»   » വിവാഹമല്ല നിശ്ചയമാണ് നടന്നത് ചന്ദനമഴയിലെ വര്‍ഷ പറയുന്നു

വിവാഹമല്ല നിശ്ചയമാണ് നടന്നത് ചന്ദനമഴയിലെ വര്‍ഷ പറയുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം ശാലു കുര്യന്‍ വിവാഹിതയാകുന്നു. ഏപ്രില്‍ 22ന് കോട്ടയത്തെ സന്റ് തോമസ് പള്ളിയില്‍ വെച്ചാണ് മെല്‍വിനുമായുള്ള വിവഹാനിശ്ചയം നടത്തിയത്. റാന്നി സ്വദേശിയായ മെല്‍വിന്‍ ബോംബെയിലാണ് വളര്‍ന്നത്. മേയ് ഏഴിനാണ് വിവാഹം തീരുമാനിച്ചിട്ടുള്ളത്.

ഇന്ദിര ,സരയൂ, കല്ല്യാണി കളവാണി തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ശാലു കുര്യന്‍ ചന്ദനമഴയിലെ വില്ലത്തിയായാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്. പ്രതിശ്രുത വരനുമൊത്ത് ഫേസ് ബുക്ക് വിഡിയോയിലൂടെയാണ് എന്‍ഗേജുമെന്റായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ നടി പുറത്തുവിട്ടത്.

പ്രതിശ്രുത വരനുമൊത്ത് ഫേസ് ബുക്ക് ലൈവില്‍

ഒത്തിരി ആരാധകരുള്ള ശാലു ഫേസ് ബുക്കില്‍ അത്ര സജീവമല്ല. ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ ശാലുവിനെ ഫോളോ ചെയ്യുന്നത്. എന്നാല്‍ ഇതാദ്യമായാണ് താരം ഫേസ് ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുന്നത് അതും പ്രതിശ്രുതവരനൊപ്പം വിവാഹ നിശ്ചയ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ വേണ്ടി. റാന്നി സ്വദേശിയായ മെല്‍വിന്‍ എറണാകുളത്ത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്തു വരികയാണ്. മേയ് ഒന്‍പതിനാണ് ഇവരുടെ വിവാഹം.

രഹസ്യവിവാഹമൊന്നും നടത്തിയിട്ടില്ല

താന്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കുടുംബത്തിലാര്‍ക്കും ഇതുവരെ അത്തരത്തിലുള്ള ഒരു സ്വിറ്റേഷന്‍ ഇതുവരെയും വന്നിട്ടില്ല. വിവാഹ നിശ്ചയമാണ് മടത്തിയതെന്നും ശാലു പറഞ്ഞു.

ബോംബെയിലെ ബിസിനസ് മാഗന്റ്റ്, വരനെക്കുറിച്ച്

ബോംബെയിലെ ഏതോ ബിസിനസ് മാഗ്നറ്റുമായി രഹസ്യമായി വിവാഹം നടന്നുവെന്ന വാര്‍ത്ത തെറ്റാണ്. ഈ പാവം ചെറുക്കനെ കണ്ടിട്ടാണോ ബിസിനസ്സ് മാഗ്നറ്റെന്നൊക്കെ പറയുന്നതെന്നും താരം ചോദിക്കുന്നു. പ്രതിശ്രുത വരനുമൊത്തുള്ള ഫേസ് ബുക്ക് വിഡിയോയിലൂടെയാണ് ശാലു കാര്യങ്ങള്‍ വിശദീകരിച്ചത്.

മാഗ്നറ്റൊക്കെ തന്നെ, പക്ഷേ ബോംബൈയിലല്ല

കുറച്ചു സമയത്തേക്കാണെങ്കിലും തന്നെ ബോംബെയിലെ ബിസിനസ് മാഗ്നറ്റ് എന്നൊക്കെ വിശേഷിപ്പിച്ചു കേട്ടതില്‍ സന്തോഷമുണ്ട്. മാഗ്നറ്റൊക്കെ തന്നെയാണ് പക്ഷേ ബോംബൈയിലല്ലെന്നും വരനു പറഞ്ഞു.

English summary
Shalu kurian facebook live with fiancee.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam