പല ഇഎൻടി സ്പെഷലിസ്റ്റുകളേയും കണ്ടു, പണ്ട് ഇങ്ങനെയായിരുന്നില്ല, ശബ്ദം മാറിയതിനെ കുറിച്ച് സീമ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ താരം നാടകത്തിലൂടെയാണ് അഭിനനയ രംഗത്ത് എത്തുന്നത്. 17ാം വയസ്സിലായിരുന്നു നാടകത്തിൽ എത്തിയത്. പിന്നീട് സീരിയലിലും സിനിമയിലും സാന്നിധ്യം അറിയിക്കുകയായിരുന്നു. അഭിനേത്രി എന്നതിൽ അപ്പുറമാണ് സീമ മലയാളി പ്രേക്ഷകർക്ക്. തന്നോട് സഹായം ചോദിക്കുന്നവർക്ക് ഒരു കൈത്താങ്ങായി ഓടി എത്താറുണ്ട്. ഇത് തന്നെയാണ് താരത്തെ പ്രേക്ഷകരുടെ പ്രയങ്കരിയാക്കുന്നും.

ഇപ്പോഴിത ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് സീമ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സാമ്പത്തികമായി ഏതു പിന്നോക്കാവസ്ഥയിൽ നിൽക്കുമ്പോഴും സഹായം ചോദിച്ച് വരുന്നവരെ സഹായിക്കണം എന്ന് പഠിച്ചത്, അമ്മയിൽ നിന്നാണെന്നാണ് സീമ പറയുന്നത്. കൂടാതെ ശബ്ദത്തിന് വന്ന മാറ്റത്തെ കുറിച്ചും താരം പറയുന്നുണ്ട്.

 അമ്മ

സീമയുടെ വാക്കുകൾ ഇങ്ങനെ,... അമ്മയിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്. അമ്മയെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ്. പ്രശസ്തയായ കലാകാരിയായിരുന്നു ചേർത്തല സുമതി. ഒമ്പതാമത്തെ വയസ്സിൽ നാടകത്തിൽ അഭിനയിച്ചു. അസാദ്ധ്യ പാട്ടുകാരിയായിരുന്നു. നർത്തകിയാണ്.ഡാൻസ് ടീച്ചറായിരുന്നു. തിലകൻ ചേട്ടന്റെ ആത്മകഥയിൽ പ്രശംസിച്ചിട്ടുള്ള വ്യക്തിയാണ്. കാരുണ്യം, സഹാനുഭൂതി, സഹജീവികളോടുള്ള സ്നേഹം... സാമ്പത്തികമായി ഏതു പിന്നോക്കാവസ്ഥയിൽ നിൽക്കുമ്പോഴും സഹായം ചോദിച്ചു നമ്മുടെ മുന്നിൽ വരുന്നവരെ സഹായിക്കുക. ഇതൊക്കെ ഞാൻ പഠിച്ചത് അമ്മയിൽ നിന്നാണ് പഠിച്ചത്. ഒരു സുപ്രഭാതത്തിൽ ചാരിറ്റിയെന്ന് പറഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടതല്ല . പബ്ലിസിറ്റിക്ക് വേണ്ടിയുമല്ല ചെയ്യുന്നത്. നമ്മൾ വാടകവീട്ടിൽ താമസിക്കുന്ന സമയത്തും സ്വന്തം വീട്ടിൽ താമസിക്കുന്നവർ സഹായം ചോദിച്ച് വരുമായിരുന്നു. അപ്പോഴും അവരെ നമ്മൾ സഹായിച്ചിട്ടുണ്ട്.

വേദനയാണ്

ചാരിറ്റി എന്നുപറഞ്ഞാലേ വേദനയാണെന്നും താരം പറയുന്നു. ചാരിറ്റി പ്രവർത്തനങ്ങളുമായുള്ള യാത്രയിൽ വ്യക്തിപരമായി വേദനിപ്പിക്കുന്ന അനുഭവങ്ങളെ കുറിച്ച് ചോദിക്കുമ്പോഴാണ് ഇങ്ങവെ പറയുന്നത്. ''ശരണ്യയ്ക്കു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. അവൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ വേണ്ടിയായിരുന്നു. ഈശ്വരൻ അവളെ കൊണ്ടുപോയി. നന്ദു മഹാദേവ... ഹൃദയത്തോട് ചേർത്തു പിടിച്ച ആ കുട്ടിയും പോയി. അങ്ങനെ ഒരുപാട് പേരുണ്ട്. അസുഖം ബാധിച്ചവരെ സഹായിക്കണമെന്ന് പറഞ്ഞു ധാരാളം ആളുകൾ വരുന്നുണ്ട്. അത്രയും കഷ്ടപ്പെട്ടാണ് അവർ വരുന്നത്.ഇതേ ആവശ്യവുമായി നൂറുകണക്കിന് മെസ്സേജുകളും ഫോൺ വിളികളും വരുന്നുണ്ട്.ഓരോരുത്തരെയും കഴിവിന്റെ പരമാവധി സഹായിക്കാൻ ശ്രമിക്കാറുണ്ട്. ചാരിറ്റിയുടെ പേരിൽ വ്യക്തിപരമായിആക്ഷേപങ്ങളൊന്നും ഇതുവരെ കേൾക്കേണ്ടി വന്നിട്ടില്ല. നാളെ എന്താവും കേൾക്കാൻ പോകുന്നതെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് മുന്നോട്ടുപോകുന്നത്.

