കുടുംബവിളക്ക് സഹതാരങ്ങള്‍ക്കൊപ്പം നടി ശരണ്യ ആനന്ദ്, വൈറലായി ചിത്രങ്ങള്‍

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. തന്മാത്ര താരം മീരാ വാസുദേവ് കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടിയാണ് മുന്നേറുന്നത്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് വളരെ കുറഞ്ഞ സമയം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ടസീരിയലായി മാറിയത്. സുമിത്രയെന്ന വീട്ടമ്മയുടെ റോളിലാണ് പരമ്പരയില്‍ മീര എത്തുന്നത്. കുടുംബവിളക്കിന്‌റെ പുതിയ എപ്പിസോഡുകള്‍ക്കായെല്ലാം പ്രേക്ഷകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്.

അതേസമയം കുടുംബവിളക്കിലെ വേദികയായി തിളങ്ങിനില്‍ക്കുന്ന താരമാണ് നടി ശരണ്യ ആനന്ദ്. സിദ്ധാര്‍ത്ഥിന്‌റെ സഹപ്രവര്‍ത്തകയും കാമുകിയുമായ വേദികയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് എല്ലാവരും പറയാറുളളത്. പകരക്കാരിയായിട്ടാണ് ശരണ്യ ആനന്ദ് കുടുംബ വിളക്കിലേക്ക് എത്തിയത്. തുടര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്തിരുന്നു താരം.

കുടുംബവിളക്കിന് മുന്‍പ്

കുടുംബവിളക്കിന് മുന്‍പ് ആകാശഗംഗ 2, മാമാങ്കം പോലുളള സിനിമകളിലും ശരണ്യ ആനന്ദ് അഭിനയിച്ചിരുന്നു. അതേസമയം കുടുംബവിളക്ക് താരങ്ങള്‍ക്കൊപ്പമുളള ശരണ്യയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കുടുംബവിളക്ക് താരങ്ങളായ കൃഷ്ണകുമാര്‍ മേനോന്‍, മീരാ വാസുദേവ് ഉള്‍പ്പെടെയുളളവര്‍ക്കൊപ്പം എടുത്ത ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

ഒപ്പം ശരണ്യ ആനന്ദ്

ഒപ്പം ശരണ്യ ആനന്ദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളും ശ്രദ്ധേയമായി മാറി. നിങ്ങളെല്ലാം എന്റെ അടുത്ത സുഹൃത്തുക്കളായതില്‍ സന്തോഷമുണ്ട്. ഇനിയങ്ങോട്ട് നമ്മുടെ സൗഹൃദ ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബവിളക്കിന്‌റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ശരണ്യ ആനന്ദ് കുറിച്ചത്.

അതേസമയം നടിയുടെ

അതേസമയം നടിയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. അഭിനയത്തിനൊപ്പം ഫാഷന്‍ ഡിസൈനര്‍, കൊറിയോഗ്രാഫര്‍, മോഡല്‍ എന്നീ നിലകളിലും തിളങ്ങിയ താരമാണ് ശരണ്യ. സീരിയലിലൂടെയായിരുന്നു നടി അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴ് സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലേക്കും താരം എത്തി.

മോഹന്‍ലാല്‍ ചിത്രം

മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സിലൂടെയായിരുന്നു മോളിവുഡ് അരങ്ങേറ്റം. തുടര്‍ന്ന് ആകാശഗംഗ 2, മാമാങ്കം, അച്ചായന്‍സ്, ചങ്ക്‌സ് എന്നീ സിനിമകളിലും ശരണ്യ ആനന്ദ് അഭിനയിച്ചു. കുടുബവിളക്കിലൂടെയാണ് നിലവില്‍ നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
കുടുംബ പ്രേക്ഷകര്‍ക്കെല്ലാം

കുടുംബ പ്രേക്ഷകര്‍ക്കെല്ലാം ഇപ്പോള്‍ സുപരിചിതയാണ് ശരണ്യ ആനന്ദ്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ശരണ്യ ആനന്ദിന്‌റെ വിവാഹം കഴിഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മനേഷ് രാജന്‍ നായരാണ് നടിയെ ജീവിത സഖിയാക്കിയത്. ഗുരുവായൂരില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം നടന്നത്.

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X