കിട്ടാത്തതുകൊണ്ടല്ല വേണ്ടെന്ന് വെച്ചു, കാണാൻ അവസരം ഉണ്ടായിരുന്നു, എന്നെ ഞരമ്പ് രോ​ഗിയായി ചിത്രീകരിച്ചു; സൂര്യ

By Desk

ബി​ഗ് ബോസ് മലയാളം സീസൺ മൂന്നിൽ മത്സരാർത്ഥിയായി എത്തി ശ്രദ്ധ നേടിയ നടിയും മോഡലുമെല്ലാമാണ് സൂര്യ മേനോൻ. കേരളത്തിലെ ആദ്യ വനിതാ ഡിജെ എന്ന വിശേഷണവും സൂര്യയ്ക്ക് സ്വന്തമാണ്. മോഡലിങ്ങിലാണ് താരമിപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജീവിതത്തില്‍ ഓട്ടേറെ ദുരനുഭവങ്ങള്‍ നേരിട്ടിട്ടും അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് വന്നിട്ടുള്ള സൂര്യ ബി​ഗ് ബോസിൽ മത്സരാർത്ഥിയായിരുന്ന സമയത്ത് വലിയ രീതിയിൽ വിമർശനവും ട്രോളും ഏറ്റുവാങ്ങിയിരുന്നു.

സഹമത്സരാർത്ഥിയായിരുന്ന നടൻ മണിക്കുട്ടനോട് ഹൗസിൽ വെച്ച് തോന്നിയ പ്രണയത്തെ കുറിച്ചും സൂര്യ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ സൂര്യയുമായി സൗഹ‍ൃദം നിലനിർത്തിക്കൊണ്ട് പോകാൻ മാത്രമെ മണിക്കുട്ടൻ ആ​ഗ്രഹിച്ചിരുന്നുള്ളു. ഇപ്പോഴും ഇരുവരും അവിവാഹിതരാണ്.

Soorya Menon
Photo Credit: Soorya Menon / manikuttan (Instagram)

ഇപ്പോഴിതാ വിവാഹം, പ്രണയം എന്നിവയെ കുറിച്ചെല്ലാം മനസ് തുറക്കുകയാണ് സൂര്യ. പ്രണയം തുറന്ന് പറഞ്ഞതിന്റെ പേരിൽ എല്ലാവരും ചേർന്ന് തന്നെ ഞരമ്പ് രോ​ഗിയായി ചിത്രീകരിച്ചുവെന്നും ബി​ഗ് ബോസിനുശേഷമുള്ള അനുഭവം പങ്കിട്ട് സൂര്യ പറഞ്ഞു. അവിഹിതത്തിന്റേയും സിറ്റുവേഷൻഷിപ്പ് തുടങ്ങി പല ഷിപ്പുകളുടേയും കാലമാണിപ്പോൾ. ഞാനൊക്കെ നയന്റീസിൽ ഉള്ളതാണ് അതുകൊണ്ട് ഇതൊന്നും എഞ്ചോയ് ചെയ്യാൻ തോന്നാറില്ല.

ലെറ്ററിന്റേയും വഴിയോരത്ത് കാത്തിരുന്നുള്ള പ്രണയത്തിന്റേയും ടൈപ്പ് ആളാണ്. എന്റെ മനസ് അങ്ങനെയാണ്. ഇപ്പോഴത്തെ ആളുകൾ ഇതൊക്കെ എഞ്ചോയ് ചെയ്യുന്നുണ്ടെങ്കിൽ അവർ എഞ്ചോയ് ചെയ്യട്ടെ. ഞാൻ വിചാരിക്കുന്നതുപോലെ എല്ലാവരും വിചാരിക്കണമെന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ. എന്റെ നഷ്ടപ്രണയം ഏതാണെന്ന് എല്ലാവർക്കും അറിയാമല്ലോ.

പിന്നെ അങ്ങനൊരു ചോദ്യം ആവശ്യമില്ല. കിട്ടാതെ പോയ പ്രണയം ഒന്നേയുള്ളു. ലിവിങ് ടു​ഗെതറിനോട് എനിക്ക് ഒട്ടും താൽപര്യമില്ല. കല്യാണം നല്ലത് വരികയാണെങ്കിൽ നോക്കും. കല്യാണം നടന്നില്ലെങ്കിലും വിഷമമൊന്നുമില്ല. പണ്ടാണ് ഒരു നിശ്ചിത പ്രായമായാൽ കല്യാണം കഴിക്കണമെന്ന് നിർബന്ധിക്കുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയൊന്നും ഇല്ല.

