മകനൊപ്പമുളള ആദ്യ ക്രിസ്മസ്, സന്തോഷം പങ്കുവെച്ച് നടി ശാലു കുര്യന്‍, വൈറലായി ചിത്രം

By Midhun Raj

ചന്ദനമഴയിലെ വര്‍ഷയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി ശാലു കുര്യന്‍. ജനപ്രിയ പരമ്പരയിലെ വില്ലത്തി വേഷം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ചന്ദനമഴയ്ക്ക് പിന്നാലെ തട്ടീം മുട്ടീം പരമ്പരയിലെ ശാലു കുര്യന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിധു എന്ന കഥാപാത്രത്തെയാണ് ജനപ്രിയ സീരിയലില്‍ നടി അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ഇരുപതിലധികം പരമ്പരകളിലാണ് നടി അഭിനയിച്ചത്. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും ശാലു കുര്യന്‍ ഭാഗമായിരുന്നു.

shalu-kurian

അതേസമയം 2017ലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. പത്തനംതിട്ട റാന്നി സ്വദേശി മെല്‍വിന്‍ ഫിലിപ്പാണ് നടിയെ ജീവിതസഖിയാക്കിയത്. പക്ക അറേഞ്ച്ഡ് മാര്യേജായിരുന്നു ഞങ്ങളുടെതേന്ന് ശാലു കുര്യന്‍ മുന്‍പ് തുറന്നുപറഞ്ഞിരുന്നു. അടുത്തിടെയാണ് നടി തട്ടീം മുട്ടീം പരമ്പരയില്‍ നിന്നും ഇടവേള എടുത്തത്. പിന്നാലെ അമ്മയായ വിവരം ശാലു കുര്യന്‍ ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി അഞ്ജന രംഗന്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

അല്ലിസ്റ്റര്‍ മെല്‍വിന്‍ എന്നാണ് കുഞ്ഞിന് താരം പേരിട്ടത്. അല്ലു എന്നാണ് ഓമനപ്പേര്. അതേസമയം മകന്‌റെ ആദ്യ ക്രിസ്തുമസിന് കുടുംബത്തിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച് ശാലു കുര്യന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഭര്‍ത്താവിനും മകനുമൊപ്പമുളള പുതിയ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് നടി എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ അറിയിച്ചത്. ജൂബിലി എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തിയത്.

2008ലാണ് ചിത്രം പുറത്തിറങ്ങിയത്. കപ്പല്‍ മുതലാളി, ആത്മകഥ, റോമന്‍സ്, ഹാപ്പി ജേണി പോലുളള സിനിമകളിലും ശാലു കുര്യന്‍ അഭിനയിച്ചു. സിനിമകള്‍ക്കും സീരിയലുകള്‍ക്കും പുറമ നിരവധി ടെലിവിഷന്‍ പരിപാടികളിലും നടി പങ്കെടുത്തിരുന്നു. കൃഷ്ണപക്ഷം എന്ന സീരിയലിലൂടെയായിരുന്നു ശാലു കുര്യന്‍ കരിയര്‍ തുടങ്ങിയത്. പിന്നാലെ മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ സീരിയലുകളില്‍ അഭിനയിച്ചു.

Read more about: shalu kurian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X