ഇനി സീരിയലുകളിലേക്കില്ല! ജീവിതം ഒന്നുമല്ലാതായിപ്പോവുന്നു! വെളിപ്പെടുത്തലുമായി സുചിത്ര നായര്‍!

സൂര്യയെന്നായിരുന്നു തനിക്ക് അച്ഛനും അമ്മയും നല്‍കിയ പേര്. ആര്യ സെന്‍ട്രല്‍ സ്‌കൂളിലെ ഗായത്രി മാമാണ് തനിക്ക് പേര് നല്‍കിയതെന്ന് സുചിത്ര പറയുന്നു. എ ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം. സഹോദരന്റെ പേര് സൂരജെന്നാണ്. ഞങ്ങള്‍ രണ്ടാളും ഒരേ നാളുകാരാണ്.

ഇതുകൊണ്ടല്ലെങ്കിലും ഞങ്ങള്‍ മിക്കപ്പോഴും അടിയാണെന്ന് താരം പറയുന്നു. താന്‍ അച്ഛന്‍ കുട്ടിയായിരുന്നുവെന്നും സുചിത്ര പറയുന്നു. കുട്ടിക്കാലം മുതലേ തന്നെ അഭിനയവും നൃത്തവും ഇഷ്ടമായിരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിച്ചത്. വ്യത്യസ്തമായ പരമ്പരകളില്‍ മാത്രമല്ല നൃത്തത്തിലും സജീവമാണ് സുചിത്ര. സുചിത്ര നായര്‍ പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

വേദനിപ്പിക്കുന്ന ട്രോളുകളോട് യോജിപ്പില്ല

വേദനിപ്പിക്കുന്ന ട്രോളുകളോട് യോജിപ്പില്ല

വാനമ്പാടിയിലെ ഒരു രംഗത്തിനിടയില്‍ ഫോണ്‍ തിരിച്ചുപിടിക്കുന്നത് ട്രോളര്‍മാര്‍ ആഘോഷിച്ചിരുന്നു. തംബുരു മോള്‍ക്കൊപ്പം കാറില്‍ പോവുന്ന രംഗമായിരുന്നു. ഡ്രൈവിംഗിലായിരുന്നു ശ്രദ്ധ മുഴുവനും. അവള്‍ ഫോണ്‍ തിരിച്ചായിരുന്ന തന്നത്. അത് അതേ പോലെ ചെവിയില്‍ വെക്കുകയായിരുന്നു. ആ രംഗം പിന്നീട് കണ്ടപ്പോള്‍ തനിക്കും നാണക്കേട് തോന്നി. രസകരമായ, തമാശയുള്ള ട്രോളുക ള്‍ ആസ്വദിക്കാറുണ്ട്. വേദനിപ്പിക്കുന്ന ട്രോളുകളോട് താല്‍പര്യമില്ലെന്നും താരം പറയുന്നു.

വാനമ്പാടിക്ക് ലഭിക്കുന്ന സ്വീകാര്യത

വാനമ്പാടിക്ക് ലഭിക്കുന്ന സ്വീകാര്യത

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന വാനമ്പാടിയുമായാണ് സുചിത്ര നായര്‍ ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. മോഹന്റെ ഭാര്യയായാണ് താരമെത്തുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായാണ് താരം അവസാനിപ്പിക്കുന്നത്. ഡബ്ബിംഗ് ആര്‍ടിസ്റ്റായ ദേവിയാണ് സുചിത്രയ്ക്കായി ശബ്ദം നല്‍കുന്നത്. അവരുടെ വീട്ടിലേക്കും ഇരുവരും പോയിരുന്നു.

സീരിയലിലേക്ക് ഇല്ല

സീരിയലിലേക്ക് ഇല്ല

ഡോക്‌ടർ നീന പ്രസാദിന്റെയടക്കം കീഴിൽ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയിൽ വിപുലമായ രീതിയിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് സുചിത്ര പറയുന്നു. എന്നാൽ ഇനി സീരിയൽ അഭിനയരംഗത്തേക്ക് ഇല്ലെന്നും താരം വ്യക്തമാക്കുന്നു. ലൈഫ് ഒന്നുമില്ലാതായി പോകുവാണെന്നും സീരിയലിൽ ഇനി താൻ അധികം ശ്രദ്ധിക്കുന്നില്ലെന്നും താരം പറയുന്നു.

