2 വർഷത്തിന് ശേഷം അച്ഛനെ കണ്ടു; സ്വന്തം വീട്ടിലേക്കുള്ള വഴി അറിയാതെ നടി ശ്രീവിദ്യ മുല്ലശ്ശേരി, വീഡിയോ വൈറൽ

സ്റ്റാര്‍ മാജിക് പരിപാടിയിലൂടെയാണ് നടി ശ്രീവിദ്യ ശ്രദ്ധേയയാവുന്നത്. ബിനു അടിമാലിയ്‌ക്കൊപ്പമുള്ള കോംബോ സീനുകളില്‍ ശ്രീവിദ്യ തിളങ്ങിയിരുന്നു. പിന്നീട് സിനിമകളിലും മറ്റ് വെബ് സീരിസുകളിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. ഇതിനിടെ യൂട്യൂബ് ചാനലിലൂടെ രസകരമായൊരു വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം തന്റെ അച്ഛനെ നേരില്‍ കാണാന്‍ പോവുകയാണെന്ന് പറഞ്ഞാണ് നടി വീഡിയോ ആരംഭിക്കുന്നത്. പിന്നീട് ആ യാത്രയിലൂട നീളമുള്ള കാര്യങ്ങളും കാണിച്ചിരുന്നു. വിശദമായി വായിക്കാം...

ഈ വര്‍ഷം ആദ്യമായിട്ടാണ് ഫ്‌ളൈറ്റില്‍ കയറുന്നത്

'അച്ഛന് ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നു ശ്രീവിദ്യയുടെ പ്ലാന്‍. കൊച്ചിയില്‍ നിന്ന് നേരെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കാണ് യാത്ര. ഈ വര്‍ഷം ആദ്യമായിട്ടാണ് ഫ്‌ളൈറ്റില്‍ കയറുന്നത്. കുറച്ച് നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തിയതിനാല്‍ അവിടെയുള്ള കാഴ്ചകളെല്ലാം നടി കാണിച്ചിരുന്നു. രാത്രി സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച ശേഷം പിറ്റേന്നാണ് ശ്രീവിദ്യ അച്ഛനെ കാണാന്‍ നീലേശ്വരത്തേക്ക് പോവുന്നത്. അവിടുന്ന് മുപ്പത്തിമൂന്ന് കിലോമീറ്റര്‍ ദൂരമാണ് വീട്.

രണ്ടര വർഷത്തിന് അച്ഛനെ കാണാൻ ശ്രീവിദ്യ എത്തി

അതേ സമയം തന്റെ വീട് എവിടെയാണെന്ന് അറിയില്ലെന്ന് ശ്രീവിദ്യ പറയുന്നതാണ് രസകരം. തന്റെ വീട് പണി നടക്കുന്നത് കൊണ്ട് അച്ഛനും അമ്മയും മറ്റൊരു വീട്ടിലേക്ക് മാറിയിരിക്കുകയാണ്. അവിടേക്ക് താനിത് വരെ പോയിട്ടുമില്ല. ആ വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാനും നടിയെ വീട്ടിലെത്തിക്കാനും അച്ഛന്റെ സഹോദരന്റെ മകനും ഉണ്ടായിരുന്നു. പിന്നെ താന്‍ മുടി വെട്ടിയ കോലം ആദ്യമായിട്ടായിരിക്കും അച്ഛന്‍ കാണുന്നതെന്നും നടി പറഞ്ഞിരുന്നു. വീട്ടിലേക്ക് കയറിയ ഉടനെ മുഖം മറച്ച് പിടിച്ചെങ്കിലും അച്ഛന്‍ മുത്തേ എന്ന് വിളിച്ച് തിരിച്ചറിഞ്ഞു.

ഒരു ഉമ്മ തരുമോ എന്ന് ചോദിച്ച് ശ്രീവിദ്യ

മുടി വെട്ടിയത് കണ്ടിട്ട് എങ്ങനെയുണ്ട് അച്ഛാ എന്ന ചോദ്യത്തിന് കുഴപ്പമൊന്നുമില്ല നന്നായിട്ടുണ്ട് എന്നാണ് അച്ഛന്റെ മറുപടി. രണ്ട് കൊല്ലത്തെ ഗ്യാപ്പിന് ശേഷമാണ് അച്ഛനെ കാണുന്നത്. ഒരു ഉമ്മ തരുമോ എന്ന് ചോദിച്ച് ശ്രീവിദ്യ അച്ഛന്റെ അടുത്ത് നിന്നും ഉമ്മ ചോദിച്ച് വാങ്ങിയിരുന്നു. എല്ലാവരും ചോദിക്കുന്നത് പോലെ ഇതാണ് എന്റെ അച്ഛന്‍. കരിച്ചേരി കുഞ്ഞമ്പുനായര്‍ എന്നാണ് പേര്. കേള്‍ക്കുമ്പോള്‍ പേര് വലുതാണെങ്കിലും അച്ഛന്‍ അത്രയും സൈസ് ഒന്നുമില്ല. ഇപ്പോള്‍ ഞാന്‍ അച്ഛനെക്കാളും പൊക്കം വെച്ചു. ക്യാമറ കണ്ടപ്പോള്‍ അച്ഛന്‍ ഡീസന്റ് ആയതാണ്. അല്ലെങ്കില്‍ നല്ലോണം വര്‍ത്തമാനം പറയുന്ന ആളാണെന്നും നടി സൂചിപ്പിച്ചു.

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം

ഒപ്പം തന്റെ വീട്ടിലെ പെറ്റ് ഡോഗിനെയും നടി വീഡിയോയിലൂടെ കാണിച്ചിരുന്നു. ഇതെല്ലാം ഒരു സര്‍പ്രൈസ് ആയോ എന്ന് അറിയില്ല. എങ്കിലും എല്ലാവരുടെയും പിന്തുണ വേണമെന്ന് പറഞ്ഞ് ശ്രീവിദ്യ വീഡിയോ അവസാനിപ്പിക്കുന്നു. ഇതിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചാണ് ആരാധകരും പറഞ്ഞത്. മുത്തേ എന്നുള്ള ആ വിളി അത്രയും മനോഹരമായിരുന്നു.

ശ്രീവിദ്യയോട് തിരിച്ച് സ്റ്റാര്‍ മാജിക്കിലേക്ക് വരാൻ

അച്ഛന്റെ സ്‌നേഹം എന്തോരം ഉണ്ടെന്നു മനസിലാക്കാന്‍ ആ ഒരു വിളി മതി.. നിങ്ങളുടെ സ്‌നേഹം കണ്ട് കണ്ണ് നിറഞ്ഞു. ഇങ്ങനെ ഒരു അച്ഛനെ കിട്ടാനും വേണം ഭാഗ്യം. ഒരുപാട് നാളായി മുത്തുമണിയുടെ അച്ഛനെ കാണിക്കുന്ന ഒരു വീഡിയോ കാണാന്‍ കൊതിച്ച് ഇരിക്കുവായിരുന്നു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ശ്രീവിദ്യയുടെ വീഡിയോയ്ക്ക് താഴെ വരുന്നത്. അതേ സമയം ശ്രീവിദ്യയോട് തിരിച്ച് സ്റ്റാര്‍ മാജിക്കിലേക്ക് വരാനും ചിലര്‍ പറഞ്ഞിരുന്നു. നീ പോയാല്‍ സ്റ്റാര്‍മാജിക് ഒരു രസമില്ല മോളെ. ശ്രീവിദ്യയും ബിനുവും തമ്മിലുള്ള കോംബോ അടിപൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X