ഞാനായി നശിപ്പിച്ച വര്‍ഷങ്ങളാണ്, പ്രായത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് നടി ശ്രിയ അയ്യര്‍
നടിയും മോഡലുമായ ശ്രിയ അയ്യര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ കാലമായി സജീവമായി തുടരുകയാണ്. മോഡലിങ് രംഗത്ത് നിന്നും ബോഡി ബില്‍ഡിങ്ങിലേക്ക് മാറിയ ശ്രിയ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മസില്‍ കാണിച്ചുള്ള ശ്രിയയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്. ഇടക്കാലത്ത് ബിഗ് ബോസ് താരം ബഷീര്‍ ബഷിയുമായിട്ടുള്ള ചില പ്രശ്‌നങ്ങളും വിവാദമായിരുന്നു.
ബോളിവുഡിൻ്റെ പ്രിയ നടൻ, പൊതുനിരത്തിൽ നിന്നുള്ള കാർത്തിക് ആര്യൻ്റെ പുത്തൻ ഫോട്ടോസ്
ഇപ്പോഴിതാ ശ്രിയയുടെ പ്രായം സംബന്ധിച്ചുള്ള ചില കമന്റുകളും അതിന് നടി നല്‍കിയ വിശദീകരണവും ശ്രദ്ധേയമായി. ഇതോടെ ചോദ്യങ്ങളുമായി ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം എത്തി. അങ്ങനെ പ്രണയത്തെ കുറിച്ചും മറ്റുള്ള കാര്യങ്ങളും പറഞ്ഞിട്ടുള്ള ശ്രിയയുടെ പഴയ അഭിമുഖവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

സുഹൃത്തുകള്‍ക്കൊപ്പം യാത്ര ചെയ്യുന്നതും വര്‍ക്കൗട്ട് ചെയ്യുന്നതുമായ ഫോട്ടോസാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ശ്രിയ പങ്കുവെക്കാറുള്ളത്. ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്ത ഫോട്ടോ അതിവേഗമാണ് വൈറലായി മാറിയത്. എന്റെ ബെസ്റ്റ് വെക്കേഷന്‍ എന്നാണ് ഈ ഫോട്ടോയ്ക്ക് താഴെ ശ്രിയ ക്യാപ്ഷനിട്ടത്. പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തുന്നത്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടതിലും ചെറുപ്പക്കാരിയായിട്ടാണ് ശ്രിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് പൊതുവേയുള്ള അഭിപ്രായം. പ്രായം റിവേഴ്സ് ഗിയറില്‍ മാറ്റി എടുക്കാന്‍ സാധിച്ചതിനെ അഭിനന്ദിച്ച് ആരാധകരെത്തുന്നത്. 'ചേച്ചിയുടെ പ്രായം എത്രയാണ് എന്ന ചോദ്യവുമായി ഒരാള്‍ എത്തിയിരുന്നു. ഒരുവിധം ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കൊടുത്ത ശ്രിയ പ്രായത്തെ കുറിച്ചുള്ള ചോദ്യത്തിനും കിടിലന്‍ മറുപടി തന്നെയാണ് കൊടുത്തിരിക്കുന്നത്.

ക്ഷമിക്കണം; എനിക്ക് അറിയില്ല. ഞാന്‍ ആയി നശിപ്പിച്ച വര്‍ഷങ്ങള്‍; പിന്നെ കൊറോണ വര്‍ഷങ്ങള്‍; അതും കുറച്ചാല്‍ 23 - 24 മാക്‌സിമം എന്നാണ് എന്നാണ് ശ്രീയ നല്‍കിയ മറുപടി. അങ്ങനെ എങ്ഹില്‍ നടി കുറച്ച് പറഞ്ഞ വര്‍ഷങ്ങള്‍ കൂട്ടി നോക്കിയാല്‍ മുപ്പത്തിനാല് വയസ് ആയിരിക്കും എന്ന് മറ്റൊരാള്‍ കൂടി കമന്റിട്ടു. അതേ സമയം താന്‍ നശിപ്പിച്ച വര്‍ഷങ്ങളെന്ന് ശ്രിയ പറഞ്ഞതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടി ഇതിനിടയിലൂടെ നടന്നു.
Recommended Video

യഥാസ്ഥിതിക അയ്യര്‍ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ശ്രിയ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് മോഡലിങ് രംഗത്തേക്ക് എത്തുന്നത്. ടെലിവിഷന്‍ അവതാരകയായി മാറിയതോടെ കേരളത്തില്‍ അറിയപ്പെടുന്ന തരത്തിലേക്ക് എത്തി. വളരെ ചെറിയ പ്രായത്തില്‍ അന്യമതസ്ഥനുമായി പ്രണയത്തിലായതോടെയാണ് ശ്രിയയുടെ ജീവിതം മാറി മറിയുന്നത്. പ്രണയിച്ച ആള്‍ക്കൊപ്പം ജീവിക്കാന്‍ പോയപ്പോള്‍ മാനസികവും ശാരീരികവുമായി നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് കഴിഞ്ഞ വര്‍ഷം നടി വെളിപ്പെടുത്തിയിരുന്നു. അതൊക്കെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വൈറലാവുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