നൃത്ത വിദ്യാലയം തുടങ്ങണം

നൃത്ത വിദ്യാലയം തുടങ്ങണം

ഫ്യൂച്ചറിലെ കാര്യം പറയുവാണെങ്കിൽ കുറച്ചങ്ങോട്ട് പോയിക്കഴിഞ്ഞിട്ട്, ഒന്നു സെറ്റായിട്ട് എനിക്കൊരു നല്ല ഡാൻസ് സ്‌കൂൾ സ്‌റ്റാർട്ട് ചെയ്യണം. ഇൻസ്‌റ്റിറ്റ്യൂട്ട് പോലെ. അഭിനയത്തിന്റെ കാര്യം പറഞ്ഞാൽ സീരിയലിൽ വലുതായിട്ട് കോൺസൻട്രേറ്റ് ചെയ്യുന്നില്ല. ജീവിതം വല്ലാണ്ടാവുകയാണ്. നമ്മുടെ ലൈഫൊക്കെ ഒന്നുമില്ലാതാവുകയാണ്. സിനിമകൾ നല്ലത് ഏതെങ്കിലും വരുവാണെങ്കിൽ സെലക്‌ടീവ് ആയിട്ട് ചെയ്യുമെന്നും സുചിത്ര പറയുന്നു.

 വെറുതെ വിടാറില്ല

വെറുതെ വിടാറില്ല

താന്‍ പഠിച്ച സ്‌കൂളിലും ജിമ്മിലും ബ്യൂട്ടി പാര്‍ലറിലുമൊക്കെ എലീനയ്‌ക്കൊപ്പം സുചിത്ര പോയിരുന്നു. ട്രോളര്‍മാര്‍ തന്നെ വെറുതെ വിടാറില്ലെന്നും സീരിയലിലെ രംഗങ്ങളുമായി ചേര്‍ത്ത് തന്നെ കളിയാക്കാറുണ്ടെന്നും താരം പറയുന്നു. ഇതൊക്കെ കണ്ടാല്‍ എല്ലാവരും ട്രോളുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കുള്ളത് താന്‍ കൊടുക്കുന്നുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന വാനമ്പാടിയുമായാണ് താരം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

പത്മിനിയെന്ന കഥാപാത്രം

പത്മിനിയെന്ന കഥാപാത്രം

വാനമ്പാടിയില്‍ പത്മിനിയെന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിക്കുന്നത്. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായാണ് പരമ്പര മുന്നേറുന്നത്. പ്ത്മിനിയെന്ന പപ്പിയുടെ ആടയാഭാരണങ്ങളും ഹെയര്‍ സ്റ്റൈലിനും സാരികളുമൊക്കെയാണ് ആരാധകര്‍ ശ്രദ്ധിക്കാറുള്ളത്. ജിമിക്കി കമ്മലുകളോട് തനിക്ക് ഏറെ പ്രിയമാണെന്ന് താരം തന്നെ പറഞ്ഞിരുന്നു.

ചെറുപ്പത്തിലേ ആഗ്രഹിച്ചത്

ചെറുപ്പത്തിലേ ആഗ്രഹിച്ചത്

കലാരംഗത്ത് പ്രവര്‍ത്തിക്കണമെന്ന് ചെറുപ്പം മുതലേ തന്നെ ആഗ്രഹിച്ചിരുന്നുവെന്ന് താരം പറയുന്നു. നൃത്തവും സിനിമയുമായിരുന്നു അന്നേ മനസ്സില്‍ നിറഞ്ഞുനിന്നത്. ആ ലക്ഷ്യത്തിന് പിന്നാലെയായി സഞ്ചരിക്കുകയായിരുന്നു പിന്നീട്. ശക്തമായ പിന്തുണയാണ് കുടുബം നല്‍കുന്നതെന്നും സുചിത്ര പറയുന്നു.

എലീനയുടെ ഡയലോഗ്

എലീനയുടെ ഡയലോഗ്

നൃത്തം ചെയ്യുന്നത് കൊണ്ട് സൗന്ദര്യത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട് താനെന്നും സുചിത്ര പറഞ്ഞിരുന്നു. ദിവസേനയുള്ള ജിമ്മിലെ വർക്കൗട്ടും താരം മുടക്കാറില്ല. എന്നാൽ ജിമ്മിൽ സാരി ഉടുത്ത് എത്തിയാലോ ഇതും പറഞ്ഞായിരുന്നു എലീന കളിയാക്കിയത്. വർക്കൌട്ടിന് അല്ലല്ലോ വന്നതെന്നായിരുന്നു സുചിത്രയുടെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X