4 വര്‍ഷം മുന്‍പുണ്ടായ വിശേഷത്തെ കുറിച്ച് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് നടി ശില്‍പ ബാല പറയുന്നു!
ടെലിവിഷന്‍ അവതാരകമാരില്‍ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരകയാണ് ശില്‍പ ബാല. ഭാവന, സയനോര, ഷഫ്‌ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ശില്‍പയും വാര്‍ത്തകളില്‍ നിറയാറുള്ളത്. എന്നാലിപ്പോള്‍ ഭര്‍ത്താവിനൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ് വീട്ടിലെ സന്തോഷ വാര്‍ത്ത കൂടി പങ്കുവെച്ചത്. ശില്‍പയും ഭര്‍ത്താവും കൂടി നാലാം വിവാഹവാര്‍ഷികം ആഘോഷിക്കുകയായിരുന്നു. 2016 ആഗസ്റ്റ് പതിനെട്ടിനായിരുന്നു താരവിവാഹം നടക്കുന്നത്. കൃത്യം നാല് വര്‍ഷം മുന്‍പ് ഈ ദിവസം നടന്ന കാര്യത്തെ കുറിച്ചും അന്ന് മുതലിങ്ങോട്ടുള്ള തങ്ങളുടെ ബന്ധത്തെ കുറിച്ചുമൊക്കെ നടി പറയുന്നു.

'നാല് വര്‍ഷം മുന്‍പ് കൃത്യം ഈ സമയത്ത് ഞങ്ങള്‍ സദ്യ കഴിക്കുകയും അത് റെക്കോര്‍ഡ് ചെയ്യുന്ന ക്യാമറമാന്മാരെ നോക്കി പരസ്പരം ചിരിക്കുകയും ചെയ്യുകയായിരുന്നു. നാല് വര്‍ഷവും ഒപ്പം ഒരു കുഞ്ഞുമുണ്ട്. രണ്ട് പേരുടെയും വായില്‍ ഭക്ഷണം നിറയുമ്പോള്‍ അല്ലാതെ ഞങ്ങളുടെ സംസാരം നിര്‍ത്താറില്ല. എന്റെ ലുബ്‌സ്റ്റാറിന് വിവാഹവാര്‍ഷിക ആശംസകള്‍. നിബന്ധനകളൊന്നുമില്ലാതെ ഞാന്‍ സ്‌നേഹിക്കുന്ന മറ്റാരുമില്ല' എന്നും ശില്‍പ പറയുന്നു.
Recommended Video
അവതാരകയില്‍ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ ശില്‍പ ബാല വിവാഹശേഷവും സജീവമായി കരിയര്‍ മുന്നോട്ട് കൊണ്ട് പോവുകയാണ്. ഭര്‍ത്താവ് വിഷ്ണുവിനും മകള്‍ യാമിയ്ക്കുമൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്നതിനെ കുറിച്ചും പലപ്പോഴും ശില്‍പ തന്നെ ആരാധകരോട് പറയാറുണ്ട്. കൊവിഡ് കാലമായതിനാല്‍ ഇത്തവണ കാര്യമായ ആഘോഷങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് അറിയുന്നത.

കൊറോണ കാരണം മകള്‍ യാമികയില്‍ നിന്നും മാറി നില്‍ക്കേണ്ട സാഹചര്യത്തെ കുറിച്ചാണ് മാസങ്ങള്‍ക്ക് മുന്‍പ് ശില്‍പ പറഞ്ഞിരുന്നു. ഷൂട്ടിന്റെ ആവശ്യത്തിന് കൊച്ചിയിലേക്ക് വന്ന ശില്‍പ മകളെ ദുബായില്‍ മാതാപിതാക്കള്‍ക്കൊപ്പം ഏല്‍പ്പിക്കുകയായിരുന്നു. പെട്ടെന്ന് ലോക്ഡൗണ്‍ വന്നതോടെ തിരികെ പോവാന്‍ പറ്റാതെ വന്നു. അവളെ വീഡിയോ കോളിലൂടെയാണ് താനും വിഷ്ണുവും കാണുന്നതെന്ന് നടി പറഞ്ഞിരുന്നു.
തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് മകളുള്ളത്. അവള്‍ സുരക്ഷതിമായ ഇടത്തും സുരക്ഷതിമായ കൈകളില്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ വലിയ ആശ്വാസമാണ് തോന്നുന്നതെന്നും അന്ന് ശില്‍പ പറഞ്ഞിരുന്നു. അതുപോലെ തന്നെ സഹോദരിയെ കുറിച്ചെഴുതിയ പോസ്റ്റും കഴിഞ്ഞ മാസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ശിൽപയുടെ പോസ്റ്റ് കാണാം


Click it and Unblock the Notifications