അറുപതാം വയസിലും എഴുപതാം വയസിലും വരെ ആളുകൾ കല്യാണം കഴിക്കുന്നുണ്ട്. കല്യാണം എന്നത് യോ​ഗമല്ലേ. തലവര എന്നൊന്ന് ഉണ്ടല്ലോ. അതുണ്ടെങ്കിൽ നടക്കും ഇല്ലെങ്കിൽ ഇല്ല. കിട്ടാത്തതുകൊണ്ട് ഞാൻ വിഷമിച്ച് നടക്കുന്നുമില്ല. കിട്ടാത്തതുകൊണ്ടല്ല. വേണ്ടായെന്ന് വെച്ചിട്ടാണ്. ഞാൻ പ്രണയിച്ച ആളെ കാണാൻ അവസരം ഉണ്ടായിരുന്നു. പക്ഷെ ഞാനായിട്ട് തന്നെ ഒഴിഞ്ഞ മാറിപ്പോയി.

Soorya Menon
Photo Credit: Soorya Menon / Instagram

ഫ്രണ്ടായിട്ട് തുടരാമായിരുന്നില്ലേയെന്ന് ചോദിച്ചാൽ ഞങ്ങൾ പുറത്ത് വന്നപ്പോഴേക്കും തെറ്റിദ്ധാരണ പരത്താൻ ഒരുപാട് പേർ ക്യു നിൽക്കുന്നുണ്ടായിരുന്നു. ആ ഒരു ട്രാപ്പിൽ ആളും പെട്ടു. പിന്നെ എന്നെ ഞരമ്പ് രോ​ഗിയായി എല്ലാവരും ചിത്രീകരിച്ചു. പക്ഷെ ഞാൻ അങ്ങനൊരാളേയല്ല. ഒരാളോട് ഇഷ്ടം തോന്നി അത് പറഞ്ഞു. അത്രേയുള്ളു. ഞാൻ സ്ട്രെയിറ്റ് ഫോർവേഡായിട്ടുള്ള പേഴ്സണാണ്. അത് തെറ്റാണന്നും തോന്നിയിട്ടില്ല. ഞങ്ങളുടെ സീസൺ ലൈവായിരുന്നില്ല.

അതുകൊണ്ട് അവിയൽ പരുവത്തിലാണ് നിങ്ങൾ ഞങ്ങളുടെ ബി​​ഗ് ബോസ് കണ്ടത്. സീസൺ നാല് മുതലാണ് ലൈവ് വന്ന് തുടങ്ങിയത്. അതുകൊണ്ട് പല കാര്യങ്ങളും തെറ്റായ രീതിയിലാണ് വെളിയിൽ വന്നത്. ഞാൻ പുറകെ നടക്കുന്നൊരാളായും ചിത്രീകരിക്കപ്പെട്ടു. പെട്ട് പോയതാണ്. കാരണം ഒരിടത്ത് അടിച്ചിട്ട് കിടക്കുമ്പോൾ ഒരാൾ കെയർ ചെയ്യുമ്പോൾ ഇഷ്ടം തോന്നി പോകും.

വേറെ എന്റർടെയ്ൻമെന്റ് ഒന്നും ഇല്ലല്ലോ. മൊബൈൽ, പത്രം ഒന്നുമില്ലല്ലോ അവിടെ. കണ്ടവരെ തന്നെ കണ്ടോണ്ടിരിക്കുമ്പോൾ പ്രണയം തോന്നിപ്പോകുമെന്നും സൂര്യ പറയുന്നു. ​ഗ്രാന്റ് ഫിനാലെയ്ക്ക് തൊട്ടരികിൽ വരെ എത്തിയശേഷമാണ് സൂര്യ ബി​ഗ് ബോസ് ഷോയിൽ നിന്നും എവിക്ടായത്. ആ സീസണിൽ വിജയിച്ചത് മണിക്കുട്ടനായിരുന്നു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X