വസ്ത്രധാരണത്തെ വിമര്‍ശിച്ച് കമന്‌റ്, വായടപ്പിക്കുന്ന മറുപടി നല്‍കി സുബി സുരേഷ്‌

By Midhun Raj

നടിയായും അവതാരകയായും മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി സുബി സുരേഷ്. സഹനടിയായുളള റോളുകളിലാണ് നടി സിനിമയില്‍ കൂടുതല്‍ അഭിനയിച്ചത്. കൂടാതെ നിരവധി ടെലിവിഷന്‍ പരിപാടികളിലും ഭാഗമായി നടി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. കുട്ടിപ്പട്ടാളം പോലുളള പരിപാടികള്‍ സുബി സുരേഷിന്‌റെതായി ശ്രദ്ധിക്കപ്പെട്ടു. കുരുന്നുകളുടെ വിശേഷങ്ങള്‍ ചോദിച്ചറിയുന്ന കുട്ടിപ്പട്ടാളം സൂര്യ ടിവിയിലാണ് സംപ്രേക്ഷണം ചെയ്തത്. മികച്ച റേറ്റിംഗോടെ മുന്നേറിയ പരിപാടി ആയിരുന്നു ഇത്.

subi suresh

അതേസമയം സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സുബി സുരേഷ്. നടിയുടെ പോസ്റ്റുകളെല്ലാം ശ്രദ്ധേയമാവാറുണ്ട്. വസ്ത്രധാരണത്തെ വിമര്‍ശിച്ച് എത്തിയ ആള്‍ക്ക് നടി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് കൃഷിയിലെ വിളവെടുപ്പിനെ കുറിച്ചും കോഴി വളര്‍ത്തലിന്‌റെ വിശേഷങ്ങള്‍ പങ്കുവെച്ചുമെല്ലാം നടി എത്തിയിരുന്നു. എറ്റവുമൊടുവിലായി സുബിയുടെ പോസ്റ്റിന് താഴെ വസ്ത്രത്തെ വിമര്‍ശിച്ച് ഒരാള്‍ എത്തുകയായിരുന്നു.

നടി മഹേശ്വരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

'വീട്ടില്‍ എന്തിട്ട് നടന്നാലും ഞങ്ങള്‍ക്ക് മുന്നില്‍(ഫേസ്ബുക്കില്‍) വരുമ്പോള്‍ മിനിമം നല്ല വസ്ത്രം ധരിക്കെന്നാണ്' ഇയാള്‍ കമന്റിട്ടത്. അയല്‍ക്കാരി ഇട്ട വേഷമെങ്കിലും ധരിക്കൂ എന്നും ഇയാള്‍ കമന്റിലൂടെ പറഞ്ഞു. ഇതിന് മറുപടിയായി 'ഏടീ പോടീ എന്നൊക്കെ നിന്‌റെ വീട്ടിലുളളവരെ വിളിക്കേടൊ കോപീ' എന്നാണ് സുബി സുരേഷ് മറുപടി നല്‍കിയത്. സുബിയുടെ മറുപടിക്ക് പിന്നാലെ നടിയെ പിന്തുണച്ച് നിരവധി പേരാണ് എത്തിയത്.

Recommended Video

Actress subi suresh trolls feminists

ഈ 'സദാചാര' അമ്മാവന്മാരെക്കൊണ്ട് തോറ്റു. പാവം ഒന്ന് ഫേമസ് ആകാന്‍ ശ്രമിച്ചതാകും എന്ന് കമന്‌റിട്ട ആളെ ടാഗ് ചെയ്തുകൊണ്ടാണ് സുബി സുരേഷിന്‌റെ പോസ്റ്റ് വന്നത്. ഒപ്പം ഇയാളുടെ കമന്‌റിന്‌റെയും പ്രൊഫൈലിന്‌റെയും സ്‌ക്രീന്‍ ഷോട്ടും സുബി സുരേഷ് പോസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X