ശരണ്യ ശശിയിൽ നിന്ന് മറ്റൊരു സന്തോഷ വാർത്ത, ഗൃഹപ്രവേശനത്തിനൊരുങ്ങി നടി....

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശരണ്യ ശശി. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന കാലത്താണ് നടി പെട്ടെന്ന് അപ്രത്യക്ഷയായത്. പിന്നീട് ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലായിരുന്നു ശരണ്യയെ പ്രേക്ഷകർ കണ്ടത്. ട്യൂമർ എന്ന വില്ലനാണ് ശരണ്യയുടെ ജീവിതം ഇരുട്ടിലാക്കിയത്. 2012 ലാണ് നടിയ്ക്ക് രോഗം ബാധിക്കുന്നത്. ഏഴു തവണ ബ്രെയിൻ ട്യൂമർ തുടർച്ചയായി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്രയിൽ സർജറിക്ക് വിധേയയാക്കുകയും ചെയ്തിരുന്നു. സർജറിക്ക് ശേഷം നടിയുടെ ശരീരം തളർന്നു പോകുകയായിരുന്നു. ശരണ്യയുടെ ഏറെ ദുഃഖകരമായ അവസ്ഥ നടി സീമാ ജീ നായരിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. സഹായം അഭ്യർഥിച്ച് നടി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണ് ശരണ്യ.

saranya sasi

ഇപ്പോൾ നടിയിൽ നിന്ന് സന്തോഷകരമായ വിശേഷങ്ങളാണ് പുറത്തു വരുന്നത്. നടിയുടെ വീടിന്റെ ഗൃഹപ്രവേശനമാണ്. ഓക്ടോബർ 23 നാണ് വീടിന്റെ ഗൃഹപ്രവേശനം. തിരുവനന്തപുരം ചെമ്പഴന്തിയിലാണ് നടിയുടെ പുതിയ വീട്. ആരാധകരെ ക്ഷണിക്കുന്നതിനോടൊപ്പം എല്ലാവരുടേയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാകാണമെന്നും ശരണ്യ പറയുന്നു. '' എല്ലാവരുടേയും പ്രാർത്ഥനകളുടേയും അനഗ്രഹങ്ങളുടേയും ഫലമായി സ്വന്തമായി കിട്ടിയ കിടപ്പാടത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. തിരുവനന്തപുരം ചെമ്പഴന്തിയിൽ ഒക്ടോബർ 23 നാണ് ഗൃഹപ്രവേശനം. എല്ലാവരേയും ആത്മാർത്ഥമായി ക്ഷണിക്കുന്നു. പ്രാർത്ഥനയും സഹകരണവും തുടർന്നും പ്രതീക്ഷിക്കുന്നുണ്ടെന്ന് നടി ക്ഷണപത്രികയിൽ പറയുന്നു ശരണ്യയുടെ ആപത്ത് ഘട്ടത്തിൽ കൈതാങ്ങായി നടി സീമാ ജി നായർ കൂടെ തന്നെയുണ്ടായിരുന്നു. വീട് നിർമ്മാണത്തിനും നേതൃത്വം കൊടുത്തത് സീമയായിരുന്നു.

കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. ശരീരം തളർന്ന് പോയ ശരണ്യ ഇപ്പോൾ എഴുന്നേറ്റ് നടക്കാൻ തുടങ്ങയിട്ടുണ്ട്. പീസ് വാലിയിലെ ചികിത്സയിലൂടെയാണ് നടിക്ക് മാറ്റങ്ങൾ ഉണ്ടായത്. മറ്റാരുടെയും സഹായമില്ലാതെ നടക്കുന്ന അവസ്ഥയിലേക്ക് നടി ഇപ്പോൾ എത്തിയിട്ടുണ്ട്. ഇത് തന്റെ രണ്ടാം ജന്മമാണെന്നാണ് ശരണ്യ പറയുന്നത്.

ഇത് തന്റെ രണ്ടാം ജന്മമാണെന്നും ദൈവത്തെ താൻ കണ്ടത് പീസ് വാലിയിലാണെന്നും ശരണ്യ പറഞ്ഞു. സീമ ജി നായരും ഫിറോസ് കുന്നംപറമ്പിലും പീസ് വാലി ചെയർമാൻ പി എം അബൂബക്കറുമാണ് തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ സ്ഥാനത്ത് ഉള്ളതെന്ന് ശരണ്യയും അമ്മയും പറഞ്ഞിരുന്നു. ന്യൂസ് 18 കേരളയാണ് ഇതു സംബന്ധമായ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ട്രോളിയിൽ കിടത്തിയാണ് ശരണ്യയെ പീസ് വാലിയിൽ എത്തിച്ചത്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു അന്ന് എന്ന് അമ്മ ഗീത പറയുന്നു.ഇപ്പോൾ ഓർമ്മയും തിരിച്ചു കിട്ടിയിട്ടുണ്ട്. പീസ് വാലി തങ്ങൾക്ക് നൽകിയത് പുതിയ ജീവിതമാണെന്ന് ഗീത പറഞ്ഞിരുന്നു,

2012 ലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പിന്നീട് അങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു. ബ്രെയ്ൻ ട്യൂമറുമായി ബന്ധപ്പെട്ട ഏഴു ശസ്ത്രക്രിയകളും തൈറോയ്ഡ് ക്യാൻസറുമായി ബന്ധപ്പെട്ട രണ്ടു ശസ്ത്രക്രിയകളും അടക്കം ഒമ്പതോളം സർജറികൾ ചെയ്തിരുന്നു . തുടർച്ചയായി രോഗം ആവർത്തിക്കുന്നത് ഒരു അപൂർവ്വമായ കേസായാണ് ഡോക്ടർമാരും നോക്കി കാണുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X