»   » ശസ്ത്രക്രിയ വിജയകരം, ആശുപത്രി വിട്ടെന്ന് ശരണ്യ

ശസ്ത്രക്രിയ വിജയകരം, ആശുപത്രി വിട്ടെന്ന് ശരണ്യ

Posted By: Sanviya
Subscribe to Filmibeat Malayalam

ശസ്ത്രക്രിയ വിജയകരമായിരുന്നു. താന്‍ സുഗമായിരിക്കുന്നുവെന്ന് സീരിയല്‍ താരം ശരണ്യ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ട്യൂമര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ വിവരം അറിയിച്ചത്.

എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ശരണ്യ നന്ദി പറഞ്ഞു. ആഗസ്റ്റ് ആറിനാണ് നടിയെ ശസ്ത്രക്രിയയ്ക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിച്ചത്. ട്യൂമറിനുള്ള മൂന്നാമത്തെ ശസ്ത്രക്രിയായിരുന്നു ഇത്.

saranya

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്. സീരിയലുകളില്‍ സജീവമായിരുന്ന സമയത്താണ് നടിയ്ക്ക് ട്യൂമറിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. പിന്നീട് നാട്ടില്‍ തിരിച്ചെത്തി ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തിയപ്പോഴാണ് അറിയുന്നത് രോഗം ചെറുതല്ല. ട്യൂമറാണെന്ന്.

രണ്ടാമത്തെ സര്‍ജറിയില്‍ നല്ല പേടി തോന്നിയിരുന്നതായി നടി പറഞ്ഞിരുന്നു. ചിലപ്പോള്‍ തളര്‍ച്ച സംഭവിച്ചേക്കുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകൊണ്ട് അന്നും ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ശരണ്യ പറഞ്ഞു. ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Actress Sharanya facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam