ഞങ്ങൾ ഹണിമൂണിന് പോയിട്ട് വരാം, നിങ്ങൾ കമന്റ് ഒക്കെ ഇട്ട് ഇരിക്കെന്ന് ശ്രീവിദ്യ! കണ്‍വീന്‍സിങ് കപ്പിൾസെന്ന് ജീവ

സിനിമയിലെ താരങ്ങളും ട്രോളുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പുതിയ ട്രെന്‍ഡായി മാറി കൊണ്ടിരിക്കുകയാണ്. നടന്‍ റിയാസ് ഖാന്റെ 'എല്ലാവരും അടിച്ച് കേറി വാ' എന്ന ഡയലോഗിന് ശേഷം നടന്‍ കൃഷ്ണ കുമാറിനെയാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിലെ കണ്‍വീന്‍സിങ് സ്റ്റാറാണ് സുരേഷ് എന്നാണ് ആളുകള്‍ പറയുന്നത്.

സുരേഷ് കൃഷ്ണ അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലെ കഥാപാത്രത്തിനും സാമ്യങ്ങളുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ഈ ട്രോള്‍ വൈറലായതോടെ പല താരങ്ങളും അവരുടെ കാര്യങ്ങള്‍ പറയാനും ഈ ഡയലോഗുകള്‍ ഉപയോഗിച്ച് തുടങ്ങി. അത്തരത്തില്‍ നടി ശ്രീവിദ്യ മുല്ലച്ചേരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റാണ് വൈറലാവുന്നത്.

sreevidhya

സീരിയല്‍, ടെലിവിഷന്‍ താരമായ ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും കഴിഞ്ഞ ആഴ്ചയാണ് വിവാഹിതരാവുന്നത്. ഏറെ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ വിവാഹം കഴിച്ചത്. ശേഷം കല്യാണവുമായി ബന്ധപ്പെട്ട വിശേഷങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ ഹണിമൂണിന് പോവുന്നതിനെ കുറിച്ച് പറഞ്ഞാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്.

ഹണിമൂണ്‍ യാത്രയ്ക്കിടെ എയര്‍പോര്‍ട്ടിലെത്തിയ ദമ്പതിമാര്‍ തങ്ങളുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് എഴുതിയ അടിക്കുറിപ്പാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. 'നിങ്ങള്‍ കമന്റ് ഒക്കെ ഇട്ട് ഇരിക്ക്, ഞങ്ങള്‍ ഹണിമൂണ്‍ പോയിട്ട് വരാം'... എന്നായിരുന്നു ശ്രീവിദ്യ പോസ്റ്റിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ കണ്‍വീന്‍സിങ് കപ്പിള്‍സ് എന്ന കമന്റുമായിട്ടാണ് നടനും അവതാരകനുമായ ജീവ ജോസഫ് എത്തിയത്. താരത്തെ കൂടാതെ രാഹുലിന്റെയും ശ്രീവിദ്യയുടെയും സഹപ്രവര്‍ത്തകരും താരങ്ങളുമൊക്കെ രസകരമായ കമന്റുകളുമായി എത്തി. ചിലര്‍ ശ്രീവിദ്യയുടെ ക്യാപ്ഷനെ കളിയാക്കുകയും ചെയ്തിരിക്കുകയാണ്.

sreevidhya

എന്നാല്‍ അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം... രണ്ടാളും പോയാല്‍ നല്ല ചിലവ് അല്ലെ ഒറ്റക്ക് പോയാല്‍ പോരെ? അടുത്ത വെടികെട്ട് ഫോട്ടോയുമായിട്ട് വരൂ... എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്.

ചിലര്‍ ദമ്പതിമാരുടെ യാത്രയ്ക്ക് ആശംസകള്‍ അറിയിച്ചും എത്തിയിരുന്നു. രണ്ടാള്‍ക്കും അടിപൊളിയായൊരു ഹണിമൂണ്‍ ആയിരിക്കട്ടെ... തിരികെ വന്നിട്ട് വേഗം സിനിമയുടെ ഷൂട്ടിങ് ഒക്കെ തുടങ്ങാന്‍ ഉള്ളതാണ്. അവിടെ തന്നെ അങ്ങ് നിന്ന് കളയല്ലേ എന്നൊക്കെയുള്ള മുന്‍കരുതലുകളും ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ആറ് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു ശ്രീവിദ്യയും രാഹുലും. ശേഷം വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചിയില്‍ വച്ചാണ് ഈ മാസം സെപ്റ്റംബര്‍ എട്ടിന് താരങ്ങള്‍ വിവാഹിതരാവുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രണയകഥ വെളിപ്പെടുത്തുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X