For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്നുണ്ടായ ഹൃദയമിടിപ്പും പരവേശവും ഇന്നുമുണ്ട്'; നടി ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹ നിശ്ചയം ഉടൻ, വീഡിയോ വൈറൽ!

  |

  ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. കാസര്‍ഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞു.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീവിദ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ അതിവേഗം വൈറലാകാറുണ്ട്. അത്തരത്തില്‍ ശ്രീവിദ്യ ആലപിച്ച ഒരു റാപ്പ് സോംഗ് യൂട്യൂബില്‍ 10 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

  Sreevidya Mullachery, Sreevidya Mullachery news, Sreevidya Mullachery films, Sreevidya Mullachery photos, Sreevidya Mullachery husband, ശ്രീവിദ്യ മുല്ലച്ചേരി, ശ്രീവിദ്യ മുല്ലച്ചേരി വാർത്ത, ശ്രീവിദ്യ മുല്ലച്ചേരി ചിത്രങ്ങൾ, ശ്രീവിദ്യ മുല്ലച്ചേരി ചിത്രങ്ങൾ, ശ്രീവിദ്യ മുല്ലച്ചേരി ഭർത്താവ്

  യുട്യൂബ് ചാനലിലൂടെയും സജീവമായ ശ്രീവിദ്യ സ്റ്റാർ മാജിക്ക് പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതും ആരാധകരെ സ്വന്തമാക്കിയതും. 2016ലാണ് ശ്രീവിദ്യ ആദ്യ സിനിമ ചെയ്തത്. ക്യാംപസ് ഡയറിയായിരുന്നു സിനിമ. നിരവധി പ്രമുഖ താരങ്ങളടക്കം അണിനിരന്ന സിനിമയായിരുന്നു അത്.

  ശേഷം മമ്മൂട്ടി ചിത്രം കുട്ടനാടൻ വ്ലോ​ഗിലും ശ്രീവിദ്യ അഭിനയിച്ചു. ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ബിബിൻ ജോർജിന്റെ ഒരു പഴയ ബോംബ് കഥയായിരുന്നു ശ്രീവിദ്യയുടെ മൂന്നാമത്തെ സിനിമ.

  Also Read: 'എനിക്ക് മരണത്തേക്കാൾ ഭയമാണ് കൽപ്പനയെ, ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത ലഭിച്ചിട്ടില്ല '; ഭർത്താവ് പറഞ്ഞത്!

  ചിത്രത്തിലും സഹനടിയായിരുന്നു ശ്രീവിദ്യ. മാഫിഡോണ, നൈറ്റ് ഡ്രൈവ് എന്നിവയാണ് പിന്നീട് പുറത്തിറങ്ങിയ ശ്രീവിദ്യയുടെ സിനിമകൾ. ശ്രീവിദ്യയുടെ സ്വയം ട്രോളികൊണ്ടുള്ള കോമഡികളും ബിനു അടിമാലിക്കൊപ്പമുള്ള കോമ്പിനേഷൻ പ്രകടനങ്ങളുമെല്ലാമാണ് ശ്രീവിദ്യയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.

  ഇപ്പോഴിത ശ്രീവിദ്യയുടെ വിവാഹ നിശ്ചയം നടക്കാൻ പോവുകയാണ്. താരം തന്നെയാണ് അക്കാര്യം സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഏറെ നാളുകളായി താരം പ്രണയത്തിലായിരുന്നു.

  പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാവുമെന്നും ശ്രീവിദ്യ പറഞ്ഞിരുന്നുവെങ്കിലും ചെറുക്കനെ പരിചയപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ വരനൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് എത്തിയിരിയ്ക്കുകയാണ് താരം.

  മുഖം തിരിഞ്ഞ് നില്‍ക്കുന്നതായിട്ടാണ് ആളെ കാണുന്നത്. കൂളിങ് ഗ്ലാസ് ഒക്കെ വെച്ചിട്ടുണ്ട്. അതാരാവും എന്ന് ശ്രീവിദ്യ വെളിപ്പെടുത്തിയിട്ടില്ല. ഉടൻ തന്നെ വരനെ പരിചയപ്പെടുത്തുമെന്നും ശ്രീവിദ്യ പുതിയതായി പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്.

