പെട്ടെന്ന് ആ രാജകുമാരൻ വന്നപ്പോൾ മോൾക്കുണ്ടായ സന്തോഷം വിവരിക്കാന്‍ പറ്റില്ല; ശരണ്യയ്ക്ക് ആശംസകളുമായി സീമ

സീരിയല്‍, സിനിമ നടി ശരണ്യ ശശിയുടെ അതിജീവനത്തിന്റെ കഥ മുന്‍പ് പലപ്പോഴും കേട്ടിട്ടുള്ളതാണ്. അര്‍ബുദ രോഗബാധിതയായ നടി പലതവണയാണ് മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് തിരിച്ച് കയറി വന്നത്. ആശുപത്രി വാസത്തിന്റെ നാളുകളില്‍ ശരണ്യയ്ക്ക് താങ്ങും തണലുമായി കൂടെ നിന്നിട്ടുള്ളത് നടി സീമ ജി നായര്‍ ആയിരുന്നു.

മനംമയക്കുന്ന ചിത്രങ്ങളുമായി നടി പാര്‍വതി നായര്‍; നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം

ശരണ്യയുടെ ചികിത്സാ ചിലവ് മുതല്‍ പല ആവശ്യഘട്ടങ്ങളിലും സീമയുടെ ഇടപെടലും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ടവളുടെ ജന്മദിനം പ്രതീക്ഷിച്ചതിലും മനോഹരമാക്കാന്‍ സാധിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി. ശരണ്യയ്‌ക്കൊപ്പം അതിജീവനത്തിന്റെ രാജകുമാരനെ കുറിച്ച് കൂടി നടി പറയുന്നു.

 സീമ ജി നായരുടെ കുറിപ്പ് വായിക്കാം

സീമ ജി നായരുടെ കുറിപ്പ് വായിക്കാം

എന്റെ ജീവിതം കാറ്റിലും തിരമാലയിലും പെട്ട കടലാസ് തോണി പോലെ ആയിരുന്നു.. എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ പിടിച്ചു നിന്നു.. ജീവിതയാത്രയിലെ ഓരോ ഏടിലും ഓരോ പാഠങ്ങള്‍ പഠിക്കാന്‍ ഉണ്ടായിരുന്നു. പഠിക്കാന്‍ പ്രയാസമുള്ള പാഠങ്ങളും ഈസിയായ പാഠങ്ങളും. ഈ ജീവിതം അങ്ങനെ ആണ്. ഇന്നലെ മാര്‍ച്ച് 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാള്‍ ആയിരുന്നു.. അദിതി, രഞ്ജിത്, ഡിമ്പിള്‍, ശരണ്യ.. എല്ലാവരും പ്രിയപ്പെട്ടവര്‍.

 സീമ ജി നായരുടെ കുറിപ്പ് വായിക്കാം

പക്ഷെ എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു. അതിജീവനത്തിന്റെ രാജകുമാരി. എന്റെ മോള്‍ക്ക് ഞാന്‍ ഇന്നലെ കൊടുത്ത ബിഗ് സര്‍പ്രൈസ്, അതിജീവനത്തിലെ 'രാജകുമാരനു'മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു. പെട്ടെന്ന് ആ രാജകുമാരന്‍ വീട്ടിലേക്കു വന്നപ്പോള്‍ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാന്‍ പറ്റില്ല.

 സീമ ജി നായരുടെ കുറിപ്പ് വായിക്കാം

ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തില്‍ നിന്ന് അവള്‍ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. എന്റെ നന്ദുട്ടനും അങ്ങനെ തന്നെ ആയിരുന്നു. എന്റെ ജീവിതത്തില്‍ എന്നും ഓര്‍ത്തു വെക്കുന്ന അപൂര്‍വ നിമിഷത്തിന്റെ ഓര്‍മ്മയാവും ഇത്. എനിക്ക് മാത്രം അല്ല. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും അങ്ങനെ തന്നെയാവും അത്. നമ്മള്‍ പഠിക്കേണ്ടുന്ന രണ്ട് പാഠ പുസ്തകങ്ങളുടെ നടുവില്‍ ആയിരുന്നു വീട്ടില്‍ ഉള്ള എല്ലാവരും.

Recommended Video

Actress saranya sasi back to life after surgeries
 സീമ ജി നായരുടെ കുറിപ്പ് വായിക്കാം

അപൂര്‍വങ്ങളില്‍ അപൂര്‍വമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കള്‍. അവര്‍ നല്‍കുന്ന പോസിറ്റീവ് എനര്‍ജി, ആത്മ വിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം. വെറും വാക്കുകള്‍ കൊണ്ട് തീരില്ല ഒന്നും. അമൂല്യമായ രണ്ട് രത്‌നങ്ങള്‍. അപൂര്‍വമായ രണ്ട് നക്ഷത്രങ്ങള്‍. നന്ദുമോന്റെ ഭാഷ കടമെടുത്താല്‍, 'പുകയരുത് ജ്വലിക്കണം'... ഈ അപൂര്‍വ കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു.

More from Filmibeat

Read more about: sharanya ശരണ്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X