ശരിക്കുമുള്ള ഞാന്‍ ഇതാണ്! ജന്മദിനത്തില്‍ ഒര്‍ജിനല്‍ രൂപം പുറത്ത് കാണിച്ച് നടി സുബി സുരേഷ്
മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ ഒരുപാട് നടന്മാരുണ്ടെങ്കിലും നടിമാര്‍ വളരെ ചുരുക്കമാണ്. എന്നാല്‍ വര്‍ഷങ്ങളായി കോമഡി വേദികളിലും വെള്ളിത്തിരയിലും മിനിസ്‌ക്രീനിലുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് സുബി സുരേഷ്. കോമഡി കഥാപാത്രങ്ങളിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ഇപ്പോള്‍ ടെലിവിഷന്‍ അവതാരക കൂടിയാണ് സുബി.
ഇപ്പോഴിതാ ജന്മദിനത്തില്‍ സുബി ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇതുവരെ പ്രേക്ഷകര്‍ കാണാത്ത തരത്തില്‍ കിടിലനൊരു മേക്കോവര്‍ ചിത്രമാണ് സുബി പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് സുബിയുടെ ഫോട്ടോ വൈറലായിരിക്കുകയാണ്. അതിലും രസകരം ഈ ചിത്രത്തിന് താഴെ സുബി കൊടുത്തിരിക്കുന്ന ക്യാപ്ഷനാണ്.

'സലിം കുമാര്‍ പറയുന്നത് പോലെ ഇതാണ് ശരിക്കും ഞാന്‍ മറ്റേത് ഞാന്‍ അല്ലടാ' എന്ന് അടി കുറിപ്പ് എഴുതി കൊണ്ടാണ് സുബി എത്തിയിരിക്കുന്നത്. ചിത്രത്തിന് താഴെ സുബിയ്ക്ക് ജന്മദിനാശംസകളുമായി നിരവധി പേരാണ് എത്തിയിട്ടുള്ളത്. സൂപ്പര്‍സ്റ്റാറുകളുടെ നായികയായി അഭിനയിച്ചില്ലെങ്കിലും മലയാളിയുടെ മനസ്സില്‍ എന്നും നായികയുടെ സ്ഥാനമുണ്ട് സുബിക്കെന്നാണ് ആരാധകര്‍ പറയുന്നത്.
Recommended Video
ചേച്ചി എങ്ങനെ വേണേല്‍ ഇരുന്നോ. നമ്മള് കാണുന്നത് നിങ്ങളെയല്ല നിങ്ങളിലൂടെ ഒരു കഥാപാത്രത്തെയാണ്. പാവം സുബി നല്ല സത്യസന്ധതയുള്ള കുട്ടിയാണ് തുടങ്ങി രസകരമായ കമന്റുകളാണ് സുബിയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് സുബിയുടെ വിവാഹവുമായി ബന്ധപ്പെട്ടും ചില പ്രചരണങ്ങള്‍ നടന്നിരുന്നു. സുബിയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞതോടെയായിരുന്നു ചോദ്യങ്ങള്‍ നടിക്ക് നേരെ പ്രയോഗിച്ചത്.

തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്ന് സുബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആ ബന്ധം ജീവിതകാലം മുഴുവന്‍ ഉണ്ടാവില്ലെന്ന് അറിഞ്ഞതോടെ പിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു വേര്‍പിരിയല്‍. അദ്ദേഹത്തിന്റെ നിലപാടുകളാണ് ആ ബന്ധം ഇല്ലാതാക്കിയത. ചില കാര്യങ്ങള്‍ സംസാരിച്ചതോടെ ഞങ്ങള്‍ തമ്മില്‍ പിരിയുകയായിരുന്നു.
പിന്നീട് അദ്ദേഹം വേറെ വിവാഹം കഴിച്ചു. കുട്ടികളൊക്കെയായി സന്തോഷത്തോടെ കഴിയുന്നു. സിനിമാ രംഗത്തുള്ള ആളല്ല അദ്ദേഹം എന്ന് കൂടി സുബി വ്യക്തമാക്കിയിരുന്നു. പ്രണയം ഇപ്പോഴും ആ സൗഹൃദം അതേപോലെ തുടരുന്നുണ്ട്. അദ്ദേഹം വിദേശത്തായതിനാല്‍ കുടുംബത്തെ വിട്ട് പോവാന്‍ തനിക്ക് സാധിക്കാത്തതും പിരിയാനുള്ള കാരണങ്ങളായെന്നും സുബി പങ്കുവെച്ചിരുന്നു. ഇപ്പോഴും സുബിയുടെ വിവാഹം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