  Sreevidya Mullachery, Sreevidya Mullachery news, Sreevidya Mullachery films, Sreevidya Mullachery photos, Sreevidya Mullachery husband, ശ്രീവിദ്യ മുല്ലച്ചേരി, ശ്രീവിദ്യ മുല്ലച്ചേരി വാർത്ത, ശ്രീവിദ്യ മുല്ലച്ചേരി ചിത്രങ്ങൾ, ശ്രീവിദ്യ മുല്ലച്ചേരി ചിത്രങ്ങൾ, ശ്രീവിദ്യ മുല്ലച്ചേരി ഭർത്താവ്

  'അതെ എന്റെ വിവാഹ നിശ്ചയം നടക്കാന്‍ പോകുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരിയ്ക്കുന്നത്. നടിയോടുള്ള സ്‌നേഹം അറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഒരു വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ എപ്പിസോഡിലാണ് ശ്രീവിദ്യ താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.

  എനിക്ക് ഒരുപാട് ഇഷ്ടമുള്ള എന്നെ ഒരുപാട് ഇഷ്ടമുള്ള ഒരാളുണ്ട്. ഒന്നര വര്‍ഷം കൊണ്ട് കല്യാണം ഉണ്ടാവും എന്നാണ് അന്ന് ശ്രീവിദ്യ പറഞ്ഞത്. സംവിധായകനായ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരന്‍ എന്നാണ് സൂചന. രാഹുലിനൊപ്പമുള്ള ചില ചിത്രങ്ങള്‍ നടി മുമ്പ് പങ്കുവെച്ചിരുന്നു.

  സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുലാണ്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ സഹോദരന്റെ വിവാഹം.

  തന്റെ വരനോട് പ്രണയം പറയാൻ പോയപ്പോഴുള്ള അതേ ഹൃദയമിടിപ്പും പരവേശവും നിങ്ങൾക്ക് മുന്നിൽ അവനെ പരിചയപ്പെടുത്താൻ പോകുമ്പോഴുണ്ടെനന്നാണ് പുത്തൻ വീ‍ഡിയോയിൽ ശ്രീവിദ്യ പറയുന്നത്. തന്നെ അഭിനയത്തിലെത്തിയ തുടക്ക കാലത്ത് ചിലര്‍ കളിയാക്കിയിരുന്നുവെന്ന് ശ്രീവിദ്യ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  Also Read: 'നിന്റേയും ബഷീറിന്റേയും കുട്ടിയല്ലേ... കൂടിയ ഐറ്റമായിരിക്കും'; മഷൂറയുടെ കുഞ്ഞിനെ കുറിച്ച് സുഹാന പറഞ്ഞത്!

  'ഞാന്‍ പഠിച്ച കണ്ണൂര്‍ എയര്‍കോസിസില്‍ സിനിമയുടെ ഒഡീഷന്‍ നടന്നു. ഒന്നാം വര്‍ഷം ഏവിയേഷന് പഠിക്കുന്നു ഞാനപ്പോള്‍. സ്‌കൂള്‍ കാലത്ത് മോണോ ആക്ടും കഥാപ്രസംഗവും നാടകവുമെല്ലാം കയ്യിലുണ്ടായിരുന്നു. ആ ധൈര്യത്തിന്റെ കയ്യും പിടിച്ച് വെറുതെ ശ്രമിച്ച് നോക്കി. സഹനായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല.'

  'അതോടെ ചിലര്‍ കളിയാക്കലും തുടങ്ങി ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ... അന്ന് പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കണം എന്ന വാശിയാണ് ഇവിടം വരെയെത്താനുള്ള ഒരു കാരണം' എന്നാണ് ശ്രീവിദ്യ പറഞ്ഞത്.

  Read more about: actress
  English summary
  Actress Sreevidya Mullachery Announced Her Engagement Details, Latest Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X