മലയാളികളുടെ മാനസപുത്രി എങ്ങും പോയിട്ടില്ല! തിരിച്ചുവരവിനെക്കുറിച്ച് വാചാലയായി ശ്രീകല!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ശ്രീകല. എന്‍രെ മാനസപുത്രിയിലെ സോഫിയ എന്ന കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല. സീരിയലിലും സിനിമയിലുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് താരം അഭിനയരംഗത്തുനിന്നും ഇടവേളയെടുത്തത്. ഭര്‍ത്താവിനും മകനുമൊപ്പം യുകെയിലേക്ക് ചേക്കേറിയിരിക്കുകയാണ് ശ്രീകല. ഭര്‍ത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു വിദേശത്തേക്ക് പോയത്. 6 മാസത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു വന്നതെങ്കിലും അദ്ദേഹത്തിന് അവിടെത്തന്നെ തുടരേണ്ട സാഹചര്യമായിരുന്നു വന്നത്.
ഇതോടെയാണ് താനും മകനു നാട്ടിലേക്ക് എത്തിയത്. ആ സമയത്ത് അഭിനയിക്കുന്നുണ്ടായിരുന്നു താനെന്നും ശ്രീകല പറയുന്നു. അപ്പോഴായിരുന്നു അപ്രതീക്ഷിതമായി അമ്മയുടെ വിയോഗം. ഇതിന് ശേഷമാണ് അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് വീണ്ടും വിദേശത്തേക്ക് വരാന്‍ തീരുമാനിച്ചത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇടവേളയിലായിരുന്ന സമയത്ത് നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. മോന്റെ കാര്യങ്ങള്‍ നോക്കണമായിരുന്നു ആ സമയത്ത്. മോന്‍ വലുതായതിന് ശേഷം തിരിച്ചെത്താം എന്ന പ്ലാനിലാണ് ഇപ്പോള്‍.

അഭിനയത്തിലെ ഇടവേളയെക്കുറിച്ച് നേരത്തെ തീരുമാനിച്ചതല്ല. ഇപ്പോഴും മികച്ച അവസരങ്ങള്‍ എത്തുന്നുണ്ട്. കുടുംബ ജീവിതം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വിദേശത്ത് വന്നതിന് ശേഷം സീരിയലുകളൊന്നും കാണാറില്ല. നാട്ടിലേക്ക് തിരിച്ചെത്തി അഭിനയം തുടരാനുള്ള പ്ലാനിലാണ് താനെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ചിത്രങ്ങള്‍ക്ക് കടപ്പാട്: ശ്രീകല ഫേസ്ബുക്ക് പേജ്.


Click it and Unblock the Notifications











