപടിയും സംഗീത നൽകുന്നുണ്ട്

Recommended Video

List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam
പ്രൊജക്ടുകൾ

ഇപ്പോൾ അഭിനയമില്ല. എഴുത്തു മാത്രമാണെന്നാണ് സംഗീത പറയുന്നത്.. 'കുടുംബ വിളക്ക് ' ,നൂറെപ്പിസോഡിനു ശേഷം സൂര്യ ടിവിയിലെ 'സ്വന്തം സുജാത'. , സൂര്യാ ടി വി യിൽ വരാൻ പോകുന്ന കാണാ കൺമണി എഴുതുന്നു. ഒപ്പം മഴവിൽ മനോരമയിൽ പുതിയൊരു പരമ്പരയുടെ ചർച്ചകൾ നടക്കുന്നു എന്ന് നടി ആരാധകന്റെ ചോദ്യത്തിന് ഉത്തരം നൽകി. കാണാകൺമണയും സ്വന്തം സുജാതയും സൂപ്പർ ആണെന്ന് ആരാധകർ പറയുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X