For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയെ വിളിച്ചു, താൻ കാരണം ഉണ്ടായ വിഷമത്തിന് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്...

  |

  ബിഗ് ബോസ് സീസൺ 3 ലെ ശക്തയായ മത്സരാർഥിയായിരുന്നു സൂര്യ. ഫൈനലിലേയ്ക്ക് അടുക്കുമ്പോഴായിരുന്നു സൂര്യ ഷോയിൽ നിന്ന് പുറത്ത് പോകുന്നത്. താരം പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ സൈബർ ആക്രമണം ആക്രമണം രൂക്ഷമാകുകയായിരുന്നു. സൂര്യ ഇതിനെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. തങ്ങളെല്ലാവരും അടുത്ത സുഹൃത്തുക്കളാണെന്നും തമ്മിൽ ഒരു തരത്തിലുള്ള പ്രശ്നവും ഇല്ലെന്നും താരങ്ങൾ പറഞ്ഞിരുന്നു.

  soorya


  സൂര്യയ്ക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരണവുമായി നടി ശരണ്യയുടെ ഭർത്താവ് ഡോ . അരവിന്ദ് കൃഷ്ണൻ. സൂര്യയുമായി നടത്തിയ വീഡിയോ കോളിന്‌റെ ദൃശ്യം പങ്കിട്ടുകൊണ്ടാണ് അരവിന്ദ് പ്രതികരിച്ചത്. തന്റെ പേരിൽ നടക്കുന്ന പ്രചരണങ്ങൾ തെറ്റാണെന്നും താനും സൂര്യയുമായി ഒരു പ്രശ്നവുമില്ലെന്നും അരവിന്ദ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

  അരവിന്ദിന്റെ വാക്കുകൾ ചുവടെ...."സോഷ്യൽ മീഡിയ എന്നത് ഒരു ഇരുതല മൂർച്ച ഉള്ള ഖഡ്ഗം ആണ് എന്ന പൂർണ ബോധ്യം ഉണ്ട്. എന്ത് പറഞ്ഞാലും അതിനു പല സ്വരങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാകും എന്നും അറിയാം. കുറച്ചു നാൾ മുൻപ് പ്രൈവറ്റ് അക്കൗണ്ട് ആയിരുന്ന സമയത്തു ബിഗ് ബോസ്സ് ഹൗസിൽ തമാശ രൂപേണ ചെയ്ത ഒരു വീഡിയോ ഏതോ 'മഹാൻ' എടുത്തു യൂട്യൂബിൽ ഇട്ടു എന്നെ അങ്ങ് നന്നാക്കി തന്നു. (തിരുപ്പതി ആയി കേട്ടോ).പക്ഷെ എന്റെ ആ വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന പ്രസ്തുത കോണ്ടെസ്റ്റന്റിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും വിഷമം ആയി എന്ന് പറഞ്ഞത് കൊണ്ട് ഡിലീറ്റ് ചെയ്യുക ഉണ്ടായി.

  Mani Kuttan response after Bigg Boss got postponed

  പണ്ട് ആരോ പറഞ്ഞത് പോലെ എല്ലാം ഇന്റർനെറ്റിൽ ഉണ്ടാകും എന്ന പോലെ ആ വിഡിയോയും അങ്ങനെ കിടന്നു. അതിപ്പോ പലരും കുത്തി പൊക്കി എടുത്തു പ്രസ്തുത കണ്ടെസ്റ്റിനെ ടാർഗറ്റ് ചെയ്യുകയും സൈബർ സ്പേസിൽ ഹരാസ് ചെയ്യാൻ ഉപയോഗിക്കുന്നു എന്നറിഞ്ഞതിൽ വിഷമവും അത് പോലെ അതിയായ അമർഷവും ഉണ്ട്. അത് കൊണ്ട് തന്നെ കുഞ്ഞനിയത്തി സ്നേഹ വഴി സൂര്യയെ കോൺടാക്ട് ചെയ്യുകയും ഞാൻ കാരണം ഉണ്ടായ വിഷമത്തിന് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത് അക്‌സെപ്റ്റ് ചെയ്യാനുള്ള മനസ് കാണിച്ചതിന് സൂര്യക്ക് നന്ദി. ആ കുട്ടിക്ക് വന്ന മെസ്സേജുകൾ കാണുക ഉണ്ടായി. അത് ഏതു ആർമിക്കാർ ചെയ്താലും അത് തെറ്റ് തന്നെ ആണ്. ആരും ഇത്രകണ്ട് വെറുക്കപ്പെടേണ്ടവരല്ല. ഇൻസ്റ്റാഗ്രാമിനും ഫേസ്ബുക്കിനും അപ്പുറം ഒരു ജീവിതം ഉണ്ട്. അത് മനസിലാക്കുക. ബി ബി ഹൌസ് കോണ്ടെസ്റ്റാന്റ്സിന് തമ്മിൽ ഇല്ലാത്ത വൈരാഗ്യം ആരും ഉണ്ടാക്കി കൊടുക്കരുത് എന്ന് ഒരു അപേക്ഷ കൂടി ഉണ്ട്. ഗെയിം ആണ്. ആ സ്പിരിറ്റ്‌ ഓടെ കളിക്കാൻ ശ്രമിക്കുക. ഞങ്ങളുടെ പേരിൽ ആരും അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയില്ല എന്ന് പ്രതീക്ഷിക്കുന്നു. ഇതിനു ഇടയിൽ കിടന്നു കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന ടീമ്സിനോട് ഒരു അറിയിപ്പ്. നിയമം ആണ് ആയുധം. അത് അങ്ങനെ തന്നെ മുന്നോട്ടു പോകും. സൂര്യ അച്ഛനോടും അമ്മയോടും അന്വേഷണം അറിയിക്കുക. ശരണ്യ പ്രത്യേകം അന്വേഷണം നൽകിയിട്ടുണ്ട് ടേക്ക് കെയർ" - അരവിന്ദ് കുറിച്ചു.

  അരവിന്ദ് ഇൻസ്റ്റഗ്രാം പോസ്റ്റ്

  English summary
  Actress Saranya Husband Aravind Krishnan Write Up About Soorya Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X