പ്രണയ വിവാഹമായിരുന്നുവെന്ന് സുധ ചന്ദ്രന്! അപകട ശേഷം നൃത്തം ചെയ്യാനാവില്ലെന്ന് പറഞ്ഞവരുണ്ട്
പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് സുധ ചന്ദ്രന്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും മാത്രമല്ല നൃത്തവേദികളിലും സജീവമാണ് ഈ താരം. ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന് ശേഷമാണ് താന്‍ ബോള്‍ഡായതെന്ന് താരം പറയുന്നു. തനിക്ക് പരിമിതകളുണ്ടെന്നോ എന്തെങ്കിലും ചെയ്യാനാവില്ലെന്നോ, ആരെങ്കിലും പറഞ്ഞാല്‍ കഴിവിന്റെ പരമാവധി ശ്രമങ്ങള്‍ നടത്തി അത് ചെയ്യാന്‍ ശ്രമിക്കുമെന്ന് താരം പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു സുധ ചന്ദ്രന് വിശേഷങ്ങള്‍ പങ്കുവെച്ചത്.
3ാം വയസ്സുമുതല്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയിരുന്നു. അമ്മയുടെ ഇഷ്ടമായിരുന്നു. പയ്യപ്പയ്യെ തനിക്കും നൃത്തത്തോട് ഇഷ്ടം വരികയായിരുന്നുവെന്നും താരം പറയുന്നു. അന്ന് സംഭവിച്ച അപകടത്തെക്കുറിച്ച് അങ്ങനെ ചിന്തിക്കാറില്ല. അത് സംഭവിച്ച് വര്‍ഷങ്ങള്‍ കുറേയായി. അതിന് ശേഷമാണ് തനിക്ക് കൂടുതല്‍ പിന്തുണയും ശ്രദ്ധയും ലഭിച്ചത്. അതിനാല്‍ത്തന്നെ അത് അനുഗ്രഹമായി മാറിയെന്നാണ് സുധ ചന്ദ്രന് വിശ്വസിക്കുന്നത്.
ഇനി സുധയ് ക്ക് ഇനി ഡാൻസ് ചെയ്യാൻ കഴിയില്ലെന്നാണ് ആ സമയത്ത് ആളുകള്‍ പറഞ്ഞത്. എങ്കിൽ പിന്നെ അത് ചെയ്തു കാണിക്കണമെന്ന് വാശിയായി. കൃത്രിമ കാൽ വച്ച് വിദ്യാഭ്യാസം പൂർത്തിയാക്കാം. പക്ഷേ, ഡാൻസ് അങ്ങനെയല്ല.കാൽ നഷ്ടപ്പെട്ട് ആറു മാസം കഴിഞ്ഞാണ് ഡോ. സേഥിയുടെ ജയ് പൂർ കാലുകളെക്കുറിച്ച് അറിഞ്ഞത്. ഞങ്ങൾ അദ്ദേഹത്തെ കാണാൻ രാജസ്ഥാനിൽ പോയി. എനിക്ക് വീണ്ടും ഡാൻസ് ചെയ്യണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. തീർച്ചയായും ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി . കൃത്രിമക്കാൽ വച്ച് നൃത്തം ചെയ്യുമ്പോൾ അസഹനീയമായ വേദനയുണ്ടായിരുന്നു.

Recommended Video
നൃത്തത്തിന്റെ ചലനമനുസരിച്ച് കൃത്രിമക്കാലിൽ മാറ്റങ്ങൾ വരുത്താനായി ഡോ. സേഥി ഒരു അസിസ്റ്റന്റിനെ എന്നോടൊപ്പം അയച്ചിരുന്നു. മൂന്നാംവർഷം വീണ്ടും വേദിയിലെത്തി. അത് വൻവിജയമായി. ഡാൻസ് പെർഫോർമൻസ് കണ്ട രാമോജി റാവു 1984ൽ എന്റെ കഥ അവലംബമാക്കി തെലുങ്കിൽ നിർമ്മിച്ച സിനിമയാണ് മയൂരി. സിങ്കിതം ശ്രീനിവാസ റാവുവായിരുന്നു സംവിധായകൻ. മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിലേക്ക് മയൂരി ഡബ്ബ് ചെയ്തു. 'നാച്ചെ മയൂരി' എന്ന പേരിൽ ഹിന്ദിയിൽ റീമേക്ക് ചെയ്തു. എല്ലാം വൻവിജയമായിരുന്നു.
എന്റെ ഫിലോസഫർ, ഗൈഡ്, ബെസ്റ്റ് ഫ്രണ്ട് എല്ലാം അച്ഛനാണ്. ഞാനിന്ന് നല്ലൊരു നിലയിൽ ജീവിക്കുന്നുണ്ടെങ്കിൽ അതിനു കാരണം മാതാപിതാക്കളാണ്. അച്ഛൻ ആക്ടറാണ്. അമ്മ സിംഗറായിരുന്നു. അതിന്റെ ഗുണങ്ങളാണ് എനിക്കു കിട്ടിയത്. അച്ഛന് ബോളിവുഡ് രീതികളിൽ താത്പര്യമില്ല. വലിയ നിലയിൽ ഔദ്യോഗികജീവിതം നയിച്ചെങ്കിലും ടിപ്പിക്കൽ മലയാളിയായി കഴിയുന്നയാളാണ്. ഭർത്താവ് രവികുമാർ ഡാംഗ് പഞ്ചാബിയാണ്. ഒരു ഹിന്ദി സിനിമയുടെ സെറ്റിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതാണ്. രവിയാണ് എന്റെ ഡാൻസ് അക്കാഡമിയുടെ കാര്യങ്ങൾ നോക്കുന്നതെന്നും താരം പറയുന്നു.


Click it and Unblock the Notifications