'മേഘ്‌നയെ ഉപദ്രവിച്ചിരുന്ന ശാലു'! വര്‍ഷയും അമൃതയും വീണ്ടും , ഓര്‍മ്മകള്‍ പങ്കുവെച്ച് നടി

ചില സീരിയലുകളും അതിലെ കഥാപാത്രങ്ങളും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തില്‍ ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയും വലിയ തരംഗമായിരുന്നു. കണ്ണീര്‍ പരമ്പര എന്ന് വിശേഷിപ്പിച്ചിരുന്ന സീരിയലില്‍ മേഘ്‌ന വിന്‍സെന്റ് ആയിരുന്നു കേന്ദ്രകഥാപാത്രമായ അമൃതയെ അവതരിപ്പിച്ചത്. അമൃതയുടെ സഹോദരിയും പരമ്പരയിലെ വില്ലത്തിയായ വര്‍ഷയെ അവതരിപ്പിച്ചത് നടി ശാലു കുര്യനുമായിരുന്നു.

സീരിയല്‍ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസില്‍ ഈ കഥാപാത്രങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ലോക്ഡൗണ്‍ ആയതോടെ പഴയ പല പരമ്പരകളും റീടെലികാസ്റ്റ് ചെയ്യുന്നതിനൊപ്പം ചന്ദനമഴയും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. വീണ്ടും വര്‍ഷയെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി ശാലു കുര്യന്‍.

ചന്ദനമഴയെ കുറിച്ച് ശാലു

ഏതൊരു മലയാള സീരിയലിനെയും അപേക്ഷിച്ചു എറ്റവും ഉയര്‍ന്ന ടിആര്‍പി റേറ്റിംഗും മലയാള ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ കാലം ഓടിയ രണ്ടാമത്തെ സീരിയലുമാണ് ചന്ദനമഴ. ഇപ്പോള്‍ ഏഷ്യാനെറ്റ് പ്ലസില്‍ എല്ലാ ദിവസവും രാത്രി 9.30 ന് ചന്ദനമഴയുടെ റീടെലികാസ്റ്റിംഗ് കാണുക. വീണ്ടും വര്‍ഷ എന്ന കുറിപ്പോടെയാണ് വര്‍ഷയെ കുറിച്ച് ശാലു ഓര്‍മകള്‍ പങ്കുവെച്ചത്. ശാലുവിന്റെ പോസ്റ്റിന് താഴെ ചന്ദനമഴയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ട് നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്.

 ചന്ദനമഴയെ കുറിച്ച് ശാലു

2014 മുതലായിരുന്നു ചന്ദനമഴ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയത്. സ്റ്റാര്‍ പ്ലസില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സാത്ത് നിബന സാതിയേ എന്ന ഹിന്ദി സീരിയലിന്റെ റീമേക്ക് ആയിരുന്നു ചന്ദനമഴ. ഇത് ദൈവം തന്‍ദ വീട് എന്ന പേരില്‍ തമിഴിലും സംപ്രേക്ഷണം ചെയ്തിരുന്നു. വ്യത്യസ്ത സ്വഭാവ രീതികളുള്ള രണ്ട് കസിന്‍ സഹോദരിമാര്‍ ഒരു വീട്ടിലേക്ക് മരുമക്കളായി ചെല്ലുന്നതും പിന്നീട് അവിടെ നടക്കുന്ന സംഭവവികാസങ്ങളുമായിരുന്നു പരമ്പരയുടെ ഇതിവൃത്തം.

ചന്ദനമഴയെ കുറിച്ച് ശാലു

പാവം നാട്ടിന്‍പുറത്തുകാരിയായ അമൃതയായിരുന്നു കേന്ദ്രകഥാപാത്രം. മേഘ്‌ന വിന്‍സെന്റ് ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. അമൃതയുടെ സഹോദരി വര്‍ഷയായിട്ടാണ് ശാലു കുര്യന്‍ എത്തിയത്. വില്ലത്തി പരിവേഷമായിരുന്നു ശാലുവിന്റേത്. അമൃതയെ ഉപദ്രവിക്കുന്ന വര്‍ഷയെ പ്രേക്ഷകരും വെറുത്തിരുന്നു. ഇരുവരുടെയും അമ്മായിയമ്മമാര്‍ തമ്മിലുള്ളതും കുടുംബത്തില്‍ നടക്കുന്നതുമായ പല പ്രശ്‌നങ്ങളും വലിയ ചര്‍ച്ചയാവുകയും ചെയ്തു. സീരിയലിന് പിന്തുണ ലഭിച്ചത് പോലെ തന്നെ വ്യാപകമായ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു.

 ചന്ദനമഴയെ കുറിച്ച് ശാലു

ഏത് സമയവും കരഞ്ഞ് കൊണ്ടിരിക്കുന്ന നായിക. വിവാഹം കഴിച്ചിട്ടും ഭാര്യയെ ശ്രദ്ധിക്കാത്ത ഭര്‍ത്താവ്. അമ്മായിയമ്മയുടെ സംസാരരീതി, വീട്ടില്‍ നില്‍ക്കുമ്പോള്‍ പോലും മേക്കപ്പ് ഇടുന്ന വീട്ടമ്മമാര്‍ എന്ന് തുടങ്ങി ചന്ദനമഴയ്ക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഒരുപാട് പ്രേക്ഷകരെ സ്വന്തമാക്കാനും റേറ്റിംഗില്‍ ഉയരത്തിലെത്താനും പരമ്പരയ്ക്ക് സാധിച്ചിരുന്നു. ചന്ദനമഴയിലൂടെ വന്ന് പോയ അഭിനേതാക്കളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

 ചന്ദനമഴയെ കുറിച്ച് ശാലു

ചന്ദനമഴയിലെ അമൃത എന്ന വേഷത്തിലൂടെയായിരുന്നു മേഘ്‌ന വിന്‍സെന്റ് ശ്രദ്ധിക്കപ്പെടുന്നത്. അതുപോലെ തന്നെ വര്‍ഷയായിട്ടെത്തിയതിന് ശേഷമായിരുന്നു ശാലു കുര്യനും ജനപ്രീതി നേടിയെടുക്കുന്നത്. മിനിസ്‌ക്രീനില്‍ നിന്നും ശ്രദ്ധിക്കപ്പെട്ടതോടെ ശാലു കുര്യന് ബിഗ് സ്‌ക്രീനും അവസരങ്ങള്‍ ലഭിച്ചിരുന്നു. ചെറുതം വലുതമായ ഒരുപാട് വേഷങ്ങളില്‍ ഇതിനകം ശാലു സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X