Just In
- 5 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 5 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 6 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 6 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സിനിമകള്‍ക്ക് ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി പ്രതികരണങ്ങള്‍,കുടുംബ വിളക്കിലെ കഥാപാത്രത്തെ കുറിച്ച് ശരണ്യ ആനന്ദ്
ആകാശഗംഗ 2 എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ശരണ്യ ആനന്ദ്. വിനയന് സംവിധാനം ചെയ്ത ചിത്രത്തിലെ വേഷം നടിയുടെതായി ശ്രദ്ധിക്കപ്പെട്ടു. ആകാശഗംഗ 2വിന് പിന്നാലെ മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലും നടി അഭിനയിച്ചിരുന്നു. തമിഴ് സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച താരം മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ് എന്ന ചിത്രത്തിലൂടെയാണ് മോളിവുഡിലെത്തിയത്. തുടര്‍ന്ന് അച്ചായന്‍സ്, ചങ്ക്സ്, കാപ്പുചീനോ തുടങ്ങിയ സിനിമകളിലും ശരണ്യ ആനന്ദ് അഭിനയിച്ചു.
സിനിമകള്‍ക്കൊപ്പം മിനിസ്ക്രീന്‍ രംഗത്തും സജീവമാണ് താരം. കുടുംബവിളക്ക് സീരിയലില്‍ വേദിക എന്ന വില്ലത്തി വേഷം ചെയ്തുകൊണ്ടാണ് നടി പ്രേക്ഷകര്‍ക്ക് മുന്പില് എത്താറുളളത്. എഷ്യാനെറ്റില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുന്ന പരമ്പരകളില്‍ ഒന്നുകൂടിയാണ് കുടുംബവിളക്ക്. അതേസമയം സിനിമകളേക്കാള്‍ കൂടുതല്‍ പ്രതികരണങ്ങള്‍ സീരിയലില്‍ അഭിനയിച്ചപ്പോഴാണ് തനിക്ക് ലഭിച്ചതെന്ന് നടി പറഞ്ഞിരുന്നു. ഇടൈംസിന് നല്കിയ അഭിമുഖത്തിലാണ് ശരണ്യ ആനന്ദ് ഇക്കാര്യം പറഞ്ഞത്.
താന്‍ ചെയ്ത സിനിമകളേക്കാള്‍ കൂടുതല്‍ കുടുംബവിളക്ക് പരമ്പര ശ്രദ്ധ നേടിത്തന്നിട്ടുണ്ട്. ആദ്യം ഈ കഥാപാത്രം പ്രേക്ഷകര്‍ എങ്ങനെയാണ് സ്വീകരിക്കുകയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം നല്ല പ്രതികരണങ്ങള്‍ ലഭിച്ചുതുടങ്ങി. സിനിമയിറങ്ങിയപ്പോള്‍ ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി പ്രതികരണങ്ങളാണ് പരമ്പരയില്‍ അഭിനയിച്ച ശേഷം തേടിയെത്തിയതെന്ന് നടി പറഞ്ഞു. കുടുംബവിളക്കില്‍ തന്റെത് ഒരു നെഗറ്റീവ് കഥാപാത്രമാണെന്ന് പറയാന്‍ കഴിയില്ലെന്നും ശരണ്യ പറയുന്നു.
പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം
അവളുടെ യഥാര്‍ത്ഥ പ്രണയത്തിനായി പോരാടുന്ന ഒരു സാധാരണ സ്ത്രീ മാത്രമാണ് വേദിക. സുമിത്രയോട് അവള് ഇപ്പോള്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നത്. എന്നാല്‍ പലപ്പോഴും അവളെ വളരെയധികം അപമാനിച്ചതിന് ശേഷമാണ് അങ്ങനെ ചെയ്യുന്നത്. വേദികയുടെ കഥാപാത്രത്തില്‍ നെഗറ്റീവ് ഷേഡുകളുണ്ടെന്നും നടി പറയുന്നു. മികച്ച കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ അത്തരം കഥാപാത്രങ്ങള്‍ വേണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അഭിമുഖത്തില്‍ ശരണ്യ ആനന്ദ് തുറന്നുപറഞ്ഞു.