സഹായിക്കും

പണമിടപാടുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ചാരിറ്റിക്ക് വേണ്ടി എന്റെ പേഴ്സണൽ അക്കൗണ്ടിലേക്ക് ആരും പൈസ അയക്കാറില്ല. അങ്ങനെ അയയ്ക്കണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യവുമില്ല. സഹായം ആവശ്യമുള്ളവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയച്ചു കൊടുക്കുകയാണ്. നമ്മൾ ഒരു നിമിത്തമാകുന്നു. അത്രയേ ഉള്ളൂ. ഇതിനിടയിൽ ഷൂട്ടിങിന് ആരെങ്കിലും വിളിച്ചാൽ പോകും. ഷൂട്ടിങിന് പോയാലും ഫോണിലൂടെ കാര്യങ്ങൾ നീക്കും. വീട്ടുകാര്യവും നടക്കണം. അടിസ്ഥാനപരമായി ഇതിനൊക്കെ മനസ്സുണ്ടാവുക എന്നുള്ളതാണ്. മനസ്സുണ്ടെങ്കിൽ നമുക്കെല്ലാം സാധിക്കും. താൻ ചത്തു മീൻ പിടിച്ചിട്ട് കാര്യമില്ലെന്ന് പലരും എന്നോട് പറഞ്ഞു. കിട്ടുന്ന സമയം മറ്റുള്ളവരെ സഹായിക്കുക. അതെ ഞാൻ ചിന്തിക്കുന്നുള്ളൂ സീമ ജി നായർ പറയുന്നു..

ബുദ്ധിമുട്ട്

ഓരോ കാര്യങ്ങൾ ഇങ്ങനെ ഓടി നടന്നു ചെയ്യുന്നത് കൊണ്ട് പലരും വിചാരിക്കുന്നുണ്ടാവും സാമ്പത്തികമായി ഞാൻ ഭയങ്കര സെറ്റപ്പിലാണെന്ന്. സീമ അഭിനയിച്ചാലും ഇല്ലെങ്കിലും കാര്യങ്ങളൊക്കെ നടന്നുപോകും. സാമ്പത്തികമായി എനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് അവരങ്ങു തീരുമാനിക്കുകയാണ്. അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. എനിക്ക് അഭിനയിച്ചേ പറ്റൂ. അഭിനയമാണ് എന്റെ തൊഴിൽ. തൊഴിൽ ചെയ്തു വരുമാനമുണ്ടെങ്കിൽ മാത്രമേ ജീവിക്കാൻ സാധിക്കൂ.മറ്റുള്ളവരെ സഹായിക്കാൻ പറ്റു. ആരെങ്കിലും വിളിച്ച് സങ്കടം പറഞ്ഞാൽ പിന്നെ അത് പരിഹരിക്കുന്നതുവരെ ഒരു സമാധാനവും ഉണ്ടാവില്ലെന്നും അഭിമുഖത്തിൽ പറയുന്നു.

