For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ അങ്ങോട്ട് പ്രപ്പോസ് ചെയ്തതാണ്, ജെനു സഹിക്കുകയാണെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്'; ശ്രീയ അയ്യർ!

  |

  മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് ശ്രീയ അയ്യർ. മോഡലിങ് രംഗത്ത് നിന്നും ബോഡി ബിൽഡിങ്ങിലേക്ക് മാറിയ ശ്രീയ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മസിൽ കാണിച്ചുകൊണ്ടുള്ള ശ്രീയയുടെ വർക്കൗട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  ഇടയ്ക്ക് ബിഗ്‌ബോസ് താരം ബഷീർ ബഷിയുമായുള്ള ചില പ്രശ്‌നങ്ങളുടെ പേരിലും വിവാദമായിരുന്നു. അടുത്തിടെയാണ് ശ്രീയ വിവാഹിതയായത്. തനിക്കൊരു പ്രണയമുണ്ടെന്ന് വെളിപ്പെടുത്തി മാസങ്ങൾക്കകം തന്നെ ശ്രീയ വിവാഹിതയാവുകയായിരുന്നു.

  Also Read: 'എന്ത് കൂറ പാട്ടുകളാണ് രണ്ടുപേരും ചെയ്ത് ഇടുന്നത്? ഉള്ള വില കളയണോ'യെന്ന് ആരാധിക, മറുപടിയുമായി അമൃത സുരേഷ്!

  ബോഡി ബിൽഡറായ ജെനു തോമസാണ് ശ്രീയയെ വിവാഹം ചെയ്തത്. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യമത്തിൽ നടത്തിയ ഇന്റിമേറ്റ് വെഡ്ഡിങ്ങിലാണ് ശ്രീയയും ജെനു തോമസും വിവാഹിതരായത്. യഥാസ്ഥിതിക അയ്യർ കുടുംബത്തിൽ ജനിച്ച് വളർന്ന ശ്രീയ സ്‌കൂളിൽ പഠിക്കുമ്പോഴാണ് മോഡലിങ് രംഗത്തേക്ക് എത്തുന്നത്.

  വളരെ ചെറിയ പ്രായത്തിൽ അന്യമതസ്ഥനുമായി പ്രണയത്തിലായതോടെയാണ് ശ്രീയയുടെ ജീവിതം മാറി മറിഞ്ഞത്. പ്രണയിച്ച ആൾക്കൊപ്പം ജീവിക്കാൻ പോയപ്പോൾ മാനസികവും ശാരീരികവുമായി നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പലപ്പോഴായി നടി വെളിപ്പെടുത്തിയിരുന്നു.

  Also Read: 'കല്യാണം കഴിഞ്ഞ് ഏഴാം ദിവസം അഭിനയിക്കാൻ പോയ മമ്മൂട്ടി, സുലുവിന് എതിർപ്പുണ്ടായിരുന്നോ?'; താരപത്നി പറഞ്ഞത്!

  ഈ വെളിപ്പെടുത്തലുകളൊക്കെ വൈറലായി മാറുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോൾ പുതിയ ജീവിത വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് താരവും ഭർത്താവ് ജെനു തോമസും. 'ജീവിതം മടുത്തുവെന്ന് തോന്നിയ പോയിന്റിൽ നിന്നും എണീറ്റ് വന്ന വ്യക്തിയാണ് ഞാൻ.'

  'പണ്ടത്തെയാളേയല്ല ഇപ്പോൾ ഞാൻ. ഞാൻ‌ എന്നെ തന്നെ ഒരു ന്യൂ ബോൺ ബേബി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഭർത്താവ് ജെനു തോമസ് ഇന്റരീയർ ഡിസൈനിങ് കമ്പനിയും ബിസിനസുമായി മുന്നോട്ട് പോവുകയാണ്. ഒരു വർഷം ആവുന്നതേയുള്ളു ഞങ്ങളുടെ പ്രണയം തുടങ്ങിയിട്ട്.'

