ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങള്‍, 5-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടി ശിവദ
സഹോദരന്റെ വിവാഹവും മറ്റുമായി നടി ശിവദയെ സംബന്ധിച്ചിടത്തോളം ഈ ലോക്ഡൗണ്‍ കാലം ആഘോഷത്തിന്റേതാണ്. ഇപ്പോഴിതാ കുടുംബസമേതമുള്ള ചില ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. സിനിമാ സീരിയല്‍ നടനുമായ മുരളീകൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്. ഇരുവരുടെയും അഞ്ചാം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് അധികമാരും കാണാത്ത ഫാമിലി ഫോട്ടോസുമായി ശിവദ എത്തിയത്.
'എന്റെ നല്ല പാതിയുമായി പുതിയ ഒരു വര്‍ഷത്തിലേക്ക് ചുവട് വെക്കുകയാണ്. ഈ രണ്ട് പേരും എന്റെ ചുറ്റിലുമായി നില്‍ക്കുന്നത് കൊണ്ട് എന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും അനുഗ്രഹം നിറഞ്ഞതായി കൊണ്ടിരിക്കുകയാണ്. സ്വര്‍ഗമാണെന്ന് തോന്നുകയാണ്. ഞങ്ങള്‍ രണ്ടാള്‍ക്കും വിവാഹ വാര്‍ഷികാശംസകള്‍' എന്നും പറഞ്ഞാണ് മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ നടി പങ്കുവച്ചത്.

ഒരേ കോളേജില്‍ പഠിച്ചിരുന്നവരാണ് ശിവദയും മുരളീകൃഷ്ണനും. മുരളി ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ആയിരുന്ന സമയത്ത് ശിവദ യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ ആയി. തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായിട്ടാണ് മുന്നോട്ട് പോയത്. 2009 ല്‍ കോഴ്സ് കഴിഞ്ഞെങ്കിലും പ്രണയം മുന്നോട്ട് തന്നെ പോയി. ഒടുവില്‍ 2015 ഡിസംബറില്‍ വിവാഹം നടന്നു. ഇതിനിടയിലെ ആറ് വര്‍ഷം ഞങ്ങള്‍ പ്രണയിച്ചു. നേരത്തെ ഒരു അഭിമുഖത്തില്‍ ശിവദയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് മുരളീകൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

Recommended Video
തങ്ങളുടെ വിവാഹത്തിന് മുന്‍പേ ശിവദ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിരുന്നു. അപ്പോള്‍ ഞാന്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന സമയമാണ്. പിന്നത്തെ ഫോണ്‍ വിളികള്‍ സിനിമാ വിശേഷം പങ്കുവയ്ക്കാന്‍ കൂടിയായി. ശരിക്കും ഞങ്ങള്‍ ക്ലാസ്മേറ്റ്സ് അല്ലായിരുന്നു. ബാച്ച് മേറ്റ്സായിരുന്നു. പ്രണയമെന്ന് പറയാന്‍ കഴിയില്ലെങ്കിലും നല്ല സൗഹൃദമായിരുന്നു. ഏറ്റവുമൊടുവില്‍ ഡിസംബര്‍ പതിനാലിന് അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരങ്ങള്‍.
262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ


Click it and Unblock the Notifications











