കഴിഞ്ഞ മൂന്ന് സീസണിലേക്കും അവർ ക്ഷണിച്ചിരുന്നു, എന്തിന് വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണം?; ശ്രുതി

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അറുപത്തിയഞ്ച് ദിവസം പൂർത്തിയാക്കി കഴിഞ്ഞു. പതിനൊന്ന് പേരാണ് ഹൗസിൽ അവശേഷിക്കുന്നത്. ശക്തമായ മത്സരം ഹൗസിനുള്ളിലും പുറത്ത് ഫാൻസുകാർ തമ്മിലും പിആറുകൾ തമ്മിലുമെല്ലാം നടക്കുന്നുണ്ട്. ഇമേജിനെ ഭയക്കാത്തവർക്ക് ധൈര്യമായി സമീപിക്കാവുന്ന ഷോ കൂടിയാണ് ബി​ഗ് ബോസ്. പലരും സമൂഹത്തിൽ മോശക്കാരനായി തീരുമോ നെ​ഗറ്റിവിറ്റി കരിയർ നശിപ്പിക്കുമോയെന്ന് ഭയന്നാണ് ക്ഷണം ലഭിച്ചാലും പങ്കെടുക്കാൻ മടിക്കുന്നത്.

തനിക്കും കഴിഞ്ഞ മൂന്ന് സീസണിലേക്കും ക്ഷണം വന്നിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ നടി ശ്രുതി രജനികാന്ത്. എന്നാൽ കാണാൻ മാത്രമെ താൽപര്യമുള്ളുവെന്നും പോകാൻ താൽപര്യമില്ലെന്നും ശ്രുതി ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ടോപ്പ് ഫൈവ് പ്രെഡിക്ഷനും ശ്രുതി നടത്തി.

Shruthi Rajanikanth
Photo Credit: Shruthi Rajanikanth / Instagram

ബി​ഗ് ബോസ് ഞാൻ കാണാറുണ്ട്. അക്ബറിക്ക എന്റെ ഫ്രണ്ടാണ്. ഇത്തവണത്തെ സീസണിൽ കയറിയ ഒട്ടുമിക്ക ആളുകളേയും എനിക്ക് അറിയാം. അതുകൊണ്ട് എപ്പിസോഡുകൾ കാണാൻ കുറച്ച് കൂടി ക്യൂരിയോസിറ്റിയുണ്ട്. അനുവിനേയും ആര്യനേയും ഷാനവാസിക്കയേയും സരി​ഗ ചേച്ചിയേയുമെല്ലാം അറിയാം. ടോപ്പ് ഫൈവിൽ അനീഷ്, ഷാനവാസ്, അനു, സാബുമാൻ തുടങ്ങിയവർ വന്നേക്കും. സാബുമാനെ എനിക്ക് ഇഷ്ടമാണ്.

ഈറ്റ് ഫൈവ് സ്റ്റാർ ഡു നത്തിങ്ങ് എന്നുള്ളതുപോലെയാണ് സാബുമാൻ. ബി​ഗ് ബോസ് ഒരു റിയാലിറ്റി ഷോയാണ്. അതിനുള്ളിൽ റിയലായി നിൽക്കണമെന്നേ അവർ പറഞ്ഞിട്ടുള്ളു. അടി ഉണ്ടാക്കണമെന്ന് പറഞ്ഞിട്ടില്ല. അവർ ട്രി​ഗർ ചെയ്യുമ്പോൾ മത്സരാർത്ഥികൾക്ക് ട്രി​ഗറാകാം ആകാതിരിക്കാം. സാബുമാന് വഴക്ക് ഉണ്ടാക്കാൻ താൽപര്യമുണ്ടാവില്ല.

