ഭർത്താവ് സജിനുമായി എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്; ഷഫ്‌നയുടെ മറുപടി വൈറലാകുന്നു!
ബിഗ് സ്ക്രീൻ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷഫ്ന. 1998 ൽ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ഷഫ്ന പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. 2007 ൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിവാസന്റെ മകളായിട്ടായിരുന്നു ഷഫ്ന ചിത്രത്തിൽ എത്തിയത്.ഈ ചിത്രത്തിന്റെ തമിഴ് പതിപ്പായ കുസേലനിലും നടി ഇതേ കഥാപാത്രം അവതരിപ്പിച്ചിരുന്നു. ഇതാണ്ഷഫ്നയുടെ ആദ്യത്തെ തമിഴ് ചിത്രം. കഥപറയുമ്പോൾ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും ഷഫ്ന അഭിനയിച്ചിരുന്നു.

ഒരു റൊമാന്റിക് പ്രണയ ചിത്രത്തിന് സമാനമാണ് ഷഫ്നയുടെ യഥാർഥ ജീവിതവും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2013 ലായിരുന്നു ഷഫ്നയുടേയും സജിന്റേയും വിവാഹം. സജിൻ എന്ന പേര് മലയാളി പ്രേക്ഷകർക്ക് അത്രയധികം സുപരിചിതമായിരിക്കില്ല. എന്നാൽ സാന്ത്വനത്തിലെ ശിവൻ എന്ന പേര് കേട്ടാൽ പ്രേക്ഷകർക്ക് വേഗം മനസ്സിലാകും. ദിവസങ്ങൾ കൊണ്ടാണ് സജീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിൻ സിനിമയിൽ എത്തുന്നതെങ്കിലും മലയാളി പ്രേക്ഷകർക്ക് താരം പുതിയ മുഖമാണ്. എന്നാൽ ദിവസങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ നടന് സാധിച്ചിട്ടുണ്ട്.
സജിൻ, ശിവയായി മിനി സ്ക്രീനിലേക്ക് ചുവട് വച്ചപ്പോൾ അധികം ആർക്കും അറിയാത്ത രഹസ്യമായിരുന്നു, നടൻ ഷഫ്‌നയുടെ ഭർത്താവ് ആണെന്നുള്ളത്. അടുത്തിടയ്ക്കാണ് ഇരുവരും തമ്മിലുള്ള ബന്ധം പ്രേക്ഷകർ അറിയുന്നത്. ഇരു മതവിഭാഗക്കാരായ സജിനും ഷഫ്നയും പിരിയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വിവാഹം കഴിക്കുന്നത്. നടി തന്നെയായിരുന്നു ആ പ്രണയകഥ വെളിപ്പെടുത്തിയത്. ഇവർക്ക് ഒരു മകളുമുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണ് ഷഫ്ന. സിനിമ വിശേഷങ്ങളു കുടുംബ വിശേഷങ്ങളും നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ആരാധകരുമായി സംവദിക്കാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിത ആരാധകർ ചോദിച്ച ഒരു ചോദ്യത്തിന് ഷഫ്‌ന നൽകിയ ഉത്തരം ആരാധകരുടെ ഇടയിൽ വൈറലാവുകയാണ്. ഭർത്താവുമായുള്ള പ്രായവ്യത്യാസത്തെകുറിച്ചാണ് ആരാധകർ ഷഫ്‌നയോട് ചോദിച്ചിത്. താനും സജിനും തമ്മിൽ ഒരു വയസ്സ് ആണ് പ്രായ വ്യത്യസം എന്ന് ഷഫ്‌ന മറുപടിയായി പറയുന്നത്.


Click it and Unblock the Notifications