For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാനമ്പാടിയിലെ പത്മിനിക്ക് മികച്ച പിന്തുണ ലഭിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് സുചിത്ര നായര്‍!

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് സുചിത്ര നായര്‍. വാനമ്പാടി എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. പപ്പിയായുള്ള വരവിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കില്‍ക്കൂടിയും പ്രേക്ഷകരില്‍ നിന്നും പോസിറ്റീവ് കമന്‍സുകള്‍ ലഭിക്കാറുണ്ടെന്ന് താരം പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം അഭിനയ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്.

  ചെയ്യുന്ന പ്രവര്‍ത്തിയോട് അടുപ്പം കാണിക്കുമ്പോള്‍ അത് വിജയിത്തും. വാനമ്പാടിയിലെ പത്മിനി എന്ന കഥാപാത്രത്തിനോട് ആത്മാര്‍ത്ഥത കാണിച്ചത് കൊണ്ടാണ് പ്രേക്ഷകര്‍ തന്നെ സ്‌നേഹിച്ചതെന്ന് താരം പറയുന്നു. കൊടുക്കാന്‍ പറ്റുന്നതിന്റെ പപമാവധി സ്‌നേഹം മറ്റുള്ളവര്‍ക്ക് നല്‍കാറുണ്ട്. തിരിച്ചുകിട്ടുന്നത് ഫേക്കായിരിക്കും, അത്തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ദേഷ്യം വരുമ്പോള്‍ അത് മനസ്സില്‍ വെച്ച് കപടമായി പെരുമാറരുതെന്നും താരം പറയുന്നു.

  ശ്രീവിദ്യ എല്ലാവരേയും വിശ്വസിക്കും! എല്ലാവരും അവരെ പറ്റിക്കുകയും ചെയ്തുവെന്ന് ശ്രീലത നമ്പൂതിരി

  മൂന്നര വര്‍ഷത്തോളമായി സീരിയല്‍ മേഖലയില്‍ സജീവമാണ് സുചിത്ര. തുറന്ന് പറയാന്‍ കഴിയാത്തത്ര വിഷമങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്ന സമയത്ത് താന്‍ അതേക്കുറിച്ച് തുറന്നുപറയും. വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാടും താരം വ്യക്തമാക്കിയിരുന്നു. പങ്കാളി കാണാന്‍ സുന്ദരനായിരിക്കണമെന്ന് ആഗ്രഹമുണ്ട്. തന്നെ നന്നായി അറിയാവുന്ന ആളായിരിക്കണം. ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും സുചിത്ര പറയുന്നു.

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

  Suchithra Nair

  വാനമ്പാടി സീരിയല്‍ ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ്. പ്ത്മിനിയെന്ന പപ്പിയുടെ ആടയാഭാരണങ്ങളും ഹെയര്‍ സ്റ്റൈലിനും സാരികളുമൊക്കെയാണ് ആരാധകര്‍ ശ്രദ്ധിക്കാറുള്ളത്. ജിമിക്കി കമ്മലുകളോട് തനിക്ക് ഏറെ പ്രിയമാണെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. ഡോക്‌ടർ നീന പ്രസാദിന്റെയടക്കം കീഴിൽ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയിൽ വിപുലമായ രീതിയിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്നും നേരത്തെ സുചിത്ര പറഞ്ഞിരുന്നു.

  രജിത് കുമാറിനോട് പ്രണയമില്ല! ഈ പ്രായത്തില്‍ വിവാഹം വേണ്ടെന്നും ദയ അശ്വതി! തീരുമാനം മാറുന്നു?

  ഭാവിയില്‍ കാര്യങ്ങളെല്ലാം ഒന്നുസെറ്റായിട്ട് നല്ല ഡാൻസ് സ്‌കൂൾ സ്‌റ്റാർട്ട് ചെയ്യണം. ഇൻസ്‌റ്റിറ്റ്യൂട്ട് പോലെ. അഭിനയത്തിന്റെ കാര്യം പറഞ്ഞാൽ സീരിയലിൽ വലുതായിട്ട് കോൺസൻട്രേറ്റ് ചെയ്യുന്നില്ല. ജീവിതം വല്ലാണ്ടാവുകയാണ്. നമ്മുടെ ലൈഫൊക്കെ ഒന്നുമില്ലാതാവുകയാണ്. സിനിമകൾ നല്ലത് ഏതെങ്കിലും വരുവാണെങ്കിൽ സെലക്‌ടീവ് ആയിട്ട് ചെയ്യുമെന്നും സുചിത്ര മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

  വിവാഹശേഷം ആദ്യമായി പ്രതികരിച്ച് വനിത! ഭര്‍ത്താവിന്‍റെ മുന്‍ഭാര്യയുടെ പരാതി പ്രതീക്ഷിച്ചിരുന്നു!

  English summary
  Actress Suchithra Nair about her fans support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X