അങ്ങനെയുള്ള ആളുകളും നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ. എന്റെ അച്ഛനൊക്കെ അതുപോലൊരാളാണ്. പറയേണ്ട കാര്യങ്ങൾ സാബുമാൻ പറയുന്നുമുണ്ട്. അതുപോലെ നെവിനേയും എനിക്ക് ഇഷ്ടമാണ്. വ്യക്തി എന്ന നിലയിൽ നെവിന്റെ ചില കാര്യങ്ങളിൽ കോൺട്രഡക്ടറി ഫാക്ടറുണ്ട്. പക്ഷെ എന്റർടെയ്നറാണ്. അതുപോലെയാണ് സാബുമാൻ. പുള്ളിയെ കാണുമ്പോൾ ഒരു സന്തോഷമാണ്. വെറുതെ അടിയുണ്ടാക്കുന്നില്ല.

ആവശ്യമുള്ള കാര്യങ്ങൾ പറയേണ്ടിടത്ത് പറയുന്നുമുണ്ട്. എനിക്കും ബി​ഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നു. ഷോ കാണാനെ താൽപര്യമുള്ളു. പോകാൻ താൽപര്യമില്ല. കഴിഞ്ഞ മൂന്ന് സീസണിലും എനിക്ക് അടുപ്പിച്ച് ക്ഷണം വന്നിരുന്നു. എന്തിനാണ് വെറുതെ പോയി നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നത്. എന്റെ നാട്ടിൽ നിന്നും ഒരാൾ പങ്കെടുക്കുന്നുണ്ട് ലക്ഷ്മി. പക്ഷെ ലക്ഷ്മി ആദിലയേയും നൂറയേയും കുറിച്ച് പറഞ്ഞ കാര്യങ്ങളോട് യോജിപ്പില്ല.

Shruthi Rajanikanth
Photo Credit: Shruthi Rajanikanth / Instagram

ആദിലയും നൂറയുമൊക്കെ അവരുടേതായ രീതിയിൽ ജീവിച്ചോട്ടെ. ഒരുപാട് ബുള്ളി ചെയ്യരുത്. ആദിലയുടേയും നൂറയുടേയും മാതാപിതാക്കളുടെ കാഴ്ചപ്പാട് നമ്മുടേത് പോലെയായിരിക്കില്ല. വ്യത്യസ്തമായിരിക്കും. അതുപോലെ മാതാപിതാക്കളിൽ നിന്നും അവർക്കുണ്ടായ അനുഭവങ്ങളും വ്യത്യസ്തമായിരിക്കും... നമുക്ക് അത് അറിയില്ല. അതേ കുറിച്ച് പറയാനും അവകാശമില്ല. എല്ലാം വ്യക്തിപരമാണ്. കോ എക്സിസ്റ്റൻസ് എന്നൊന്ന് ഉണ്ടല്ല.

പ്രളയമോ സുനാമിയോ വന്നാൽ നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഈ ഒരു ഭൂമിയിൽ അല്ലേ നിൽക്കാൻ പറ്റു. വേറെ എവിടേയും പോകാൻ പറ്റില്ലല്ലോ. ആ സമയത്ത് ആരും സെക്ഷ്വാലിറ്റി ചോദിക്കില്ല. സർവൈവൽ മാത്രമായിരിക്കും ആലോചിക്കുക. വെള്ളവും ഭക്ഷണവും പാർപ്പിടവുമൊക്കെ മാത്രമാകും ആ സമയത്ത് പരസ്പരം ചോദിക്കുക.

ഞാൻ എല്ലാ കാലവും മനുഷ്യത്വത്തിൽ വിശ്വസിക്കുന്നയാളാണ്. ആദിലയേ‌യും നൂറയേയും ഒരോ വ്യക്തികളായി കാണുക. പിന്നെ ബി​ഗ് ബോസിൽ ഫേവറേറ്റ് കണ്ടസ്റ്റന്റ് ഇല്ല. അതിങ്ങനെ ഓരോ എപ്പിസോഡ് കഴിയുന്തോറും മാറിയും തിരിഞ്ഞും ഇരിക്കുമെന്നും ശ്രുതി രജനികാന്ത് പറയുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X