'മുട്ടക്കള്ളിയെന്ന് വരെ എന്നെ വിളിച്ചു, ദിൽഷയോടും റംസാനോടും പറഞ്ഞിരുന്നു, നല്ല കാശും കിട്ടി'; ശ്വേത മേനോൻ!
തന്റെ ബി ഗ് ബോസ് സിനിമ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്വേത മേനോൻ
ശ്വേത മേനോൻ, നിത്യ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ കുമ്പഴ സംവിധാനം ചെയ്ത പള്ളിമണി എന്ന ചിത്രത്തിന്‍റെ പ്രദർശനം തിയേറ്ററുകളിൽ ആരംഭിച്ച് കഴിഞ്ഞു. സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് പള്ളിമണി. 14 വർഷങ്ങൾക്ക് ശേഷമാണ് നിത്യ വീണ്ടും സിനിമയിൽ സജീവമാകുന്നത്. 2007ൽ പുറത്തറങ്ങിയ സൂര്യ കിരീടം എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്. സിനിമയുടെ പ്രമോഷൻ തിരക്കിലാണ് ശ്വേത മേനോൻ അടക്കമുള്ള താരങ്ങൾ. പള്ളിമണി സിനിമയുടെ പോസ്റ്റര്‍ കീറിയ സംഭവം വിവാദമായിരുന്നു.
ശ്വേത മേനോനും നിത്യ ദാസും ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. തന്നോടുള്ള വിരോധം കൊണ്ടാണ് സിനിമയെ ആക്രമിക്കുന്നതെങ്കില്‍ അത് ഭീരുത്വമാണ് നേര്‍ക്കുനേര്‍ വരണമെന്ന് ശ്വേത പ്രതികരിച്ചിരുന്നു. സിനിമ റിലീസ് ചെയ്യുമ്പോള്‍ പൊങ്കാലയിട്ട് നശിപ്പിക്കുമെന്ന് വരെ ചിലര്‍ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും ശ്വേത പറഞ്ഞിരുന്നു. സെലക്ടീവായി സിനിമ ചെയ്യുന്ന ശ്വേത മേനോൻ ബി ഗ് ബോസ് മലയാളം സീസൺ 1ലെ മത്സരാർഥിയുമായിരുന്നു.

ഇപ്പോഴിത ബി ഗ് ബോസ് സീസൺ 5 തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തന്റെ ബി ഗ് ബോസ് സിനിമ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്വേത മേനോൻ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ. തന്നെ പലരും ഹൗസിനുള്ളിൽ വെച്ച് വ്യക്തിഹത്യ ചെയ്തുവെന്നും ശ്വേത മേനോൻ പറഞ്ഞു. ദിൽഷയുടേയും റംസാന്റേയും സോൾട്ട് ആന്റ് പെപ്പർ സിനിമയിലെ സോങ് ഉപയോ ഗിച്ചുള്ള ഡാൻസ് ഞാൻ കണ്ടിരുന്നു. ഞാൻ കമന്റും ചെയ്തിരുന്നുവെന്ന് തോന്നുന്നു. മറ്റുള്ളവരെ പ്രശംസിക്കുന്നതിൽ അതിയായി ഞാൻ സന്തോഷിക്കാറുണ്ട്.
അത് ചെയ്താൽ നമുക്കൊന്നും നഷ്ടപ്പെടില്ല. മറ്റുള്ളവരുടെ നല്ല പ്രവൃത്തിയെ പ്രശംസിക്കണം. എല്ലാ സിനിമകളുടെ ഷൂട്ടിങ് മെമ്മറികൾ എനിക്ക് ഇപ്പോഴുമുണ്ട്. സോൾട്ട് ആന്റ് പെപ്പർ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ തന്നെ ഈ സിനിമ ഹിറ്റാകുമെന്ന് എനിക്ക് തോന്നിയിരുന്നു. അത് ഞാൻ സെറ്റിൽ പലരോടും പറയുകയും ചെയ്തിരുന്നു. അന്ന് അതാരും വിശ്വസിച്ചില്ല. എനിക്ക് മായ എന്ന കഥാപാത്രവുമായി റിലേറ്റ് ചെയ്യാൻ പറ്റിയിരുന്നു. അതുകൊണ്ടാണ് സോൾട്ട് ആന്റ് പെപ്പർ സിനിമ ചെയ്യാൻ തീരുമാനിച്ചത്.
സോഷ്യൽമീഡിയ വളരെ നല്ലതാണ്. പക്ഷെ ആക്ഷേപിക്കുന്നത് നല്ലതല്ല. അഭിപ്രായ പ്രകടനം ആക്ഷേപിക്കാതെയും ചെയ്യാൻ സാധിക്കും. പണ്ട് സിനിമ ചെയ്ത് കഴിഞ്ഞാൽ വീട്ടിൽ പോകാം. മാർക്കറ്റിങിന് പോകേണ്ട. ഇന്ന് മാർക്കറ്റിങും ചെയ്യണം. ഷൂട്ടിങിനേക്കാൾ ബുദ്ധിമുട്ടാണ് സിനിമയുടെ മാർക്കറ്റിങ്. ഫ്രീഡം കിട്ടിയെന്നതിന്റെ പേരിൽ ആരേയും എന്തും പറയാമെന്ന രീതിയാണ് സോഷ്യൽമീഡിയയിൽ. ബി ഗ് ബോസിൽ ഉണ്ടായിരുന്ന കുറച്ച് ദിവസം മനോഹരമായിരുന്നു. മുപ്പത്തിയഞ്ച് ദിവസത്തോളം നിൽക്കാൻ സാധിച്ചു.

