കറ്റാർ വാഴയും തേനും, 53 വയസ്സിലും ചുളിയാത്ത ചർമം, സൗന്ദര്യ രഹസ്യം പങ്കുവെച്ച് സീമ ജി നായർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീമാ ജി നായർ. വർഷങ്ങളായി മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും നടി സജീവമാണ്. എന്നാൽ അന്നും ഇന്നും സീമാ ജി നായർക്ക് ഒരു മാറ്റവുമില്ല. 53ാം വയസ്സിലും ഇന്നും ചെറുപ്പമാണ് നടി. ഇപ്പോഴിത ആ സൗന്ദര്യത്തിന്റെ രഹസ്യം പങ്കുവെയ്ക്കുകയാണ് . തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സൗന്ദര്യത്തിന്റെ രഹസ്യം പങ്കുവച്ചിരിക്കുന്നത്.

അമ്മ ചേർത്തല സുമതി പകർന്നു നൽകിയ ചർമ സംരക്ഷണ വിദ്യകളാണ് സീമ ഇപ്പോഴും പിന്തുടരുന്നത്. സ്നേഹ സീമ എന്ന തന്റെ യുട്യൂബ് ചാനലിലൂടെ നടി 53 ലും സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയത്. അമ്മ ചെറുപ്പത്തിൽ പറഞ്ഞു തന്ന ചിലകാര്യങ്ങൾ ഇപ്പോഴും പിന്തുടരുന്നുവെന്നും അതുകൊണ്ടാണ് തന്റെ മുഖത്ത് അധികം ചുളിവുകൾ വീഴത്തതെന്നാണ് നടി പറയുന്നത്. തന്റെ മാത്രമല്ല സഹോദരിയുടേയും സൗന്ദര്യത്തിന്റെ രഹസ്യം ഇതാണെന്നും സീമ ജി നായർ സ്നേഹ സീമ എന്ന യൂട്യൂബ് ചാനലിലൂടെ പറയുന്നു.

seema g nair

സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട് രണ്ട് ടിപ്സുകളാണ് സീമ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ.. കസ്തൂരി മഞ്ഞൾ പൊടിച്ചത്, കടലമാവ്, തൈര് എന്നിവ ഉപയോഗിച്ചാണ് ഫെയ്സ് പാക് ആണ് ആദ്യംതയാറാക്കുന്നത്. രണ്ട് സ്പൂൺ കടലമാവ്, അര സ്പൂൺ കസ്തൂരിമഞ്ഞൾ എന്നിവയിലേക്ക് ആവശ്യത്തിന് തൈര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കും. ഇത് മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയും. കസ്തൂരി മഞ്ഞൾ അലർജി ഉള്ളവർക്ക് ഉരുളൻ കിഴങ്ങ് പകരം ഉപയോഗിക്കാം.

താൻ സിനിമ ചിത്രീകരണത്തിന് പേകുമ്പോൾ ഇവ കൊണ്ടു പോകാറുണ്ടെന്നും നടി വീഡിയോയിൽ പറയുന്നുണ്ട്. ഫേസ് പാക്ക് കൂടാതെ മറ്റൊരു ബ്യൂട്ടി ടിപ്സും നടി പങ്കുവെച്ചിട്ടുണ്ട്. കറ്റാർവാഴയുടെ ജെല്ലും തേനും ചേർത്ത് മിക്സിയിലിട്ടടിച്ച് ഉണ്ടാക്കുന്ന മിശ്രിതമാണു രാത്രിയിൽ മുഖത്ത് പുരട്ടുന്നതെന്നാണ് സീമ പറയുന്നത് . അര മണിക്കൂറിനുശേഷം ഇതു കഴുകി കളയാം. നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Recommended Video

ലാലേട്ടനെ ചതിച്ച് കിട്ടിയത് ഓസ്ക്കാർ | Anjali Nair Exclusive Interview | Filmibeat Malayalam

വീഡിയോ കാണാം

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X