For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൺമുന്നിൽ വച്ച് തന്നെ ആളിങ്ങനെ വഴുതി പോവുകയാണ്, പതറിപ്പോയ നിമിഷം, നിറ കണ്ണുകളോടെ സീമ ജി നായർ

  |

  പ്രേക്ഷകരെ ഏറെ സങ്കത്തിലാഴ്ത്തിയ വിയോഗമായിരുന്നു ശരണ്യ ശശിയുടേത്. ആഗസ്റ്റ് 9 ന് ആയിരുന്നു നടിയടെ വിയോഗം . ഇന്നും വേദനയോടെയാണ് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും ശരണ്യയെ കുറിച്ച് ഓർമിക്കുന്നത്. ശരണ്യയുമായി വളരെ അടുത്ത ബന്ധമായിരുന്നു സീമ ജി നായർക്ക്. നടിയുടെ അവസാനം വരെ സീമ കൂടെ തന്നെയുണ്ടായിരുന്നു. ''ഓരോ തവണ ക്രിട്ടിക്കൽ ആകുമ്പോഴും അവൾ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നത് പോലെ മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു'' എന്നാണ് സീമ പറയുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം താരം വീണ്ടു പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. കൂടാതെ ശരണ്യയുടെ അമ്മ ജീവിതത്തിലേയ്ക്ക് ഇതുവരെ മടങ്ങി എത്തിയിട്ടില്ലെന്നും സീമ പറയുന്നുണ്ട്.

  അടിപൊളി ചിത്രങ്ങളുമായി അനുമോള്‍; ചിത്രങ്ങള്‍ കാണാം

  ഉമ്മയ്ക്കും ബാപ്പയ്ക്കും ഇതുപോലെയല്ലേ, മമ്മൂട്ടിയോട് അന്ന് ബാപ്പ പറഞ്ഞത്, ആ സംഭവത്തെ കുറിച്ച് ലാൽ

  ഏഴാം തീയതിയാണ് ശരണ്യയ്ക്ക് സുഖമില്ലാന്ന് അറിയിച്ചു കൊണ്ടുളള ഫോൺ വരുന്നത്. അപ്പോൾ തന്നെ ഡ്രൈവറേയും കൂട്ടി അങ്ങോട്ട് പുറപ്പെട്ടു. പെട്ടെന്ന് ചെല്ലണമെന്ന് പറഞ്ഞപ്പോൾ തന്നെ അരുതാത്ത ചിന്തകൾ വന്നു തുടങ്ങിയിരുന്നു. പോകും വഴിക്ക് തന്നെ പല തവണ ശരണ്യയുടെ നാത്തൂന്റെ കോളുകൾ വന്നു തുടങ്ങിയിരുന്നു. ഞാൻ അവിടെ ചെന്നപ്പോൾ ശരണ്യയുടെ അവസ്ഥ വളരെ സീരിയസ് ആയിരുന്നു.

  മകളെ മറന്നോ എന്നൊക്കെ ചോദിക്കന്നവരോട്, എലിസബത്തിന്റെ മുന്നിൽ വെച്ചാണ് പറയുന്നത്, വികാരാധീനനായി ബാല

  ഞാൻ ചെന്ന ദിവസം അവൾക്ക് വലിയ കുഴപ്പങ്ങൾ ഒന്നും സംഭവിച്ചില്ല. ഐസിയുവിൽ ആയിരുന്നു. അതിന്റെ വാതുക്കൽ തന്നെ ഞാനും ഇരുന്നു. ഒപ്പം അവളുടെ സഹോദരനും ഭാര്യയും ഉണ്ടായിരുന്നു. അതിന്റെ ഇടക്ക് ശരണ്യയുടെ അമ്മ വന്നിരുന്നു. എന്നാൽ അവളെ കാണുന്നത് അമ്മയ്ക്ക് തീരെ താങ്ങാൻ കഴിയുമായിരുന്നില്ല. അവൾ പോകുന്ന ദിവസവും അമ്മ വന്നിരുന്നു. ഭക്ഷണവുമായിട്ടായിരുന്നു എത്തിയത്. അവളരെ കാണാനുള്ള കരുത്ത് ആ അമ്മയ്ക്ക് ഇല്ലാതിരുന്നത് കൊണ്ട് തന്നെ വൈകിട്ട് വരാമെന്ന് പറഞ്ഞ് ഗീത ചേച്ചി അവിടെ നിന്ന് വേഗം പോയി. ആളുകളുടെ നിർബന്ധത്തിനു വഴങ്ങി ഞാനും ഐ സിയുവിന്റെ വാതിലിൽ നിന്നും പുറത്തേക്ക് കടന്നു. ആ നിമിഷം തന്നെ അവിടെ നിന്നും വിളി എത്തി. അവിടെ എത്തിയപ്പോഴേക്കും അവളുടെ അവസ്ഥ പരിതാപകരമായി.

  12.40 നു ഡോക്ടർ പറഞ്ഞു ശരണ്യ പോയി എന്ന്. ആ നിമിഷം ഒന്നും പറയാൻ ആകില്ല. നമ്മുടെ കൺമുന്നിൽ വച്ച് തന്നെ ആളിങ്ങനെ വഴുതി പോവുകയാണ്. അപ്പോഴേക്കും വിവരങ്ങൾ പുറത്തായി. മീഡിയ അറിഞ്ഞു, ഞാൻ ഫോണൊക്കെ മാറ്റി വച്ചു. ഇനി എങ്ങനെ ചേച്ചിയെ വിവരം അറിയിക്കും എന്ന ടെൻഷനായിരുന്നു എനിക്ക്. അപ്പോഴേയ്ക്കും അവൾക്ക് മാറാൻ ഡ്രസ്സ് വേണമെന്ന് പറഞ്ഞു. അങ്ങനെ അടുത്ത കടയിൽ പോയി ഞാൻ വാങ്ങുകയായിരുന്നു. ഒരുങ്ങാൻ ഒരുപാട് ഇഷ്ടമാണ് അവൾക്ക്.അങ്ങനെ ഞാൻ അവൾക്ക് വെള്ളയിൽ റോസ് പൂക്കൾ ഉള്ള ഒരു ഗൗൺ വാങ്ങി. മാലാഖയെപ്പോലെ അവളെ അണിയിച്ചൊരുക്കാൻ. അതേപോലെ തന്നെ അണിയിച്ചൊരുക്കി അവളെ ഹോസ്പിറ്റലുകാർ ഞങ്ങളെ ഏൽപ്പിച്ചു. പോയി. തീർത്തും പതറി പോകുന്ന നിമിഷമായിരുന്നു എന്ന് സീമ ജി നായർ പറയുന്നു.

  ശരണ്യയുടെ അമ്മയെ വിവരം അറിയിക്കാൻ ഞങ്ങൾ തീരുമാനം എടുക്കുമ്പോഴേക്കും ശരണ്യയുടെ അമ്മ സോഷ്യൽ മീഡിയ വഴി വിവരങ്ങൾ അറിയുകയായിരുന്നു. ആ നിമിഷം കൂടി മകൾക്ക് എങ്ങനെ ഉണ്ടെന്നു വിളിച്ചു ചോദിച്ചതെയുള്ളായിരുന്നു. കുഴപ്പം ഇല്ലെന്നു ഞങ്ങൾ പറഞ്ഞു വച്ച അതെ ഫോണിലൂടെ എവിടെ നിന്നോ ശരണ്യയ്ക്ക് ആദരാജ്ഞലികൾ നേർന്ന സന്ദേശം ആ അമ്മയുടെ കാതുകളിലേക്ക് എത്തി. ആ നിമിഷം ആ അമ്മ എന്തായിരുന്നു എന്ന് നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറം ആയിരുന്നിരിക്കാം.. സീമ പറയുന്നു.

  സീമയുടെ വാക്കുകൾ നിറ കണ്ണുകളോടെയാണ് ആരാധകർ കേട്ടത്. താരത്തെ ആശ്വസിപ്പിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ശരണ്യയെ കുറിച്ച് ഓർക്കുമ്പോൾ ഒരു വിങ്ങലാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. സീമേച്ചി വിഷമിക്കേണ്ട. നമ്മളെല്ലാവരും ഒരു ദിവസം ഈ ലോകത്തോട് വിടപറഞ്ഞു പോവേണ്ടവരാണ്. നമ്മളെ വിട്ടുപോയവർ നമുക്ക് പ്രിയപ്പെട്ടവരാണെങ്കിൽ അവരുടെ ഒരു സാന്നിധ്യം നമുക്ക് കിട്ടുമെന്നു ഒരു ആരാധിക പറയുന്നു. മ്മൾ എല്ലാവരും ഈ ലോകത്തു നിന്നും ഒരുനാൾ വിട്ടുപോകും ശരണ്യയുടേത് കുറച്ചു നേരത്തെ ആയി എന്ന് കരുതി നമുക്ക് ആശ്വസിക്കാം . വേദനകൾ ഇല്ലാത്ത ഒരു ലോകത്തു ശരണ്യ സുഖമായി ഇരിക്കട്ടെ. ശരണ്യ യോട് എല്ലാവർക്കും ഒത്തിരി സ്നേഹമാണ്.അത് കൊണ്ടുആരും ഒരിക്കലും മറക്കില്ല ആ മാലാഖ യെ. സീമേച്ചീ സീമേച്ചിയോടൊപ്പം ശരണ്യ പോയ ദുഃഖത്തിൽ ഞങ്ങളും ചേച്ചിയോടൊപ്പം ചേരുന്നു ഒരുപാടു ഒരുപാട് വേദന ആയിരുന്നു ആ സമയത്ത് ഇപ്പോഴും ഓർക്കുമ്പോൾ വേദന തന്നെ ആണ്. രക്ത ബന്ധത്തേക്കാൾ വലിയ ബന്ധങ്ങൾ ഉണ്ട് എന്നു ചേച്ചി നമുക്ക് ജീവിതത്തിൽ കാണിച്ചു തന്നു. ഇനിയും നിവേദനിപ്പിക്കുന്ന ഒത്തിരി പേർക്ക് ആശ്വാസമേകാൻ സർവ്വേശ്വരൻ സീമയുടെ കൈകൾക്ക് ശക്തി നൽകട്ടെ എന്നും പ്രേക്ഷകർ പറയുന്നു.

  നന്ദുവിന്റെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി നടി സീമ ജി നായർ

  കടപ്പാട്; സ്നേഹ സീമ

  Read more about: seema g nair
  English summary
  Actress Seema G nair About Of Late Actress Saranya Sasi's Last Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X