നല്ല കാശ് കിട്ടി. നന്നായി എഞ്ചോയ് ചെയ്തു. ഞാൻ എന്നെ തന്നെ കാണാനും പരിചയപ്പെടാനുമാണ് ബി ഗ് ബോസിലേക്ക് പോയത്. എവിടെയൊക്കയോ ഞാൻ എന്നെ മറന്നുപോയോയെന്ന തോന്നലുണ്ടായിരുന്നു. നമ്മൾ വളരെ പ്രോട്ടക്ടട് ലൈഫാണ് നയിക്കുന്നത്. അതുകൊണ്ട് ഒരു യുദ്ധം നടക്കുന്നിടത്ത് പോയാൽ എന്ത് സംഭവിക്കുമെന്ന് അറിയാനാണ് ബി ഗ് ബോസിൽ പോയത്. അവിടെ ചെന്ന് കുറച്ച് ദിവസം പിന്നിട്ടപ്പോൾ എനിക്ക് മനസിലായി എനിക്ക് അവിടം ശരിയാവില്ലെന്ന്.
കുറച്ച് മാറണം... അഭിപ്രായം പറയണം. മാത്രമല്ല ഹൗസിനുള്ളിൽ നിൽക്കുമ്പോഴും എനിക്ക് നല്ല ബോധമുണ്ടായിരുന്നു പുറത്ത് എനിക്ക് ഒരു ജീവിതമുണ്ടെന്ന്. ഹൗസിൽ വെച്ച് മുട്ടക്കള്ളിയെന്ന പേര് വരെ വീണു എനിക്ക്. പക്ഷെ ഞാൻ ആരേയും വ്യക്തഹത്യ ചെയ്തില്ല. അത് ചെയ്യാൻ വളരെ എളുപ്പമാണ്. മുട്ട മാത്രമല്ലേ ഞാൻ കട്ടുള്ളൂ. ലാലേട്ടന്റെ പേഴ്സണാലിറ്റി മറ്റൊരാളുമായി താരതമ്യപ്പെടുത്താൽ പറ്റില്ല. ലാലേട്ടൻ അല്ലാതെ മറ്റൊരാൾക്കും ബി ഗ് ബോസ് ഹോസ്റ്റ് ചെയ്യാൻ പറ്റില്ല. ലാലേട്ടന് പകരം ആളില്ല. ശ്വേത മോനോൻ പറഞ്ഞു.


Click it and Unblock the Notifications