സീരിയൽ

നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ ഉണ്ണികൃഷ്ണൻ വഴിയാണ് സീമ സീരിയലിൽ എത്തുന്നത്. ''ഉണ്ണി ചേട്ടന്റെ ഭാര്യ ഭവൻസ് സ്കൂളിലെ ടീച്ചറായിരുന്നു. എന്റെ ചേച്ചിയും അവിടെ ടീച്ചറാണ്. അവർ സുഹൃത്തുക്കളായിരുന്നു. ദൂരദർശന് വേണ്ടി ഐപ്പ് പാറമ്മേലിന്റെ ചേറപ്പായി കഥകൾ സീരിയലാക്കുന്ന സമയം. ഉണ്ണികൃഷ്ണൻ ചേട്ടന്റെ അടുത്ത സുഹൃത്തായ വിശ്വംഭരൻ സാറാണ് സീരിയൽ നിർമ്മിക്കുന്നത്. ചേറപ്പായിയുടെ ഭാര്യ കൊച്ചൊറോതയുടെ വേഷം ചെയ്യാൻ പറ്റിയ ഒരു ആർട്ടിസ്റ്റിനെ അന്വേഷിക്കുന്നുണ്ട്.സീമയോട് അവരെ പോയി കാണാൻ പറയാമോയെന്ന് ഉണ്ണി ചേട്ടൻ എന്റെ ചേച്ചിയോട് പറഞ്ഞു.
എറണാകുളത്ത് കളമശ്ശേരിയിലാണ് വിശ്വംഭരൻ സാറിന്റെ വീട്. സാറ് വീട്ടിലള്ള ഒരു ദിവസം ഞാൻ പോയി കണ്ടു. സംവിധായകൻ സി. കെ തോമസ് സാറും അവിടെ ഉണ്ടായിരുന്നു. അവർ എന്നെ ഫിക്സ് ചെയ്തു. ചേറപ്പായിയുടെ ഭാര്യ യായി അഭിനയിച്ചു. അതിനുശേഷം മധുമോഹൻ സാറിന്റെ സീരിയൽ ചെയ്തു. മാനസി, ഉദ്യോഗസ്ഥ, സ്നേഹസീമ കാലനും കണ്ഠകശനിയും തുടങ്ങി ഒരുപിടി സീരിയലുകളിലും ടെലിഫിലിമുകളിലും അഭിനയിച്ചു.

ശബ്ദം

ശബ്ദം പോയതിനെ കുറിച്ചും പറയുന്നുണ്ട്. പണ്ട് ശബ്ദം ഇങ്ങനെയായിരുന്നില്ല. ആർഎൽവി യിൽ പഠിക്കുമ്പോഴൊക്കെ നല്ല ശബ്ദം തന്നെയായിരുന്നു. തുടർച്ചയായി നാടകം കളിക്കുകയും അതിലെ ഡയലോഗ് ഡെലിവറിയും ആയിരിക്കാം ശബ്ദം ഇങ്ങനെയായി പോകാൻ കാരണമെന്ന് തോന്നുന്നു. സംസാരിക്കുമ്പോഴാണ് സൗണ്ട് വേരിയേഷൻ ഉണ്ടാവുന്നത്. എന്നാൽ പാടുമ്പോൾ കുഴപ്പമില്ല

Recommended Video

സീമ ജി നായർക്ക് മദര്‍ തെരേസ പുരസ്‌കാരം..ശരണ്യയുടെ പോറ്റമ്മ
ഡോക്ടറെ  കാണിച്ചു

പല ഇഎൻടി സ്പെഷലിസ്റ്റുകളെയും ഞാൻ പോയി കണ്ടു. ഇമോഷനലായാലും മാനസിക ബുദ്ധിമുട്ട് ഉണ്ടായാലും അത് പെട്ടെന്ന് എന്നെ ബാധിക്കുന്നത് തൊണ്ടയിലാണ്. അലറിവിളിച്ച് അഭിനയിച്ചാൽ അപ്പോൾ ശബ്ദം മാറും. വേണമെങ്കിൽ സർജറി ചെയ്തു ശരിയാക്കാം. പക്ഷേ ഡോക്ടർ പറഞ്ഞത് സീമയുടെ ഈ വോയിസാണ് എല്ലാവർക്കും പരിചയമുള്ളത്. അതുകൊണ്ട് വോയിസ് മാറ്റണ്ട. സർജറി ചെയ്താൽ കുറച്ചുകൂടി സ്വീറ്റ് വോയ്സ് കിട്ടും. അന്നേരം ആള് മാറിപ്പോകും. ഡബ്ബ് ചെയ്യുമ്പോഴും ഒരാളോട് ഫോണിൽ സംസാരിക്കുമ്പോഴും പുതിയ ശബ്ദമായിരിക്കും കേൾക്കുക. വൃത്തികെട്ട ശബ്ദമാണെങ്കിലും എല്ലാവരും പറയുന്നത് ഈ വോയിസാണ് ഇഷ്ടമെന്ന്. ഏത് ആൾക്കൂട്ടത്തിനിടയിലും എന്റെ ശബ്ദം തിരിച്ചറിയാൻ കഴിയുമെന്നാണ് അവർ പറയുന്നത്.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X