»   » അസുഖം മൂടി വച്ചില്ല, ഞാന്‍ പ്രചോദനമാവണം.. വേദനകളില്‍ നിന്ന് തിരിച്ചുവന്ന ശരണ്യ പറഞ്ഞത്

അസുഖം മൂടി വച്ചില്ല, ഞാന്‍ പ്രചോദനമാവണം.. വേദനകളില്‍ നിന്ന് തിരിച്ചുവന്ന ശരണ്യ പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ - സീരിയല്‍ താരങ്ങളുടെ സ്വകാര്യതയെ കുറിച്ചറിയാന്‍ എപ്പോഴും ആരാധകര്‍ക്ക് താത്പര്യമുണ്ടാവാറുണ്ട്. കഴിയുന്നതും താരങ്ങള്‍ തങ്ങളുടെ വ്യക്തി ജീവിതം മറച്ചുവയ്ക്കാന്‍ ശ്രമിയ്ക്കും. വിവാഹവും വിവാദവുമൊക്കെ എത്ര മറച്ചുവച്ചാലും പുറത്ത് വരും. അസുഖത്തിന്റെ കാര്യം അങ്ങനെയല്ല.. അത് മറച്ചുവയ്ക്കാന്‍ കഴിയും. എന്നാല്‍ നടി ശരണ്യ അത് ചെയ്തില്ല.

മൂന്ന് തവണ ട്യൂമറിന് ശസ്ത്രക്രിയ നടത്തിയ ശരണ്യ അഭിമുഖങ്ങളില്‍ പങ്കെടുത്ത് തന്നെ തന്റെ അസുഖ വിവരം ലോകത്തെ അറിയിച്ചു. അസുഖത്തിന്റെ വേദന അനുഭവിയ്ക്കുന്നവര്‍ത്ത് താനൊരു പ്രചോദനം ആകണം എന്നാണ് ശരണ്യ പറഞ്ഞത്. തിരിച്ചുവരാന്‍ കഴിയും എന്ന വിശ്വാസം അവര്‍ക്ക് നല്‍കാന്‍ ചിലപ്പോള്‍ ഈ വെളിപ്പെടുത്തല്‍ കൊണ്ട് കഴിഞ്ഞേക്കാം എന്ന് നടി പറയുന്നു

തമിഴിലും മലയാളത്തിലും സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് ശരണ്യയ്ക്ക് രോഗം പിടിപെട്ടത്. തുടര്‍ന്ന് അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്നു. സീരിയലുകളില്‍ വില്ലത്തിയാണെങ്കിലും, ജീവിതത്തില്‍ നായികയാണ് ശരണ്യ.

പെട്ടന്ന് വന്ന ദുരന്തം

തമിഴിലും മലയാളത്തിലും സീരിയല്‍ തിരക്കുകളുമായി നില്‍ക്കുമ്പോഴാണ് ആ ദുരന്ത വാര്‍ത്ത അറിഞ്ഞത്. ഇടയ്ക്കിടെ തലവേദന വരമായിരുന്നെങ്കിലും ശരണ്യ അത് കാര്യമാക്കിയില്ല. ഒടുവില്‍ സഹിക്കവയ്യാത്ത തലദേവന വന്നപ്പോഴാണ് ആശുപത്രിയില്‍ പോയത്. ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് വൈദ്യശാസ്ത്രം സ്ഥിരീകരിച്ചപ്പോള്‍ അനിയന്‍ ബോധം കെട്ടുപോയത്രെ.

വേദനകള്‍ സഹിച്ച് തിരിച്ചുവന്നു

ഒരു ഓണക്കാലത്തായിരുന്നു ശരണ്യയുടെ രോഗവിവരം തിരിച്ചറിഞ്ഞത്. തുടര്‍ച്ചയായി മൂന്ന് ശസ്ത്രക്രിയകള്‍ നടത്തി ശരണ്യ തിരിച്ചുവന്നു. തിരിച്ചുവരമോ എന്ന് സംശയമുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവത്രെ. സീരിയല്‍ താര സംഘടനയായ ആത്മയുടെയും മറ്റ് സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാമിപ്യം തനിക്ക് തിരിച്ചുവരാനുള്ള ശക്തി നല്‍കി എന്ന് അസുഖം ബേധമായ ശേഷം ശരണ്യ പറഞ്ഞിരുന്നു.

തിരിച്ച് സീരിയലിലെത്തി

രോഗം പൂര്‍ണമായും ബേധമായ ശേഷം ശരണ്യ സീരിയല്‍ ലോകത്തേക്ക് തിരിച്ചെത്തി. കറുത്ത മുത്ത് എന്ന സീരിയലില്‍ കന്യ എന്ന വില്ലത്തിയെ അവതരിപ്പിച്ച് കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും രോഗം പിടികൂടിയത്. സിരിയലില്‍ നിന്നും ഇടവേളയെടുത്ത് രണ്ടാമതും ശരണ്യ ആശുപത്രിയിലെത്തിയത്രെ. മൂന്നാം തവണയും ട്യൂമറിന് ശസ്ത്രക്രിയയ്ക്ക് വിധേയായി

ശരണ്യ സീരിയലില്‍

2006 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന സീരിയലിലൂടെയാണ് ശരണ്യയുടെ അരങ്ങേറ്റം. ദൂരദര്‍ശനിലാണ് സൂര്യോദയം സംപ്രേക്ഷണം ചെയ്തിരുന്നത്. തുടര്‍ന്ന് മന്ത്രകോടി, അവകാശികള്‍, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ ശരണ്യ മലയാളികള്‍ക്ക് സുപരിചിതയായി. കറുത്തമുത്തിലാണ് ശരണ്യയെ ഏറ്റവുമൊടുവില്‍ കണ്ടത്.

അന്യഭാഷയില്‍

മലയാളത്തില്‍ മാത്രമല്ല, തമിഴ് - തെലുങ്ക് സീരിയലുകളിലും ശരണ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ദൈവം തന്ത വീട് എന്ന സീരിയലില്‍ സീത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സ്വാതി എന്ന തെലുങ്ക് സീരിയലിലും ശരണ്യയുടെ വേഷം ശ്രദ്ധേയമായിരുന്നു.

സിനിമയില്‍

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചോട്ടാ മുംബൈ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷം ചെയ്ത് ശരണ്യ സിനിമയിലും എത്തി. തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ചാക്കോ രണ്ടാമന്‍ എന്നിവയാണ് ശരണ്യ അഭിനയിച്ച മറ്റ് മലയാള സിനിമകള്‍. പച്ചൈ എങ്കിറ കാത്ത് എന്ന തമിഴ് ചിത്രത്തിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്.

English summary
Actress Sharanya Sasi diagnosed with tumour again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X