ചിരിക്കാന്‍ പോലും പറ്റുന്നില്ല, ജീവനുതുല്യം സ്‌നേഹിച്ചവരാണ് വിട്ടു പോയത്, പിറന്നാള്‍ ദിനത്തില്‍ സീമ

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് സീമ ജി നായര്‍. 17ാം വയസ്സില്‍ നാടകത്തിലൂടെയാണ് സീമ അഭിനയത്തില്‍ എത്തുന്നത്. പിന്നീട് സീരിയലിലൂടെ വെള്ളിത്തരിയില്‍ എത്തി. ഇന്ന് സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ്. അഭിനേത്രി എന്നതില്‍ അപ്പുറമാണ് പ്രേക്ഷകര്‍ക്ക് സീമ ജി നായര്‍. തന്റെ മുന്നില്‍ സഹായം ചോദിക്കുന്നവരെ ചേര്‍ത്ത് പിടിച്ച് ഒപ്പം നിര്‍ത്താറുണ്ട്.

ഇന്ന് സീമ ജി നായരുടെ പിറന്നാള്‍ ആണ്. പൊതുവെ പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുന്ന ആളാണ് സീമ. ഈ വര്‍ഷവും അങ്ങനെ തന്നെയാണ്. ഈ വര്‍ഷത്തെ പിറന്നാള്‍ സീമയ്ക്ക് ഏറെ വേദന സമ്മാനിക്കുന്നതാണ്. തന്റെ പ്രിയപ്പെട്ട നാല് പേരാണ് മാസങ്ങളുടെ വ്യത്യാസത്തില്‍ ഭൂമയില്‍ നിന്ന് യാത്രയായത്. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിവസം പ്രിയപ്പെട്ടവരെ കുറിച്ച് ഓര്‍മിക്കുകയാണ് താരം.

സീമ ജി നായർ

പിറന്നാള്‍ ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലല്ല താന്‍ എന്നാണ് സീമ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. എല്ലാവരും ഒരുപാട് സന്തോഷത്തോടു കൂടി പിറന്നാള്‍ കൊണ്ടാടുമ്പോള്‍ എനിക്ക് സന്തോഷിക്കാനുള്ള ഒരു മാനസികാവസ്ഥയും ഇല്ല. ചെറുതിലേ മുതല്‍ അങ്ങനെ പിറന്നാള്‍ ആഘാഷങ്ങള്‍ എനിക്കുണ്ടായിട്ടില്ല. വളരെ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നെയാണ് ഒരു കേക്ക് കട്ടിങ് എങ്കിലും ഉണ്ടായത്. പിന്നീട് അതും വേണ്ടെന്നു വെച്ചു. പക്ഷെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞാന്‍ അറിയാതെ മോന്‍ തന്നെ എന്റെ പിറന്നാള്‍ ആഘോഷത്തിന് മുന്‍കൈയെടുത്തു?; സീമ പഴയ ഓര്‍മ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

വിയോഗം

'താന്‍ ജീവന് തുല്യം സ്‌നേഹിച്ച് നാല് പേരാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എന്നെ വിട്ടുപിരിഞ്ഞു പോയത്.മെയ് മാസത്തില്‍ നന്ദുട്ടന്‍, ആഗസ്റ്റില്‍ ശരണ്യ, മാര്‍ച്ചില്‍ അഥീന, ഇപ്പോള്‍ വീണ്ടും മെയ് മാസത്തില്‍ സുരേഷ്. വിധി വൈപരീത്യം പോലെ ഇന്നലെ മെയ് 20ന് സുരേഷിന്റെ സഞ്ചയന ദിവസം തന്നെ സുരേഷിന്റെ പിറന്നാളും വന്നു. ഞാന്‍ ഏതു രീതിയില്‍ സന്തോഷിക്കണം. എല്ലാം മറന്നൊന്നു ചിരിക്കാന്‍ പോലും പറ്റുന്നില്ല. സ്‌നേഹിക്കുന്നവര്‍ എല്ലാം 21ന് എന്താണാഘോഷം എന്ന് ചോദിക്കുമ്പോള്‍ നിസ്സംഗത മാത്രമാണ് മനസ്സില്‍'; തന്റെ പ്രിയപ്പെട്ടവരുടെ ഓര്‍മ പങ്കുവെച്ച് കൊണ്ട് സീമ എഴുത

