സജിനൊപ്പമുളള റൊമാന്റിക്ക് ചിത്രവുമായി ഷഫ്‌ന, ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

സാന്ത്വനം പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിന്‍. ജനപ്രിയ പരമ്പരയിലെ ശിവന്‍ എന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. സാന്ത്വനത്തില്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന ജോഡിയാണ് ശിവാഞ്ജലി. ഇവരുടെ എപ്പോഴുമുളള വഴക്ക് മിക്ക എപ്പിസോഡുകളിലും ശ്രദ്ധേയമാകാറുണ്ട്. സാന്ത്വനം തുടങ്ങിയതിന് പിന്നാലെ അഞ്ജലിയായി എത്തുന്ന ഗോപികയുടെയും ശിവനായ സജിന്‌റെയും ഫാന്‍സ് ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയിരുന്നു.

sajin-shafna

ഒറ്റ പരമ്പര കൊണ്ട് നിരവധി ആരാധകരെയാണ് ഇരുവര്‍ക്കും ലഭിച്ചത്. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സജിന്‍. നടന്റെ എറ്റവും പുതിയ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ്
വൈറലാകാറുളളത്. അതേസമയം സിനിമാ സീരിയല്‍ താരം ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിന്‍. പ്രിയതമനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് ഷഫ്‌നയും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്.

സജിനൊപ്പമുളള ഷഫ്‌നയുടെ പുതിയൊരു ചിത്രവും അതിന് നടി നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു. എനിക്ക് നിങ്ങളില്‍ നിന്ന് കണ്ണെടുക്കാനാവില്ല, എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ തികഞ്ഞ മനുഷ്യനാണ് നിങ്ങള്‍. ഞാന്‍ ഭാഗ്യവതിയാണ് എന്നാണ് പുതിയ ചിത്രത്തിന് ക്യാപ്ഷനായി ഷഫ്ന കുറിച്ചിരിക്കുന്നത്.

വരാനിരിക്കുന്നത് എന്ത് തന്നെ ആയാലും ഒരിക്കലും ഞാന്‍ നിന്നെ കൈവിടില്ല. ഇത് എന്നന്നേക്കുമായി നിലനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് സജിനൊപ്പമുളള മറ്റൊരു ചിത്രത്തിന് ഷഫ്‌ന കുറിച്ചത്. അതേസമയം പ്ലസ്ടു എന്ന സിനിമയുടെ സമയത്താണ് ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഷഫ്‌ന മലയാളത്തിലെത്തിയത്. പിന്നീട് നായികയായും സഹനടിയായുമെല്ലാം നടി ഇന്‍ഡസ്ട്രിയില്‍ തിളങ്ങി.

പോസ്റ്റ് കാണാം

മാലിദ്വീപില്‍ അവധി ആഘോഷിച്ച് യഷും കുടുംബവും, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: shafna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X