  'കഴിഞ്ഞ വർഷത്തെ ഓണം ആഘോഷത്തിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്. ലൈഫെല്ലാം അടിച്ച് പൊളിച്ച് സെറ്റിലായ വ്യക്തിയാണ് ജെനു അതുകൊണ്ടാണ് കല്യാണം കഴിക്കാൻ തീരുമാനിച്ചത്. ജീവിതം വലുതായി അടിച്ച് പൊളിച്ച വ്യക്തിയായതിനാൽ ഇനി അദ്ദേഹത്തിന് വാല് കാണിക്കാൻ ഇല്ല.'

  'പ്രണയം തുടങ്ങിയിട്ട് ആറ് മാസം ആയതിന്റെ ആനിവേഴ്സറി ഞങ്ങൾ ആഘോഷിച്ചിരുന്നു' ശ്രീയ അയ്യർ പറഞ്ഞു. 'ആറ് മാസം ഞങ്ങൾ രണ്ടുപേരും പരസ്പരം സഹിച്ച് മുന്നോട്ട് പോവുകയായിരുന്നു' ജെനു തോമസ് പറഞ്ഞു. ഉടൻ തന്നെ ശ്രീയയുടെ കുറിക്ക് കൊള്ളുന്ന മറുപടിയെത്തി. 'ഞാൻ നിന്നെ സഹിക്കുകയായിരുന്നില്ല.'

  'നീ എന്നെ സഹിക്കുകയായിരുന്നുവെന്ന് എനിക്കിപ്പോൾ അറിയാൻ സാധിച്ചുവെന്നാണ്' നർമം കലർത്തി ശ്രീയ പറഞ്ഞത്. 'ജെനു വളരെ മെച്വേർഡാണ്. എനിക്ക് കുട്ടിത്തവും പെട്ടന്ന് വിഷമവും ദേഷ്യവും വരുന്ന കൂട്ടത്തിലാണ്. ഞാൻ പ്രണയം പറഞ്ഞപ്പോൾ ആദ്യം ജെനു ഒഴിഞ്ഞു മാറി.'

  'പിന്നീട് വിടാതെ പിടിച്ചു' ശ്രീയ അയ്യർ പറഞ്ഞു. 'ഞങ്ങൾ തമ്മിൽ സുഹൃത്തുക്കളായിരുന്നപ്പോൾ വഴക്കിടുമായിരുന്നു ശേഷം പിണങ്ങിയാലും ആ സൗഹൃദം വീണ്ടും തുടരാൻ അവൾ കൂടുതൽ എഫേർട്ട് ഇടും. പിന്നെ ശ്രീയ സുന്ദരിയാണ് എന്നതും അവളുടെ പ്രപ്പോസൽ സ്വീകരിക്കാൻ എന്നെ നിർബന്ധിതനാക്കി' ജെനു തോമസ് പറഞ്ഞു.

  'ജെനു കള്ളം പറയാറില്ല. പഴയ കഥകളടക്കം എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. വീട്ടുകാരോട് റെസ്പെക്ടും എന്റെ ഫാമിലിയെ നന്നായി കെയർ ചെയ്യുകയും ചെയ്യുന്ന ആളാണ് ജെനു. ഞാൻ വഴക്കിട്ടാലും വലിയ രീതിയിൽ ജെനു തിരിച്ച് ദേഷ്യം കാണിക്കില്ല.'

  'വിഷമം ഞങ്ങൾ‌ പരസ്പരം പറഞ്ഞ് തീർക്കും. ജെനുവിന്റെ സ്വഭാവം അദ്ദേഹത്തിന്റെ ഫ്രണ്ട്സിൽ നിന്നും ഞാൻ മനസിലാക്കിയിരുന്നു. അ ദ്ദേഹത്തിന്റെ ഫ്രണ്ട് സർക്കിളും നല്ലതാണ്' ശ്രീയ അയ്യർ പറഞ്ഞു.

  Read more about: actress
  English summary
  actress Sreeya Iyer open up about her husband qualities and after marriage life, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X