ദൈവത്തിന് നന്ദി

പിറന്നാള്‍ ആഘോഷമില്ലെങ്കിലും ഭൂമിയില്‍ ഇങ്ങനെയൊരു ജീവിതം നല്‍കിയ ദൈവത്തിനോട് സീമ നന്ദി പറയുന്നുണ്ട്. എന്റ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും ദു:ഖങ്ങള്‍ക്കും വേദനകള്‍ക്കും നന്ദി. എന്റെ ശരികളിലൂടെ ഞാന്‍ യാത്രചെയ്യുന്നു. എന്നെ സ്‌നേഹിക്കുന്ന എന്നെ അനുഗ്രഹിക്കുന്ന എനിക്ക് താങ്ങും തണലും ആവുന്ന എല്ലാവര്‍ക്കും നന്ദി' സീ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷത്തെ പിറന്നാളിന് മകനോടൊപ്പം എടുത്ത ചിത്രം പങ്കുവെച്ച് കൊണ്ടാണ് സീമ തന്റെ വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്.

ആശംസ

നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈല്‍ ആണ് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് ആരാധകര്‍ ഒന്നടങ്കം രംഗത്ത് എത്തിയിട്ടിണ്ട്. സീമയെ സമാധാനിപ്പിക്കുന്നുമുണ്ട. ദുഃഖങ്ങള്‍ നെഞ്ചിലേയ്ക്ക് എടുക്കല്ലേ എന്നാണ് ആരാധകര്‍ പറയുന്നത്.

ശരണ്യയുടെ വിയോഗം

സീമയെ മാനസികമായി തകര്‍ത്ത വിയോഗമായിരുന്നു നടി ശരണ്യ ശശിയുടേത്. അസുഖം ബാധിച്ചു കിടന്ന ശരണ്യയ്ക്ക് കൈതാങ്ങി കൂടെ നിന്നത് സീമയായിരുന്നു. ആശുപത്രിയില്‍ ഉള്‍പ്പെടെ കൂട്ടിരുന്നു. ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വരുമ്പോഴായിരുന്നു ശരണ്യയെ മരണം കവര്‍ന്നെടുത്തത്. ഇത് സീമയെ ഏറെ തളര്‍ത്തിയിരുന്നു. കുറച്ച് സമയമെടുത്താണ് നടി സാധാരണ ജീവിത്തിലേയ്ക്ക് മടങ്ങി എത്തിയത്. ഇപ്പോഴും തന്നാല്‍ കഴിയുന്ന സഹായവുമായി സീമ ജനങ്ങള്‍ക്കിടയിലുണ്ട്.

Recommended Video

അതുകണ്ട് എങ്ങനെയാണ് ഒരമ്മയുടെ സമനില തെറ്റാതിരിക്കുന്നതെന്ന് സീമ ജി നായർ | Oneindia Malayalam
അമ്മയില്‍ നിന്ന്

അമ്മയില്‍ നിന്നാണ് ചാരിറ്റി സീമയുടെ ജീവിതത്തിന്റെ ഭാഗമായത്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന സമയത്തും അമ്മ ആളുകളെ സഹായിച്ചിരുന്നതായി മുമ്പൊരിക്കല്‍ നല്‍കിയ അഭമുഖത്തില്‍ പറഞ്ഞിരുന്നു. കാരുണ്യം, സഹാനുഭൂതി, സഹജീവികളോടുള്ള സ്‌നേഹം ഇതൊക്കെ അമ്മയില്‍ നിന്നാണ് പഠിച്ചത്. സാമ്പത്തികമായി ഏതു പിന്നോക്കാവസ്ഥയില്‍ നില്‍ക്കുമ്പോഴും സഹായം ചോദിച്ചു നമ്മുടെ മുന്നില്‍ വരുന്നവരെ സഹായിച്ചിരുന്നു. ഒരു സുപ്രഭാതത്തില്‍ ചാരിറ്റിയെന്ന് പറഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടതല്ല . പബ്ലിസിറ്റിക്ക് വേണ്ടിയുമല്ല ചെയ്യുന്നത്. നമ്മള്‍ വാടകവീട്ടില്‍ താമസിക്കുന്ന സമയത്തും സ്വന്തം വീട്ടില്‍ താമസിക്കുന്നവര്‍ സഹായം ചോദിച്ച് വരുമായിരുന്നു. അപ്പോഴും അവരെ നമ്മള്‍ സഹായിച്ചിട്ടുണ്ട്., സീമ പറഞ്ഞിരുന്നു.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X